Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mediation

മധ്യസ്ഥനീക്കങ്ങൾ സജീവം; യുഎസിന്‍റെ പ്രതികരണം വിലയിരുത്തി ഇറാൻ

ടെ​​​ഹ്റാ​​​ൻ: സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​നാ​​​യി അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി ഇ​​​റാ​​​ൻ. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മ​​​ങ്ങ​​​ൾ പാ​​​ക്കി​​​സ്ഥാ​​​ൻ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യ​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ഇ​​​സ്മ​​​യി​​​ൽ ബാ​​​ഗേ​​​യി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ ഉ​​​ള്ള​​​ട​​​ക്കം പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല. നേ​​​ര​​​ത്തേ ഇ​​​റാ​​​ൻ ത​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​ഖാ​​​ന്തി​​​രം അ​​​മേ​​​രി​​​ക്ക​​​യ്ക്കു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു.

യു​​​ദ്ധ​​​ത്തി​​​നു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം, പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​നാ പി​​​ന്മാ​​​റ്റം തു​​​ട​​​ങ്ങി മു​​​ന്പ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഇ​​​റാ​​​ൻ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​നി​​​കമേ​​​ധാ​​​വി ആ​​​സിം മു​​​നീ​​​ർ ഇ​​​ന്ന​​​ലെ ഇ​​​റാ​​​നി​​​ലെ​​​ത്തു​​​മെ​​​ന്ന് അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​യി. അ​​​ദ്ദേ​​​ഹം എ​​​ത്തി​​​യോ എ​​​ന്ന​​​തി​​​ൽ സ്ഥി​​​രീ​​​ക​​​ര​​​ണ​​​മി​​​ല്ല. ബു​​​ധ​​​നാ​​​ഴ്ച പാ​​​ക് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി മൊ​​​ഹ്സി​​​ൻ ന​​​ഖ്‌​​​വി​​​യും ഇ​​​റാ​​​നി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ ന​​​ഖ്‌​​​വി ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാം സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​യി​​​രു​​​ന്നി​​​ത്.

ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന മ​​​റു​​​പ​​​ടി ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് അ​​​മേ​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പാ​​​ക്കി​​​സ്ഥാ​​​ൻ മ​​​ധ്യ​​​സ്ഥ​​​നീ​​​ക്ക​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​തി​നി​ടെ യു​എ​സ്-​ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന സൈ​നി​ക വ്യ​വ​സാ​യ​ങ്ങ​ൾ ഇ​റാ​ൻ അ​തി​വേ​ഗം പു​ന​ർ​നി​ർ​മി​ക്കു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ ചാ​ര​സം​ഘ​ട​ന​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി സി​എ​ൻ​എ​ൻ ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Latest News

Corehub Up