Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Metro Medical Group

Middle East and Gulf

ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ പ​ത്തു സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പാ​ക്കേ​ജു​ക​ൾ

കു​വൈ​റ്റ് സി​റ്റി: എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​കു​ന്ന 10 വ്യ​ത്യ​സ്ത ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് പാ​ക്കേ​ജു​മാ​യി ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ രം​ഗ​ത്ത്. ഈ ​പ്ര​ത്യേ​ക ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പാ​ക്കേ​ജു​ക​ൾ ജൂ​ൺ ഒന്ന് മു​ത​ൽ ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ധു​നി​ക ജീ​വി​ത​ശൈ​ലി​യും ജോ​ലി തി​ര​ക്കു​ക​ളും കാ​ര​ണം പ​ല​രും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ മാ​റ്റി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ല ഗു​രു​ത​ര രോ​ഗ​ങ്ങ​ളും ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന​തി​ന് മു​മ്പേ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്ന ബോ​ധ്യ​ത്തോ​ടെ, ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പി​ന്നി​ൽ.

പ്ര​മേ​ഹം, കൊ​ള​സ്‌​ട്രോ​ൾ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദം, ഹൃ​ദ്രോ​ഗം, വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ, തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ൾ, വി​റ്റാ​മി​ൻ കു​റ​വ്, ര​ക്ത​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് വി​വി​ധ പാ​ക്കേ​ജു​ക​ളി​ലാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്‌​ട്രോ​ൾ, ക്രി​യാ​റ്റി​നി​ൻ, എഎ​ൽടി , ​ക​മ്പ്ലീ​റ്റ് ബ്ല​ഡ് കൌ​ണ്ട്, ഇസിജി, ​തൈ​റോ​യ്ഡ് പ്രൊ​ഫൈ​ൽ, യൂ​റി​ൻ അ​നാ​ലി​സി​സ് തു​ട​ങ്ങി​യ പ്ര​ധാ​ന പ​രി​ശോ​ധ​ന​ക​ൾ വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു.

 

NRI

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് സി​ഇ​ഒ മു​സ്ത​ഫ ഹം​സ ലോ​ക കേ​ര​ള സ​ഭാം​ഗം

 കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ മു​സ്ത​ഫ ഹം​സ വ​രാ​നി​രി​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ ആ​രോ​ഗ്യ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ത്വ​മാ​യ മു​സ്ത​ഫ ഹം​സ​യു​ടെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് കേ​ര​ള​ത്തി​നും പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും അ​ഭി​മാ​ന​ക​ര​മാ​ണ്.

ആ​ധു​നി​ക ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ, മെ​ഡി​ക്ക​ൽ മാ​നേ​ജ്മെ​ന്റ്, നൂ​ത​ന ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ കു​വൈ​റ്റ്, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ ലോ​ക കേ​ര​ള സ​ഭ​യി​ലെ ച​ർ​ച്ച​ക​ൾ​ക്ക് വി​ല​പ്പെ​ട്ട സം​ഭാ​വ​ന​യാ​യി​രി​ക്കും.

കേ​ര​ള​വും പ്ര​വാ​സി സ​മൂ​ഹ​വും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​നും ഈ ​അ​വ​സ​രം സ​ഹാ​യ​ക​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ലോ​ക കേ​ര​ള സ​ഭ വേ​ദി​യി​ൽ ആ​രോ​ഗ്യ​രം​ഗ​ത്തെ വെ​ല്ലു​വി​ളി​ക​ൾ, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ, മെ​ഡി​ക്ക​ൽ ടൂ​റി​സം, പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ആ​രോ​ഗ്യ ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള സം​വാ​ദ​ങ്ങ​ളി​ൽ മു​സ്ത​ഫ ഹം​സ സം​ബ​ന്ധി​ക്കും.

NRI

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ പ​ത്താം വാ​ർ​ഷി​ക സ​മാ​പ​ന​ച്ച​ട​ങ്ങ് ഇ​ന്ന്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സ​മൂ​ഹ​ത്തി​ൽ വി​ശ്വാ​സ്യ​ത​യും അം​ഗീ​കാ​ര​വും നേ​ടി​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് (എം​എം​ജി) ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി തു​ട​രു​ന്ന സേ​വ​ന​യാ​ത്ര​യു​ടെ ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ച്ച​ട​ങ്ങ് ഇ​ന്ന് കു​വൈ​റ്റി​ലെ റീ​ജ​ൻ​സി ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ക്കും.

പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സ​മാ​പ​ന പ​രി​പാ​ടി കൂ​ടി​യാ​യി​രി​ക്കും ഈ ​ച​ട​ങ്ങ്. സ്ഥാ​പ​ന​ത്തി​ൽ പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​കം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​രെ​യും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും പു​രോ​ഗ​തി​ക്കും നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ളെ​യും ക​മ്പ​നി​ക​ളെ​യും ച​ട​ങ്ങി​ൽ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ക്കും.

കൂ​ടാ​തെ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പിന്‍റെ വ​ള​ർ​ച്ച​യി​ലും ശ​ക്തി​പ്പെ​ടു​ത്ത​ലി​ലും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച മാ​നേ​ജീ​രി​യ​ൽ ജീ​വ​ന​ക്കാ​രെ​യും ടീം ​നേ​താ​ക്ക​ളെ​യും അ​വ​രു​ടെ അ​ക്ഷീ​ണ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും നേ​തൃ​പാ​ട​വ​ത്തി​നും അം​ഗീ​കാ​രം ന​ൽ​കി ച​ട​ങ്ങി​ൽ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ക്കും.

മെ​ട്രോ​യു​ടെ ഇ​ന്ത്യ​ൻ, അ​റ​ബി​ക് സം​സ്കാ​ര​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് വ​ർ​ണ്ണം പ​ക​രും.​ഈ പ​രി​പാ​ടി ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക. ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി അ​തി​ഥി​ക​ൾ​ക്കാ​യി വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട് .

ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നും സ​മ​ഗ്ര വി​ക​സ​ന​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ വി​വി​ധ ക്ഷേ​മ - സാ​മൂ​ഹി​ക പ​ദ്ധ​തി​ക​ളും ഈ ​വേ​ദി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും.

ജീ​വ​ന​ക്കാ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും പ​രി​ച​ര​ണ​ത്തി​നു​മാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ‘മേ​ഴ്‌​സി’ പ​ദ്ധ​തി, ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, ക​ഴി​വ് വി​ക​സ​നം, ന​വീ​ന​ത എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി ന​ട​പ്പി​ലാ​ക്കു​ന്ന ‘മോ​റ്റീ​വ് ’ പ​ദ്ധ​തി, കൂ​ടാ​തെ പ​ത്ത് വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​ർ​ക്കാ​യി പെ​ൻ​ഷ​നും സാ​മ്പ​ത്തി​ക സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന ‘മെ​റി​റ്റ്’ പ​ദ്ധ​തി എ​ന്നി​വ​യാ​ണ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന പ്ര​ധാ​ന സം​രം​ഭ​ങ്ങ​ൾ.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, എം​ബ​സി പ്ര​തി​നി​ധി​ക​ൾ, ന​യ​ത​ന്ത്ര​ജ്ഞ​ർ, മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രോ​ടൊ​പ്പം ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ, വാ​ണി​ജ്യ - വ്യ​വ​സാ​യ രം​ഗ​ത്തെ നേ​താ​ക്ക​ൾ, മ​ത - സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് മെ​ട്രോ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

NRI

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഒഡബ്ല്യുഡബ്ല്യുഎ കു​വൈ​റ്റു​മാ​യി ആ​രോ​ഗ്യ​ക്ഷേ​മ​പ​ദ്ധ​തി ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ആ​തു​ര സേ​വ​ന ദാ​താ​ക്ക​ളാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്, ഒഡബ്ല്യുഡബ്ല്യുഎ കു​വൈ​റ്റ് മെ​മ്പ​ർ​ഷി​പ്പ് & വെ​ൽ​ന​സ് സെ​ർ​ബി​സി​യോ കാ​ര​വ​ന്‍റെ ഭാ​ഗ​മാ​യി.

ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ന്ന ഛണ​ണ​അ ഇ​കാ​ർ​ഡി​ന്‍റെ ലോ​ഞ്ച് ച​ട​ങ്ങി​ൽ, ഓ​വ​ർ​സീ​സ് വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (ഒഡബ്ല്യുഡബ്ല്യുഎ) കു​വൈ​റ്റു​മാ​യി ഔ​ദ്യോ​ഗി​ക​മാ​യി ഫി​ലി​പ്പി​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള ആ​രോ​ഗ്യ​ക്ഷേ​മ​പ​ദ്ധ​തി ക​രാ​റി​ൽ ഇ​രു വി​ഭാ​ഗ​വും ഒ​പ്പു​വ​ച്ച

നി​ർ​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ, ഫി​ലി​പ്പീ​ൻ​സ് എം​ബ​സി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒഡബ്ല്യുഡബ്ല്യുഎ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റ്റോ​ണ്ണി പെ​ട്രീ​ഷ്യ ഇ​വോ​ൻ എം. ​കാ​വു​ന​ൻ, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നും സി​ഇ​ഒ മു​സ്ത​ഫ ഹം​സ എ​ന്നി​വ​രാ​ണ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്. കു​വൈ​റ്റി​ലെ വി​ദേ​ശ ഫി​ലി​പ്പി​നോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്(ഒഎഫ്ഡബ്ല്യുഎസ്) ആ​രോ​ഗ്യ സം​ര​ക്ഷ​ണ പി​ന്തു​ണ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ല​ക്ഷ്യം.

ഒഡബ്ല്യുഡബ്ല്യുഎ ഇ​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് എ​ല്ലാ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കും 20 ശ​ത​മാ​നം എ​ക്സ്ക്ലൂ​സീ​വ് കി​ഴി​വ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് മു​സ്ത​ഫ ഹം​സ പ്ര​ഖ്യാ​പി​ച്ചു. ആ​രോ​ഗ്യ​സം​ര​ക്ഷ​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും, വി​ദേ​ശ​ത്തു​ള്ള ഫി​ലി​പ്പി​നോ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​മു​ള്ള സം​യു​ക്ത പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​സ​ഹ​ക​ര​ണം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

കു​വൈ​റ്റി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് താ​ങ്ങാ​നാ​വു​ന്ന​തും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തു​മാ​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ന​ൽ​കു​ക എ​ന്ന​താ​ണ് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും 2026 ൽ ​മെ​ട്രോ​യു​ടെ കൂ​ടു​ത​ൽ വി​പു​ല​മാ​യ ആ​രോ​ഗ്യ​ക്ഷേ​മ​ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നും മെ​ട്രോ മാ​നേ​ജ്മ​ന്‍റ് അ​റി​യി​ച്ചു.

 

NRI

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ഫാ​ർ​മ​സി മ​ഹ​ബൂ​ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ആ​തു​ര സേ​വ​ന ദാ​താ​ക്ക​ളാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ 11-ാമ​ത് ഫാ​ർ​മ​സി (ബെ​ദാ​യ ഫാ​ർ​മ​സി) മ​ഹ​ബൂ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ബി​ല്ലിം​ഗി​ലും 20 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് ല​ഭ്യ​മാ​ണ്.

മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളി​ൽ മി​ക​വും വി​ശ്വ​സ്ത​ത​യും ന​ൽ​കു​ന്ന​തിന്‍റെ പാ​ര​മ്പ​ര്യ​മു​ള്ള മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്, പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ദ​ഗ്ധ​രു​ടെ​യും പി​ന്തു​ണ​യോ​ടെ സ​മൂ​ഹ​ത്തി​ന് ഗു​ണ​നി​ല​വാ​ര​മു​ള്ള മ​രു​ന്നു​ക​ൾ, വെ​ൽ​ന​സ് ഉ​ത്പ​ന്ന​ങ്ങ​ൾ, ഓ​വ​ർ -​ ദ -​കൗ​ണ്ട​ർ അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ ന​ൽ​കു​ന്ന​തി​നാ​ണ് പു​തി​യ ബ്രാ​ഞ്ച് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോം വ​ഴി എ​ല്ലാ മ​രു​ന്നു​ക​ൾ​ക്കും ഹോം ​ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ മെ​ട്രോ ഫാ​ർ​മ​സി​ക​ളി​ൽ ആ​രം​ഭി​ച്ചു. ഡോ​ർ​സ്റ്റെ​പ്പ് ഡെ​ലി​വ​റി എ​ളു​പ്പ​മാ​ക്കു​ന്ന​തി​ൽ നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം ഓ​ൺ​ലൈ​ൻ ഓ​ർ​ഡ​റു​ക​ളി​ൽ പ്ര​ത്യേ​ക കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ളും സൗ​ജ​ന്യ ലാ​ബ് ഹെ​ൽ​ത്ത്‌ പാ​ക്കേ​ജു​ക​ളും നേ​ടാ​ൻ ക​ഴി​യും.

എ​ല്ലാ മെ​ട്രോ ഫാ​ർ​മ​സി ബ്രാ​ഞ്ചു​ക​ളി​ലും എ​ല്ലാ ബി​ല്ലു​ക​ൾ​ക്കും പ്ര​ത്യേ​കം ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണെ​ന്നും ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണം കൂ​ടു​ത​ൽ താ​ങ്ങാ​നാ​വു​ന്ന​തും എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഗ്രൂ​പ്പി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് പു​തി​യ ബ്രാ​ഞ്ചു​ക​ൾ തു​റ​ക്കു​ന്ന​തി​ലൂ​ടെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും കൂ​ടു​ത​ൽ മെ​ട്രോ ഫാ​ർ​മ​സി​ക​ൾ ഉ​ട​ൻ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നും മെ​ട്രോ മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു.

Latest News

Corehub Up