x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്സ​സ് പാ​ർ​ക്ക​ർ കൗ​ണ്ടി​യി​ൽ തീ​പി​ടി​ത്തം; മൂ​ന്നുപേർ വെ​ന്തു​മ​രി​ച്ചു

പി .പി. ചെ​റി​യാ​ൻ
Published: August 23, 2026 07:21 AM IST | Updated: August 23, 2026 07:21 AM IST

പാ​ർ​ക്ക​ർ കൗ​ണ്ടി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

പാ​ർ​ക്ക​ർ കൗ​ണ്ടി(​ടെ​ക്സ​സ്): ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് പാ​ർ​ക്ക​ർ കൗ​ണ്ടി​യി​ലു​ണ്ടാ​യ ക​ന​ത്ത തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് പേ​ർ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ടു.ലേ​ക്ക് ക​ൺ​ട്രി ഡ്രൈ​വി​ലു​ള്ള ഒ​രു ഇ​രു​നി​ല വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ത്രി 10 മ​ണി​ക്ക് എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ​സ് ഡി​സ്ട്രി​ക്റ്റ്  ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മം ന​ട​ത്തി. വീ​ടി​നു​ള്ളി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലിനൊടുവിൽ മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും, മൂ​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് വച്ചു ത​ന്നെ മ​ര​ണ​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ക്കു​ക​യായിരുന്നു.

തീ​പി​ടി​ത്ത​ത്തി​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. പാ​ർ​ക്ക​ർ കൗ​ണ്ടി ഫ​യ​ർ മാ​ർ​ഷ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​രി​ച്ച​വ​രെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags : Deepika DeepikaNewspaper BreakingNews Fire in Texas's Parker County

Recent News

Corehub Up