കണ്ണൂര്‍: മട്ടന്നൂരിൽ മത്സരിക്കില്ലെന്ന് ആർഎസ്പി പ്രഖ്യാപിച്ചതിനു പിന്നാലെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ നീക്കം. കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി കത്തയച്ചു.
ഫര്സീന് മജീദിനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതുപോലെ തന്നെ രാജീവ് എളയാവൂര്, ചന്ദ്രന് തില്ലങ്കേരി എന്നീ പേരുകളും കോണ്‍ഗ്രസ് പരിഗണനയിലുണ്ട്. കഴിഞ്ഞ തവണ കെ.കെ.ശൈലജ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് മട്ടന്നൂർ.
ശൈലജ വീണ്ടും മത്സരിക്കാനെത്തുമ്പോള്‍ മികച്ച പോരാട്ടം നടത്തണമെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. ഫര്സീന് മജീദ് ഇതിനകം മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു.
Tags : Mattannur Farseen majeed k.k.shailaja