x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ്യൂ​ണി​ക്കി​ൽ വീ​ണ്ടും വ​ൻ വി​മാ​ന​ദു​ര​ന്തം ഒ​ഴി​വാ​യി; ലു​ഫ്താ​ൻ​സ​യു​ടെ A380 ​റ​ൺ​വേ​യ്ക്ക് മു​ന്നേ നി​ല​ത്തി​റ​ങ്ങി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: August 23, 2026 07:49 AM IST | Updated: August 23, 2026 07:49 AM IST

മ്യൂ​ണി​ക്ക്: ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്ക് ഫ്രാ​ൻ​സ് ജോ​സ​ഫ് സ്ട്രോ​സ് വി​മാ​ന​ത്താ​വ​ളം സാ​ക്ഷ്യം വ​ഹി​ച്ച​ത് മ​റ്റൊ​രു വ​ലി​യ ദു​ര​ന്ത​മു​ഖ​ത്തി​ന്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് വി​യ​റ്റ്നാം എ​യ​ർ​ലൈ​ൻ​സ് വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ യാ​ത്രാ​വി​മാ​ന​മാ​യ ലു​ഫ്താ​ൻ​സ​യു​ടെ എ​യ​ർ​ബ​സ് A380 (Airbus A380-800)ലാ​ൻ​ഡിം​ഗി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ നി​ന്നും 351 യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ  LH459 വി​മാ​നം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മ്യൂ​ണി​ക്കി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ റ​ൺ​വേ​യ്ക്ക് തൊ​ട്ടു​മു​മ്പാ​യി ത​റ​യി​ൽ തൊ​ടു​ക​യാ​യി​രു​ന്നു (Touchdown before runway threshold). ഈ ​സ​മ​യ​ത്ത് വി​മാ​ന​ത്തി​ന്‍റം ച​ക്ര​ങ്ങ​ൾ റ​ൺ​വേ​യു​ടെ തു​ട​ക്ക​ത്തി​ലു​ള്ള ലൈ​റ്റു​ക​ളി​ൽ ഇ​ടി​ച്ച് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​പ്പി​ച്ചു. എ​ങ്കി​ലും, വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഭാ​ഗ്യം കൊ​ണ്ടാ​ണ്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 351 യാ​ത്ര​ക്കാ​രും പൂ​ർ​ണ്ണ സു​ര​ക്ഷി​ത​രാ​ണ്. ഇ​വ​ർ പി​ന്നീ​ട് സാ​ധാ​ര​ണ നി​ല​യി​ൽ വി​മാ​ന​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി.

ലു​ഫ്താ​ൻ​സ വ​ക്താ​വ് ജോ​ർ​ഗ് വാ​ബ​ർ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ജ​ർ​മ്മ​ൻ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ  (BFU) അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്തിന്‍റെ​ ഫ്ലൈ​റ്റ് റെ​ക്കോ​ർ​ഡ​ർ പി​ടി​ച്ചെ​ടു​ത്തു.

ഏ​റ്റ​വും അ​മ്പ​ര​പ്പി​ക്കു​ന്ന വ​സ്തു​ത എ​ന്തെ​ന്നാ​ൽ, ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വി​യ​റ്റ്നാം എ​യ​ർ​ലൈ​ൻ​സി​ന്റെ ബോ​യിം​ഗ് 7879 ഡ്രീ​ലൈ​ന​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട അ​തേ റ​ൺ​വേ​യി​ൽ ത​ന്നെ​യാ​ണ് (ടü​റ​യ​മ​വി) ഈ ​അ​പ​ക​ട​വും ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ, വി​യ​റ്റ്നാം വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്യു​ന്ന​തി​നി​ടെ റ​ൺ​വേ​യു​ടെ നീ​ളം തി​ക​യാ​തെ വ​രു​ക​യും, റ​ൺ​വേ​യ്ക്ക് അ​പ്പു​റ​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ലേ​ക്ക് കു​തി​ച്ചു​ക​യ​റു​ക​യും ചെ​യ്തി​രു​ന്നു. ആ ​ദു​ര​ന്ത​ത്തി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നി​ല്ല.

Tags : Deepika DeepikaNewspaper BreakingNews Major air disaster Munich

Recent News

Corehub Up