x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂ​ക്കോ​സ് ജോ​സ​ഫ് കൂ​വ​ള്ളൂ​രി​ന് കേ​ര​ള​ത്തി​ലെ മി​ക​ച്ച ജൈ​വ ക​ര്‍​ഷ​ക​നു​ള്ള അ​വാ​​ഡ്

ജോയിച്ചൻ പുതുക്കുളം
Published: August 23, 2026 08:30 AM IST | Updated: August 23, 2026 08:32 AM IST

 ന്യൂ​യോ​ര്‍​ക്ക്: അ​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി തോ​മ​സ് ജെ. ​കൂ​വ​ള്ളൂ​രിന്‍റെ സ​ഹോ​ദ​ര​ന്‍ ലൂ​ക്കോ​സ് ജെ. ​കൂ​വ​ള്ളൂ​രി​ന് കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലെ മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ ഇ​ടു​ക്കി ജി​ല്ല​യി​ലെ ദേ​വി​കു​ളം താ​ലൂ​ക്കി​ല്‍​പ്പെ​ട്ട ബൈ​സ​ണ്‍​വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെയും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ 2026 ഓ​ഗ​സ്റ്റ് 17ന് ’​ചി​ങ്ങം ഒ​ന്നാം തീ​യ​തി ക​ര്‍​ഷ​ക​ദി​നം 2026’ എ​ന്ന കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി അ​നു​സ​രി​ച്ച് ല​ഭി​ക്കു​ക​യു​ണ്ടാ​യി.

കേ​ര​ള​ത്തി​ലെ പു​തി​യ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ ചി​ങ്ങം ഒ​ന്നാം​തീ​യ​തി ക​ര്‍​ഷ​ക​ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​രെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം വ​ലി​യൊ​രു നേ​ട്ട​മാ​ണ്.​

ക​ര്‍​ഷ​ക​രു​ടെ സേ​വ​ന​ങ്ങ​ളെ​യും സം​ഭാ​വ​ന​ക​ളെ​യും മാ​നി​ച്ച് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലും, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ഇ​പ്പോ​ഴ​ത്തെ കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ ഒ​ന്നാ​ണ് ക​ര്‍​ഷ​ക​ദി​നം (ഫാ​ര്‍​മേ​ഴ്സ് ഡേ). ​തോ​മ​സ് കൂ​വ​ള്ളൂ​രി​ന്റെ പി​താ​വ് കെ.​റ്റി. ജോ​സ​ഫ് കൂ​വ​ള്ളൂ​ര്‍ കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഒ​രു മാ​തൃ​കാ​കൃ​ഷി​ക്കാ​ര​നും, പ​ട്ടം​താ​ണു​പി​ള്ള​യു​ടെ കാ​ല​ത്ത് ഇ​ടു​ക്കി ജി​ല്ല​യി​ലെ ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്കി​ല്‍ ആ​ദ്യ​മാ​യി കു​ടി​യേ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ പാ​ലാ മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ല്‍​പ്പെ​ട്ട ക​ട​പ്ലാ​മ​റ്റം പ്ര​ദേ​ശ​ത്തു​നി​ന്നു​മു​ള്ള ആ​ളു​മാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക​ട​പ്ലാ​മ​റ്റം​കാ​ര​നാ​ണ് പി​ല്‍​ക്കാ​ല​ത്ത് ത​ങ്ക​മ​ണി പ​ഞ്ചാ​യ​ത്ത് രൂ​പീ​കൃ​ത​മാ​യ​പ്പോ​ള്‍ അ​തി​ന്‍റെ ആ​ദ്യ​കാ​ല പ്ര​സി​ഡ​ന്‍റാ​യി​ത്തീ​ര്‍​ന്ന അ​ട​യ്ക്ക​നാ​ട്ട് പാ​പ്പ​ച്ച​ന്‍ ചേ​ട്ട​ന്‍ എ​ന്ന തോ​മ​സ് കൂ​വ​ള്ളൂ​രി​ന്‍റെ തൊ​ട്ട​അ​യ​ല്‍​വാ​സി.​കെ.​റ്റി. ജോ​സ​ഫ് കൂ​വ​ള്ളൂ​ര്‍ ത​ന്റെ ടീ​മി​ല്‍​പ്പെ​ട്ട ഏ​റ്റ​വും വി​ശ്വ​സ്ത​നാ​യി​രു​ന്ന ചു​ണ്ടെ​ലി​ക്കാ​ട്ട് ജോ​ര്‍​ജ് എ​ന്ന​യാ​ള്‍ കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ച​പ്പോ​ള്‍ ഒ​രു മ​ര​ക്കൊ​മ്പ് വീ​ണ് അ​പാ​യ​മ​ര​ണം സം​ഭ​വി​ച്ച​തോ​ടെ ത​ന്‍റെ ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി തി​രി​കെ നാ​ട്ടി​ലേ​ക്കു​പോ​രു​ക​യു​ണ്ടാ​യി. ഇ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ ത​ന്‍റെ പി​താ​വി​ന്‍റെ ന​ഷ്ട​പ്പെ​ട്ട സ്വ​പ്നം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് എ​ന്നു​ള്ള​ത് ച​രി​ത്ര​ബോ​ധ​മു​ള്ള​വ​ര്‍​ക്ക് ചി​ന്തി​ക്കാ​ന്‍ ഇ​ടം ​ന​ല്‍​കു​ന്ന ഒ​ന്നാ​ണ്. ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി​രു​ന്നു.

കാ​ട്ടു​പോ​ത്തു​ക​ളും, കാ​ട്ടാ​ന​ക​ളും ക​ടു​വാ, ക​ര​ടി മു​ത​ലാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളും. ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രി​ല്‍ പ​ല​രും ഇ​വ​യു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് നാ​ട്ടി​ലേ​ക്കു​ത​ന്നെ തി​രി​ച്ചു​പോ​ന്നു.​

ബൈ​സ​ണ്‍ വാ​ലി എ​ന്ന പേ​രി​ന്‍റെ പി​ന്നി​ലു​ള്ള​ത് കാ​ട്ടു​പോ​ത്താ​ണ് എ​ന്നോ​ര്‍​ക്ക​ണം (ആ​ക​ടഛ​ച എ​ന്ന ഇം​ഗ്ലീ​ഷ് പേ​രി​ല്‍ നി​ന്നു​മാ​ണ് ബൈ​സ​ണ്‍ വാ​ലി​യു​ടെ ഉ​ത്ഭ​വം). ബൈ​സ​ണ്‍​വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​ത് ഇ​ടു​ക്കി ജി​ല്ല​യി​ലെ ദേ​വി​കു​ളം താ​ലൂ​ക്കി​ലാ​ണ്. മൂ​ന്നാ​ര്‍ ടൂ​റി​സ്റ്റ് സെ​ന്റ​റി​ന് അ​ടു​ത്താ​ണ് ബൈ​സ​ണ്‍ വാ​ലി സ്ഥി​തി ചെ​യ്യു​ന്ന​ത്. ആ​ന​ച്ചാ​ല്‍, കു​ഞ്ചി​ത്ത​ണ്ണി, രാ​ജാ​ക്കാ​ട് എ​ന്നീ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ സ്ഥ​ല​ങ്ങ​ള്‍ ബൈ​സ​ണ്‍ വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​ണ്.​

കു​വൈ​റ്റി​ല്‍ ദീ​ര്‍​ഘ​കാ​ലം സേ​വ​നം ന​ട​ത്തി​യ ലൂ​ക്കോ​സ് കൂ​വ​ള്ളൂ​ര്‍ തന്‍റെ പി​താ​വി​നു ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യാ​തെ​പോ​യ മേ​ഖ​ല​യി​ലേ​ക്ക് സ്വ​യം ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​യാ​ളാ​ണ്. ന​ല്ലൊ​രു ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​യു​മാ​ണ് ലൂ​ക്കോ​സ്. ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് സ​മൂ​ഹ​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഒ​രാ​ളാ​യി മാ​റാ​ന്‍ ലൂ​ക്കോ​സ് കൂ​വ​ള്ളൂ​രി​നു ക​ഴി​ഞ്ഞു എ​ന്നു​ള്ള​ത് വാ​സ്ത​വം. ത​ന്റെ പി​താ​വി​ന്‍റെ അ​തേ ഗു​ണ​ങ്ങ​ളു​ള്ള മ​ക​ന്‍.

ത​രി​ശാ​യി​ക്കി​ട​ന്ന ഭൂ​മി​യി​ല്‍ ലൂ​ക്കോ​സ് ഒ​രു മു​ഴു​വ​ന്‍ സ​മ​യ കൃ​ഷി​ക്കാ​ര​നാ​യി മാ​റു​ന്ന​ത് 2020ല്‍ ​കോ​വി​ഡ് 19 എ​ന്ന മാ​ര​ക​വ്യാ​ധി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ശേ​ഷ​മാ​ണ്. 2020ല്‍ ​അ​ദ്ദേ​ഹം തന്‍റെ കു​വൈ​റ്റ് ജീ​വി​ത​ത്തോ​ടു വി​ട​പ​റ​ഞ്ഞ് ബൈ​സ​ണ്‍ വാ​ലി​യി​ലേ​ക്ക് ഒ​റ്റ​യ്ക്കു​പു​റ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. തു​ട​ക്ക​ത്തി​ല്‍ സ്വ​ന്ത​ക്കാ​ര്‍​പോ​ലും അ​ദ്ദേ​ഹ​ത്തെ പി​ന്‍​തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ങ്കി​ലും ലൂ​ക്കോ​സ് കൂ​വ​ള്ളൂ​ര്‍ ത​ന്‍റെ ദൃ​ഢ​നി​ശ്ച​യ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യി​ല്ല.

തു​ട​ക്ക​ത്തി​ല്‍ കാ​ട്ടു​പ​ന്നി​ശ​ല്യം വ​ന്‍​തോ​തി​ല്‍ ഉ​ണ്ടാ​യെ​ങ്കി​ലും അ​ദ്ദേ​ഹം അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് ത​ന്‍റെ ഏ​ല​ത്തോ​ട്ട​വും കു​രു​മു​ള​ക് തോ​ട്ട​വും കാ​പ്പി​ത്തോ​ട്ട​വു​മെ​ല്ലാം സം​ര​ക്ഷി​ച്ച് മ​റ്റു കൃ​ഷി​കാ​ര്‍​ക്കു​കൂ​ടി മാ​തൃ​ക​യാ​യി. ഇ​ന്ന് ചെ​ടി​ക​ളെ​പ്പ​റ്റി​യും, ഏ​ലം മു​ത​ലാ​യ മ​ല​ഞ്ച​ര​ക്കു വി​ഭ​വ​ങ്ങ​ളെ​പ്പ​റ്റി​യും പ​ഠി​ക്കാ​ന്‍ ഇ​ന്ത്യ​യു​ടെ​യും ലോ​ക​ത്തിന്‍റെെയും വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള അ​ന്വേ​ഷ​ണ​ദൃ​ക്കു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫാം ​സ​ന്ദ​ര്‍​ശി​ക്കാ​റു​ണ്ട്. ടൂ​റി​സ്റ്റു​ക​ള്‍​ക്ക് കു​റ​ഞ്ഞ ചി​ല​വി​ല്‍ താ​മ​സി​ക്കാ​നു​ള്ള സം​വി​ധാ​ന​വും അ​ദ്ദേ​ഹം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഫാം ​ടൂ​റി​സ​വും ഹോം ​സ്റ്റേ സം​വി​ധാ​ന​ങ്ങ​ളും ലൂ​ക്കോ​സ് കൂ​വ​ള്ളൂ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ല്‍ കു​റ​ഞ്ഞ ചി​ല​വി​ല്‍ ല​ഭി​ക്കാ​നു​ള്ള ഏ​ര്‍​പ്പാ​ടു ചെ​യ്യു​ന്ന​താ​യി​രി​ക്കും.

ബൈ​സ​ണ്‍ വാ​ലി പ​ഞ്ചാ​യ​ത്തു​പ്ര​സി​ഡ​ന്റ് ശാ​ലു​മോ​ള്‍ സാ​ബു, ബൈ​സ​ണ്‍ വാ​ലി കൃ​ഷി​ഭ​വ​ന്‍ ഓ​ഫീ​സ​ര്‍ സ്മി​ത എ​സ്. കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി​യ​ത്. ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ജോ​സ്ഗി​രി എ​ന്ന പ്ര​ദേ​ശ​ത്തു മൂ​ന്നാ​റി​നു​ള്ള റോ​ഡ​രു​കി​ലാ​ണ് കൂ​വ​ള്ളൂ​ര്‍ ഫാം ​സ്ഥി​തി ചെ​യ്യു​ന്ന​ത്. ലൂ​ക്കോ​സ് കൂ​വ​ള്ളൂ​ര്‍ ജോ​സ് ഗി​രി ഗൂ​ഗി​ളി​ല്‍ സേ​ര്‍​ച്ച് ചെ​യ്താ​ല്‍ കി​ട്ടു​ന്ന​താ​ണ്. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് +91 8108138736 എ​ന്ന ഫോ​ണ്‍ വാ​ട്ട്സ് ആ​പ്പ് ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​തു​മാ​ണ്.

K-Rail Survey K-Rail Survey K-Rail Survey

Tags : Award for Best Organic Farmer in Kerala

Recent News

Corehub Up