x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ആ​ഘോ​ഷി​ച്ചു

സുമോദ് തോമസ് നെല്ലിക്കാല
Published: August 23, 2026 07:42 AM IST | Updated: August 23, 2026 07:42 AM IST

അ​പു ജോ​ൺ ജോ​സ​ഫ്

 

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 80ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ഗാ​ലേ​റി​യ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പും തൊ​ടു​പു​ഴ എം.​എ​ൽ.​എ​യു​മാ​യ അ​പു ജോ​ൺ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.​

ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ​യു​ടെ ആ​മു​ഖ പ്ര​സം​ഗ ത്തെ ​തു​ട​ർ​ന്ന് മു​ഖ്യാ​തി​ഥി അ​പു ജോ​ൺ ജോ​സ​ഫ് ​എംഎ​ൽഎ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ചു. തു​ട​ർ​ന്ന് ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ആ​വേ​ശം പ​ക​ർ​ന്നു.​

പൊ​തു​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ കു​ര്യ​ൻ രാ​ജ​ൻ സ​ദ​സ്‌​സി​നെ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു ക്ഷ​ണി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ എം​സി ആ​യി പ്ര​വ​ർ​ത്തി​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​നാ​ൻ മ​ത്താ​യി സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യു​ണ്ടാ​യി. അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​ന​ത്തി​നു ശേ​ഷം ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യ അ​പു ജോ​ൺ ജോ​സ​ഫ് എം​എൽഎ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം. തു​ട​ർ​ന്ന് ഐഒസി ജോ​യി​ന്റ് സെ​ക്ര​ട്ട​റി ജോ​ൺ പ​ണി​ക്ക​ർ നേ​തൃ​ത്വം ന​ൽ​കി​യ ദീ​പ​പ്ര​ജ്വ​ല​ന ച​ട​ങ്ങ് ന​ട​ന്നു. മു​ഖ്യ അ​തി​ഥി​ക​ളും ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ നേ​താ​ക്ക​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​ച്ചു.

ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​മോ​ദ് തോ​മ​സ് നെ​ല്ലി​കാ​ല അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്റെ പ്ര​സ​ക്തി​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​വും അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.​മു​ഖ്യാ​തി​ഥി അ​പു ജോ​ൺ ജോ​സ​ഫ് എംഎ​ൽ​എ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യ​വും രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി​യി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ പ​ങ്കും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് അ​പു ജോ​ൺ ജോ​സ​ഫ് എം ​എ​ൽ എ ​അ​വ​ത​രി​പ്പി​ച്ച ഹി​ന്ദി​മ​ല​യാ​ളം ഗാ​നാ​ലാ​പ​നം സ​ദ​സ്‌​സ് ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യും നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യും സ്വീ​ക​രി​ച്ചു.അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ആ​ലാ​പ​നം ആ​ഘോ​ഷ​വേ​ദി​യി​ൽ വേ​റി​ട്ടൊ​രു സം​ഗീ​താ​നു​ഭ​വ​മാ​യി മാ​റി.​

തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് പു​ന്നൂ​സ് സം​സാ​രി​ച്ചു. ആ​രോ​ഗ്യ​രം​ഗ​ത്തെ പു​രോ​ഗ​തി​യും വി​ദ്യാ​ഭ്യാ​സ​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ചെ​യ്യാ​നാ​കു​ന്ന സം​ഭാ​വ​ന​ക​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.​ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു. പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ നി​ർ​വ​ഹി​ച്ചു.​

 

​അ​പു ജോ​ൺ ജോ​സ​ഫ് എം​എ​ൽ​എ​യ്ക്ക് ഡോ. ​വ​ർ​ഗീ​സ് പു​ന്നൂ​സ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ വ​ർ​ഗീ​സ് പു​ന്നൂ​സി​നും പ്രെ​ശ​സ്ത ന​ർ​ത്ത​കി അ​ഞ്ജ​ലി ജ​യ​റാ​മി​നും അ​പു ജോ​ൺ ജോ​സ​ഫ് എം.​എ​ൽ.​എ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. തു​ട​ർ​ന്നു​ള്ള അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഐഒസി നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ഇ​ടി​ക്കു​ള, നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് എ​ബ്ര​ഹാം, ഐ.​ഒ.​സി ന്യൂ​ജേ​ഴ്സി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ജെ​യിം​സ് ജോ​ർ​ജ്, ഫൊ​ക്കാ​നാ നാ​ഷ​ണ​ൽ ക​മ്മി​റ്റി ജോ​ർ​ജ് ന​ട​വ​യ​ൽ, ഫോ​മ വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ലു പു​ന്നൂ​സ്, പ​മ്പ പ്ര​സി​ഡ​ന്റ് അ​ല​ക്സ് തോ​മ​സ്, മാ​പ്പ് പ്ര​സി​ഡ​ന്റ് കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത്, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സാ​ജ​ൻ വ​ർ​ഗീ​സ്, ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല പ്ര​തി​നി​ധി തോ​മ​സ് പോ​ൾ, വേ​ൾ​ഡ് മ​ല​യാ​ളി പ്ര​തി​നി​ധി അ​ജി പ​ണി​ക്ക​ർ, ഐ.​ഒ.​സി പെ​ൻ​സി​ൽ​വാ​നി​യ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ജോ​ബി ജോ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഐ.​ഒ.​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ തോ​മ​സ്കു​ട്ടി വ​ർ​ഗീ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് ന​ട​ന്ന വി​പു​ല​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ നി​റ​പ്പ​കി​ട്ടേ​കി. ജി​ജോ​മോ​ൻ ജോ​സ​ഫ്, സു​നി​ത അ​നീ​ഷ്, ഫെ​യ്ത്ത് എ​ൽ​ദോ എ​ന്നി​വ​ർ എം.​സി മാ​രാ​യി ക​ലാ​പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ഡെ​ലാ​വെ​യ​ർ ഡാ​ൻ​സ് സ്കൂ​ൾ ബീ​റ്റ്സ് ആ​ൻ​ഡ് ബെ​ൽ​സ് അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ത്തോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് ബീ​റ്റ്സ് ആ​ൻ​ഡ് ബെ​ൽ​സ് ഇ​ൻ​സ്ട്രു​മെ​ന്റ​ൽ മ്യൂ​സി​ക് അ​ര​ങ്ങേ​റി. നൃ​പു​ര ഡാ​ൻ​സ് അ​ക്കാ​ഡ​മി യി​ൽ​നി​ന്നും നി​ന്നു​ള്ള സാ​റ അ​ഖ​യ അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യ​വും പി​ന്നാ​ലെ അ​ഞ്ജ​ലി ജ​യ​റാം അ​വ​ത​രി​പ്പി​ച്ച മോ​ഹി​നി​യാ​ട്ട​വും സ​ദ​സ്‌​സി​ന്റെ ശ്ര​ദ്ധ നേ​ടി. തു​ട​ർ​ന്ന് ബീ​റ്റ്സ് ആ​ൻ​ഡ് ബെ​ൽ​സ് ഹി​പ് ഓ​ഫ് ഡാ​ൻ​സ് അ​ര​ങ്ങു ത​ക​ർ​ത്തു.​

ലി​യ ലി​ബി​ൻ അ​വ​ത​രി​പ്പി​ച്ച സി​നി​മാ​റ്റി​ക് ഡാ​ൻ​സി​നെ തു​ട​ർ​ന്ന് ഈ​വ, മി​യ, എ​ൻ​ഗി​ത, ശി​വാ​നി ജ​യ​റാം, സാ​ബു പാ​മ്പാ​ടി, ജെ​സ്ലി​ൻ മാ​ത്യു, അ​നൂ​പ് ജോ​സ​ഫ്, ഷാ​ജി സു​കു​മാ​ര​ൻ, ജെ​യിം​സ്, പ്ര​സാ​ദ് ബേ​ബി, രാ​ജു ജോ​ൺ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ജ​യ​റാം ര​വീ​ന്ദ്ര​ൻ നേ​തൃ​ത്വം ന​ൽ​കി​യ ഡി.​ജെ പ​രി​പാ​ടി​യോ​ടെ ക​ലാ​സ​ന്ധ്യ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് പെ​പ്പ​ർ പാ​ല​സ് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ അ​ത്താ​ഴ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

ഐ.​ഒ.​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റിന്‍റെ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും വി​വി​ധ മ​ല​യാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളും സാ​മൂ​ഹി​ക​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.​

ജോ​യി​ന്‍റ്  ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, മെ​മ്പ​ർ​ഷി​പ് കോ​ർ​ഡി​നേ​റ്റ​ർ ഗീ​വ​ർ​ഗീ​സ് ജോ​ൺ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് കു​ന്നേ​ൽ ലെൂ, ​പ്രൊ​ഫ. കോ​ശി ത​ല​ക്ക​ൽ, പ്രൊ​ഫ. സാം ​പ​നം​കു​ന്നേ​ൽ, സ്റ്റാ​ൻ​ലി ജോ​ർ​ജ്, പോ​ൾ വ​ർ​ക്കി, വ​ർ​ഗീ​സ് മ​ട്ട​മേ​ൽ, ജോ​ൺ ചാ​ക്കോ, ജെ​യ്സ​ൺ വ​ർ​ഗീ​സ്, ജോ​ൺ​സ​ൺ മാ​ത്യു, എ​ൽ​ദോ വ​റു​ഗീ​സ്, ജോ​ൺ സാ​മു​വ​ൽ, എ​ന്നി​വ​ർ മു​ൻ​നി​ര​യി​ൽ നി​ന്ന് ക്രെ​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി.​ദേ​ശ​സ്നേ​ഹ​വും ഇ​ന്ത്യ​ൻ പൈ​തൃ​ക​വും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ഐ​ക്യ​വും വി​ളി​ച്ചോ​തി​യ പ​രി​പാ​ടി ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് അ​വി​സ്മ​ര​ണീ​യ​മാ​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​മാ​യി മാ​റി.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews IOC Pennsylvania Chapter celebrated Independence Day

Recent News

Corehub Up