Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mega

America

ഷി​ക്കാ​ഗോ രൂ​പ​ത ജൂ​ബി​ലി: 151 ചെ​ണ്ട​ക്കാ​രു​മാ​യി "താ​ള​വി​സ്മ​യം' ഒ​രു​ക്കാ​ൻ ജ​യ​റാ​മും സ്റ്റീ​ഫ​ൻ ദേ​വ​സി​യും

ന്യൂ​യോ​ർ​ക്ക്: ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​നി​ലെ സ​ന്ധ്യ​ക​ൾ​ക്ക് ആ​സ്വാ​ദ്യ​ത പ​ക​രാ​ൻ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഒ​രു​ങ്ങു​ന്നു.

നാ​ല് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ ആ​ദ്യ ദി​ന​മാ​യ ജൂ​ലൈ ഒ​മ്പ​തി​ന് രാ​ത്രി ഒ​മ്പ​തി​ന് സി​നി​മാ താ​രം ജ​യ​റാ​മും സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​യും ചേ​ർ​ന്നൊ​രു​ക്കു​ന്ന താ​ള​വി​സ്മ​യം ആ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ജ​യ​റാം ഗ​സ്റ്റ് ഓ​ഫ് ഓ​ണ​റാ​യി പ​ങ്കെ​ടു​ക്കും.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള 151 ക​ലാ​കാ​ര​ന്മാ​ർ ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ട​യി​ൽ താ​ള​വി​സ്മ​യ​ത്തി​ന്‍റെ പൂ​രം തീ​ർ​ക്കു​മ്പോ​ൾ, സ്റ്റീ​ഫ​ൻ ദേ​വ​സി കീ​ബോ​ർ​ഡി​ലും ഗി​റ്റാ​റി​ലും സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക​ത സൃ​ഷ്ടി​ക്കും.

ജൂ​ലൈ പ​ത്തി​ന് രാ​വി​ലെ ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ലും "സീ​റോ​ബീ​റ്റ്സ്' ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ ചെ​ണ്ട​മേ​ളം ഉ​ണ്ടാ​യി​രി​ക്കും. ഇ​തി​ന് കൊ​ച്ചു​വീ​ട്ടി​ൽ വാ​ദ്യ ട്രൂ​പ്പി​ലെ ജോ​നാ​ഥ​ൻ തോ​മ​സ് നേ​തൃ​ത്വം ന​ൽ​കും.

താ​ള​വി​സ്മ​യം കോ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്യു​ന്ന​ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​രാ​യ ജോ​സ്മാ​ൻ ക​രേ​ട​നും സ്ക​റി​യാ​കു​ട്ടി തോ​മ​സു​മാ​ണ്.

ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള ജോ​സ്മാ​ൻ ക​രേ​ട​ൻ കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് തു​ട​ർ​ച്ച​യാ​യി മൂ​ന്നു വ​ർ​ഷം യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​ൽ ത​ബ​ല​യി​ലും ജാ​സ് ഡ്രം​സ് വി​ഭാ​ഗ​ത്തി​ലും ജേ​താ​വാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ ന​ട​ന്നി​ട്ടു​ള്ള വി​വി​ധ മെ​ഗാ ചെ​ണ്ട​മേ​ള​ങ്ങ​ൾ​ക്ക് ജോ​സ്മാ​ൻ മു​മ്പും ചു​ക്കാ​ൻ പി​ടി​ച്ചി​ട്ടു​ണ്ട്. മ​റ്റൊ​രു കോ​ഓ​ർ​ഡി​നേ​റ്റ​റാ​യ സ്ക​റി​യാ​കു​ട്ടി തോ​മ​സ് ഷി​ക്കാ​ഗോ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.

നി​ര​വ​ധി ക​ലാ​മേ​ള​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള സ്ക​റി​യാ​കു​ട്ടി കൊ​ച്ചു​വീ​ട്ടി​ൽ വാ​ദ്യ ട്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക​ൻ കൂ​ടി​യാ​ണ്.

ഷി​ക്കാ​ഗോ​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജൂ​ലൈ ഒ​മ്പ​ത്, 10, 11, 12 തീ​യ​തി​ക​ളി​ലാ​ണ് സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്നു.

സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ക​ൺ​വ​ൻ​ഷ​നി​ലും അ​തോ​ടൊ​പ്പ​മു​ള്ള ആ​ത്മീ​യ, സാം​സ്കാ​രി​ക, പൈ​തൃ​ക കൂ​ട്ടാ​യ്മ​ക​ളി​ലും ഭാ​ഗ​ഭാ​ക്കാ​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് സ്വാ​ഗ​തം ചെ​യ്തു.

ക​ൺ​വ​ൻ​ഷ​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​വാ​ൻ: www.syroconvention.org

Latest News

Corehub Up