Kerala
മട്ടന്നൂർ: ചില ആളുകളെ പരിചയപ്പെടുന്നത് അവരുടെ എല്ലാ വിവരങ്ങളും അറിഞ്ഞിട്ടല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സോണിയാ ഗാന്ധിയുടെ അടുത്ത് സ്വർണപ്പാളി കേസ് പ്രതികൾ പോയ സംഭവത്തിൽ മട്ടന്നൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു സ്ഥലത്താണ് മേയർസ്ഥാനാർഥികളെ പ്രഖ്യാപിച്ചു മത്സരിപ്പിച്ചത്. കൊല്ലവും തിരുവനന്തപുരവും. ദീപ്തി മേരി വർഗീസിനു പരാതിയുണ്ടെങ്കിൽ എല്ലാ വിഷയവും പരിശോധിക്കുമെന്ന് മേയർ തർക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുത്തരമായി സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക ക്രമക്കേടുകളും വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും കള്ളവോട്ടും അക്രമങ്ങളുമെല്ലാം ഉണ്ടായിട്ടും യുഡിഎഫ് കേരളമൊട്ടാകെ ചരിത്രവിജയം നേടി. മുഖ്യമന്ത്രി മറ്റെന്തു ന്യായീകരണം പറഞ്ഞാലും വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ആരാധാനാലയങ്ങൾക്കും പ്രാർഥനാകേന്ദ്രത്തിനും നേരേ നടന്ന അക്രമങ്ങൾ വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. രാജ്യത്തെ മതേതരത്വത്തെ ചോദ്യം ചെയ്യുന്ന നടപടികളിൽ വലിയ പ്രതിഷേധമാണുയരുന്നത്. ഈ പ്രതിഷേധത്തിൽ താനും പങ്കു ചേരുന്നതായും സണ്ണി ജോസഫ് പറഞ്ഞു.
Kerala
കണ്ണൂർ: വിവാഹ പന്തലിന്റെ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം നടന്നത്. ഉളിയിൽ സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പന്തലിന്റെ ഇരുന്പ് ഷീറ്റ് ഇലക്ട്രിക് ലൈനിൽ തട്ടിയാണ് സുരേന്ദ്രന് ഷോക്കേറ്റത്.
Kerala
കണ്ണൂർ: നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നൽകാമെന്ന വാട്സാപ്പ് സന്ദേശത്തിൽ വിശ്വസിച്ച് കണ്ണൂരിൽ ഡോക്ടർക്കു നഷ്ടമായത് 4,43,20,000 രൂപ. മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്കാണ് വൻതുക നഷ്ടമായത്. ഏപ്രിൽ മുതൽ ജൂൺ 25 വരെയുള്ള കാലയളവിലാണ് പലതവണകളിലായി പണം തട്ടിയെടുത്തത്.
വാട്സാപ്പ് വഴി മെസേജ് കണ്ട് വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോം വഴി ട്രേഡിംഗ് ചെയ്യാൻ ശ്രമിച്ച പരാതിക്കാരനെക്കൊണ്ട് പ്രതികൾ വിവിധ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിപ്പിക്കുകയായിരുന്നു. പരാതിക്കാരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വിവിധ ചാർജുകൾ എന്ന് പറഞ്ഞു വീണ്ടും പണം വാങ്ങിയെടുത്ത് നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്കാതെ വഞ്ചിച്ചെന്നാണു പരാതി. കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാട്സാപ്പ് വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ ടാസ്കുകൾക്കു പണം നല്കിയ പിണറായി സ്വദേശിയുടെ 6,25,000 രൂപ നഷ്ടമായി. ടെലഗ്രാം വഴി പാര്ട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിര്ദേശപ്രകാരം വിവിധ ടാസ്കുകൾക്കു വിവിധ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ച ചക്കരക്കല്ല് സ്വദേശിയുടെ 2,05,000 രൂപ നഷ്ടമായി. ഫേസ്ബുക്കിൽ പരസ്യം കണ്ട് പർച്ചേസ് ചെയ്യുന്നതിനായി പണം നല്കിയ പിണറായി സ്വദേശിയുടെ 74,000 രൂപ നഷ്ടമായി.
ഓൺലൈൻ ലോൺ നൽകാമെന്ന് പറഞ്ഞു വിവിധ ചാർജുകളെന്ന വ്യാജേന പിണറായി സ്വദേശിയിൽ നിന്നും 64,999 രൂപയും തട്ടിയെടുത്തു. ഓൺലൈൻ പരസ്യം കണ്ട് വാട്സാപ്പ് വഴി ചാറ്റ് ചെയ്ത് കാമറ പർച്ചേസ് ചെയ്യുന്നതിനായി പണം നല്കിയ കതിരൂർ സ്വദേശിയുടെ 43,000 രൂപ നഷ്ടമായി. ഫേസ്ബുക്ക് പരസ്യം കണ്ട് പർച്ചേസ് ചെയ്യുന്നതിനായി പണം നല്കിയ പിണറായി സ്വദേശിയുടെ 21,400 രൂപ നഷ്ടമായി.