Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mob Attack

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ മു​ൻ ബി​ജെ​പി എം​എ​ൽ​എ കൊ​ല്ല​പ്പെ​ട്ടു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ഭ​ര​ത്പു​രി​ലു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ മു​ൻ ബി​ജെ​പി എം​എ​ൽ​എ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഭോ​ണ്ട ഗ്രാ​മ​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ത​ർ സിം​ഗ് ഭ​ദാ​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലും കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

ഭോ​ണ്ട ഗ്രാ​മ​ത്തി​ൽ അ​ത​ർ സിം​ഗ് ഭ​ദാ​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്ര​ഷ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്ത് പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് ഖ​ന​ന​വും ന​ട​ത്തി​യി​രു​ന്നു. ഭാ​ര്യ​യു​ടെ പേ​രി​ലാ​യി​രു​ന്നു ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഖ​ന​ന​ത്തി​നെ​തി​രെ ഭോ​ണ്ട, റാ​യ്പു​ർ ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു.

ഖ​ന​ന​മേ​ഖ​ല​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് ക​ന്നു​കാ​ലി​ക​ളു​ടെ മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഗ്രാ​മ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​ത​വ​ണ ധ​ർ​ണ ന​ട​ത്തു​ക​യും വ​ഴി​ത​ട​യു​ക​യും ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക്ര​ഷ​ർ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഭോ​ണ്ട ഗ്രാ​മ​ത്തി​ലെ​ത്തി​യ മു​ൻ എം​എ​ൽ​എ​യെ ഗ്രാ​മ​വാ​സി​ക​ൾ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭ​ദാ​ന​യെ ആ​ദ്യം സ​മീ​പ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും പി​ന്നീ​ട് ജ​യ്പു​രി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ അ​ത​ർ സിം​ഗ് ഭ​ദാ​ന​യു​ടെ അം​ഗ​ര​ക്ഷ​ക​നും പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ അ​ത​ർ സിം​ഗ് ഭ​ദാ​ന 2003-ൽ ​ബ​യാ​ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2008 വ​രെ അ​ദ്ദേ​ഹം എം​എ​ൽ​എ​യാ​യി തു​ട​ർ​ന്നു.

Kerala

ചണ്ഡിഗഡിൽ ഓട്ടോ ഡ്രൈവർക്കും സുഹൃത്തിനും നേരെ ആൾക്കൂട്ട ആക്രമണം

ചണ്ഡിഗഡ്: ചണ്ഡിഗഡിലെ ഫൈദാൻ നിസാംപുരിൽ ഓട്ടോ ഡ്രൈവർക്കും സുഹൃത്തിനും നേരെ ആൾക്കൂട്ട ആക്രമണം. ഓട്ടോ ഡ്രൈവർ ലളിത്, സുഹൃത്ത് സാരംഗ് എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഫൈദാനിലെ ഇരുമ്പ് പാലത്തിനടിയിൽ ലളിതും സാരംഗും ഇരിക്കുന്പോഴാണ് ആക്രമണം ഉണ്ടായത്. ഏകദേശം പത്ത് പേർ ചേർന്നാണ് ഇരുവരെയും മർദിച്ചത്.

പ്രതികൾ ആദ്യം അസഭ്യം പറഞ്ഞതായും പിന്നീട് ആയുധങ്ങളും വടികളും ഉപയോഗിച്ച് ആക്രമിച്ചതായുമാണ് പരാതി. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.

National

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം, തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു: ആ​സാ​മി​ൽ സം​ഘ​ർ​ഷം

ദി​ബ്രു​ഗ​ഡ്: ആ​സാ​മി​ലെ തി​ൻ​സു​കി​യ​യി​ൽ ആ​ൾ​കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ തേ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു. 26 കാ​ര​നാ​യ ബു​ദ്ദേ​ശ്വ​ർ ഗ​ഢ് എ​ന്ന ആ​ദി​വാ​സി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ച​ന്ത​യി​ൽ​നി​ന്ന് മീ​ൻ മോ​ഷ്ടി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഒ​രു സം​ഘം മ​ത്സ​ക്ക​ച്ച​വ​ട​ക്കാ​ർ ബു​ദ്ദേ​ശ്വ​റി​നെ വ്യാ​ഴാ​ഴ്ച മ​ർ​ദ്ദി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ഇ​തോ​ടെ തേ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി സം​ഘ​ട​ന​ക​ളും പ്ര​ക്ഷോ​ഭം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ൽ വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്ന​ലെ അ​ട​ഞ്ഞു​കി​ട​ന്നു. ദേ​ശീ​യ​പാ​ത-38 പ്ര​ക്ഷോ​ഭ​ക​ർ ഉ​പ​രോ​ധി​ച്ച​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ക്കു​ക​യും ചെ​യ്തു.

National

ഡൽഹിയിൽ കുടുംബത്തിനു നേരേ ആൾക്കൂട്ട ആക്രമണം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തെ ഞെ​​​ട്ടി​​​ച്ച് കു​​​ടും​​​ബ​​​ത്തി​​​നു​​​നേ​​​രേ ആ​​​ൾ​​​ക്കൂ​​​ട്ട ആ​​​ക്ര​​​മ​​​ണം. ഡ​​​ൽ​​​ഹി​​​യി​​​ലെ ല​​​ക്ഷ്മി ന​​​ഗ​​​റി​​​ലാ​​​ണ് പ​​​ട്ടാ​​​പ്പ​​​ക​​​ൽ ജിം ​​​ഉ​​​ട​​​മ​​​യ്ക്കും ഭാ​​​ര്യ​​​ക്കും മ​​​ക​​​നു​​​മെ​​​തി​​​രേ ഗു​​​ണ്ടാ​​​സം​​​ഘം ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത്.

ജിം ​​​ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ച​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​രു​​​ടെ വ​​​സ​​​തി​​​ക്കു പു​​​റ​​​ത്ത് ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​നു ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ അ​​​ച്ഛ​​​നും മ​​​ക​​​നും മ​​​ർ​​​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​കു​​​ന്ന​​​തും മ​​​ക​​​നെ അ​​​ക്ര​​​മി​​​ക​​​ൾ വി​​​വ​​​സ്ത്ര​​​നാ​​​ക്കു​​​ന്ന​​​തും ജ​​​ന​​​ങ്ങ​​​ൾ സം​​​ഭ​​​വ​​​ത്തി​​​ലി​​​ട​​​പെ​​​ടാ​​​തെ നി​​​ഷ്‌​​​ക്രി​​​യ​​​രാ​​​യി നോ​​​ക്കി​​​നി​​​ൽ​​​ക്കു​​​ന്ന​​​തും കാ​​​ണാം.

വീ​​​ടി​​​ന​​​ടു​​​ത്ത ബേ​​​സ്മെ​​​ന്‍റി​​​ൽ ത​​​ങ്ങ​​​ൾ ജിം ​​​ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്കം മൂ​​​ല​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​തെ​​​ന്നും ഭ​​​ർ​​​ത്താ​​​വി​​​നെ​​​യും മ​​​ക​​​നെ​​​യും ഉ​​​പ​​​ദ്ര​​​വി​​​ച്ച​​​തി​​​നു​​​പു​​​റ​​​മെ ത​​​ന്‍റെ വ​​​യ​​​റ്റി​​​ൽ തൊ​​​ഴി​​​ച്ചെന്നും മു​​​ടി​​​യി​​​ൽ പി​​​ടി​​​ച്ചു വ​​​ലി​​​ച്ചെ​​​ന്നും ജിം ​​​ഉ​​​ട​​​മ​​​യു​​​ടെ ഭാ​​​ര്യ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​എ​​​ൻ​​​ഐ​​​യോ​​​ട് പ​​​റ​​​ഞ്ഞു.

പി​​​ന്നീ​​​ട് താ​​​ൻ പ​​​രാ​​​തി​​​പ്പെ​​​ടാ​​​ൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് ഓ​​​ടി​​​യെ​​​ന്നും അ​​​ക്ര​​​മി​​​ക​​​ൾ വീ​​​ടി​​​ന​​​ക​​​ത്തു​​​ ക​​​ട​​​ന്ന് മ​​​ക​​​നെ റോ​​​ഡി​​​ലേ​​​ക്ക് വ​​​ലി​​​ച്ചി​​​ഴ​​​ച്ചു വി​​​വ​​​സ്ത്ര​​​നാ​​​ക്കി​​​യെ​​​ന്നും മ​​​ക​​​ൻ കേ​​​ണ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും വി​​​ടാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ലെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

Kerala

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം; കൊ​ല്ല​പ്പെ​ട്ട റാം ​നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. പു​ല​ർ​ച്ചെ 2.30 ക​ഴി​ഞ്ഞാ​ണ് മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ​നി​ന്നു നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

മൃ​ത​ദേ​ഹം നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. 11 മ​ണി​ക്കു​ള്ള വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. സ​ർ​ക്കാ​ർ ചെ​ല​വി​ലാ​ണ് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​ത്. റാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​വും ഇ​തേ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് പോ​കും.

Kerala

ആ​ൾ​ക്കൂ​ട്ട​ക്കൊ​ലയിൽ റിപ്പോർട്ട്; പ്ര​തി​ക​ളി​ൽ നാ​ലു​പേ​ർ ബി​ജെ​പിക്കാർ; ഒ​രാ​ൾ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ൻ

പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്ത് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന ​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ രാം​​​നാ​​​രാ​​​യ​​​ൺ ബാ​​​ഗേ​​​ലി​​​നെ മ​​​ര്‍​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​ക​​​ളി​​​ല്‍ നാ​​​ലു​ പേ​​​ര്‍ ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​ക​​​ളെ​​​ന്നു സ്പെ​​​ഷ​​​ല്‍ ബ്രാ​​​ഞ്ച് റി​​​പ്പോ​​​ര്‍​ട്ട്.

ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന്, അ​​​ഞ്ച് പ്ര​​​തി​​​ക​​​ളാ​​​ണ് ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​ക​​​ള്‍. കേ​​​സി​​​ലെ നാ​​​ലാം​​​പ്ര​​​തി ആ​​​ന​​​ന്ദ​​​ന്‍ സി​​​ഐ​​​ടി​​​യു പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ട്.

കൊ​​​ല്ലാ​​​നു​​​ള്ള ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണ് രാം​​​നാ​​​രാ​​​യ​​​ണെ പ്ര​​​തി​​​ക​​​ള്‍ ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്നാ​​​ണു റി​​​മാ​​​ന്‍​ഡ് റി​​​പ്പോ​​​ര്‍​ട്ട്. രാം​​​നാ​​​രാ​​​യ​​​ന്‍റെ മു​​​തു​​​കി​​​ലും ത​​​ല​​​യി​​​ലും പ്ര​​​തി​​​ക​​​ള്‍ വ​​​ടി​​​കൊ​​​ണ്ടും കൈ​​​ക​​​ള്‍​കൊ​​​ണ്ടും അ​​​ടി​​​ച്ചു. ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ അ​​​നു​​​വും ര​​​ണ്ടാം പ്ര​​​തി​​​യാ​​​യ പ്ര​​​സാ​​​ദു​​​മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മ​​​ര്‍​ദി​​​ച്ച​​​തെ​​​ന്നു റി​​​മാ​​​ന്‍​ഡ് റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

മൂ​​​ന്നാം പ്ര​​​തി​​​യാ​​​യ മു​​​ര​​​ളി മു​​​ഖ​​​ത്ത് കൈ​​​കൊ​​​ണ്ട് അ​​​ടി​​​ച്ചു പ​​​രി​​​ക്കേ​​​ല്‍​പ്പി​​​ച്ചു. നാ​​​ലാം​​​പ്ര​​​തി​​​യാ​​​യ ആ​​​ന​​​ന്ദ​​​ന്‍ വ​​​യ​​​ര്‍ഭാ​​​ഗ​​​ത്തു കാ​​​ലു​​​കൊ​​​ണ്ട് ച​​​വി​​​ട്ടു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്. അ​​​ഞ്ചാം​​​പ്ര​​​തി ബി​​​പി​​​നും സ​​​മാ​​​ന​​​മാ​​​യ അ​​​തി​​​ക്ര​​​മ​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​തി​​​നി​​​ടെ, ഛത്തീ​​​സ്ഗ​​​ഡ് സ​​​ര്‍​ക്കാ​​​ര്‍ ആ​​​ള്‍​ക്കൂ​​​ട്ട​​​ക്കൊ​​​ല​​​യു​​​ടെ കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​രം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

Kerala

ആ​ൾ​ക്കൂ​ട്ട ആക്രമണത്തിൽ മ​ര​ണം: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

പാ​​​ല​​​ക്കാ​​​ട്: മോ​​​ഷ്ടാ​​​വാ​​​ണെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ ആ​​​ൾ​​​ക്കൂ​​​ട്ട​​​വി​​​ചാ​​​ര​​​ണ​​​യ്ക്കി​​​ട​​​യി​​​ൽ മ​​​ർ​​​ദ​​​ന​​​മേ​​​റ്റ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ജ​​​സ്റ്റീ​​​സ് അ​​​ല​​​ക്സാ​​​ണ്ട​​​ർ തോ​​​മ​​​സ് സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

‌
പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. ക്രൈം ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടോ, കു​​​റ്റ​​​ക്കാ​​​രു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ, മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ വി​​​ലാ​​​സം, കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ടാ​​​വ​​​ണം. എ​​​ഫ്ഐ​​​ആ​​​റി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ഹാ​​​ജ​​​രാ​​​ക്ക​​​ണം.

കേ​​​സി​​​ന്‍റെ നി​​​ല​​​വി​​​ലെ സ്ഥി​​​തി അ​​​റി​​​യി​​​ക്ക​​​ണം. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു​​​വേ​​​ണ്ടി ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത ഒ​​​രു മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ജ​​​നു​​​വ​​​രി 27നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് ജ​​​സ്റ്റീ​​​സ് അ​​​ല​​​ക്സാ​​​ണ്ട​​​ർ തോ​​​മ​​​സ് പാ​​​ല​​​ക്കാ​​​ട് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് റ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ത്തു​​​ന്ന സി​​​റ്റിം​​​ഗി​​​ൽ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​​ണം. പ​​​ത്ര​​​വാ​​​ർ​​​ത്ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.അ​​​ട്ട​​​പ്പ​​​ള്ള​​​ത്തു ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് സം​​​ഭ​​​വം.

National

"ഈ ​രാ​ജ്യം ആ​ൾ​ക്കൂ​ട്ട​ത്താ​ൽ അ​ല്ല, ഭ​ര​ണ​ഘ​ട​ന​യാ​ൽ ന​യി​ക്ക​പ്പെ​ടും': ദ​ളി​ത് യു​വാ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​രി​ച്ച് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: യു​പി​യി​ലെ റാ​യ്ബ​റേ​ലി​യി​ല്‍ ദ​ളി​ത് യു​വാ​വ് ഹ​രി​ഓ​മി​നെ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. മ​രി​ച്ച യു​വാ​വി​ന്‍റെ കു​ടും​ബ​വു​മാ​യി സം​സാ​രി​ക്കു​ക​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു. നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റാ​യ്ബ​റേ​ലി​യി​ൽ ദ​ളി​ത് യു​വാ​വാ​യ ഹ​രി​ഓം വാ​ൽ​മീ​കി​യു​ടെ ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും ഭ​ര​ണ​ഘ​ട​ന​യു​ടെ​യും നീ​തി​യു​ടെ​യും കൊ​ല​പാ​ത​കം മാ​ത്ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഇ​ന്ന് ഇ​ന്ത്യ​യി​ൽ, ദ​ളി​ത​ർ, ആ​ദി​വാ​സി​ക​ൾ, മു​സ്‌​ലിം​ക​ൾ, പി​ന്നോ​ക്ക​ക്കാ​ർ, ദ​രി​ദ്ര​ർ - എ​ല്ലാ​വ​രും ഇ​ര​യാ​കു​ന്നു. അ​വ​രു​ടെ ശ​ബ്ദം ദു​ർ​ബ​ല​മാ​ണ്, അ​വ​രു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ക്ക​പ്പെ​ടു​ന്നു, അ​വ​രു​ടെ ജീ​വി​തം വി​ല​കു​റ​ഞ്ഞ​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ഭ​ര​ണ​ഘ​ട​ന​യ്ക്ക് പ​ക​രം ബു​ൾ‌​ഡോ​സ​റും നീ​തി​ക്ക് പ​ക​രം ഭ​യ​വും ഇ​ടം​പി​ടി​ച്ച രാ​ജ്യ​ത്ത് വെ​റു​പ്പി​നും അ​ക്ര​മ​ത്തി​നും ആ​ൾ​ക്കൂ​ട്ട​ത്തി​നും അ​ധി​കാ​ര​ത്തി​ന്‍റെ സം​ര​ക്ഷ​ണം ല​ഭി​ച്ചു.

ഞാ​ൻ ഹ​രി​ഓ​മി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​ന്നു. അ​വ​ർ​ക്ക് നീ​തി ല​ഭി​ക്കും. ഇ​ന്ത്യ​യു​ടെ ഭാ​വി സ​മ​ത്വ​ത്തെ​യും മ​നു​ഷ്യ​ത്വ​ത്തെ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു, ഈ ​രാ​ജ്യം ആ​ൾ​ക്കൂ​ട്ട​ത്താ​ൽ അ​ല്ല, ഭ​ര​ണ​ഘ​ട​ന​യാ​ൽ ന​യി​ക്ക​പ്പെ​ടും.' - രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന ആ​ളെ​ന്ന് ആ​രോ​പി​ച്ചാ​ണ് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ഫ​ത്തേ​പു​ർ സ്വ​ദേ​ശി ഹ​രി​ഓ​മി​നെ (38) ആ​ൾ​ക്കു​ട്ടം ത​ല്ലി​ക്കൊ​ന്ന​ത്. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യ റാ​യ്ബ​റേ​ലി​യി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് സം​ഭ​വം. യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ആ​ൾ​ക്കൂ​ട്ടം റെ​യി​ൽ​വേ പാ​ള​ത്തി​ന​രി​കെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉം​ചാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു.

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ഹ​രി​ഓ​മി​നെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് ജ​മു​നാ​പു​രി​ൽ ആ​ൾ​ക്കൂ​ട്ടം ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന്, ഇ​യാ​ൾ വീ​ടു​ക​ളി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്ന് ആ​രോ​പി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ഹ​രി​ഓ​മി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​നാ​വാ​ഞ്ഞ​തോ​ടെ ജ​ന​ക്കൂ​ട്ടം മ​ർ​ദ​നം തു​ട​ർ​ന്നു. ഇ​തി​നി​ടെ ഹ​രി​ഓം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​ര് പ​റ​ഞ്ഞ​പ്പോ​ൾ ഇ​ത് ബാ​ബ​യു​ടെ നാ​ടാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ണ്ടും ആ​ക്ര​മി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

പി​റ്റേ​ദി​വ​സം രാ​വി​ലെ സ​മീ​പ​ത്തെ ഗ്രാ​മ​വാ​സി​ക​ളാ​ണ് വി​വ​സ്ത്ര​നാ​യ നി​ല​യി​ൽ ഹ​രി​ഓ​മി​നെ റെ​യി​ൽ​വേ പാ​ള​ത്തി​ന് സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ക്ര​മം ന​ട​ത്തി​യ​വ​രി​ൽ ദ​ളി​ത​രും പി​ന്നാ​ക്ക​ക്കാ​രും മ​റ്റു​ജാ​തി​ക​ളി​ൽ​പ്പെ​ട്ട​വ​രും ഉ​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ ജാ​തി അ​ഭ്യൂ​ഹം പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യു​വാ​വി​ന്‍റെ കു​ടും​ബ​ത്തോ​ട് സം​സാ​രി​ച്ച രാ​ഹു​ൽ ഗാ​ന്ധി എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.

യു​പി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന കാ​ട്ടു​നീ​തി​യാ​ണ് സം​ഭ​വം തു​റ​ന്നു​കാ​ണി​ക്കു​ന്ന​തെ​ന്ന് തി​ങ്ക​ളാ​ഴ്ച ഹ​രി​ഓ​മി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ് റാ​യ് പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ട്ടും മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നാ​യ യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും അ​ജ​യ് റാ​യ് ആ​രോ​പി​ച്ചു.

യു​പി​യി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​ർ​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ഇ​ര​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും കു​ടും​ബ​ത്തി​ലൊ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യും ന​ൽ​ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് മാ​ധ്യ​മ​വി​ഭാ​ഗം മേ​ധാ​വി പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

വി​വാ​ദ​മാ​യ​തോ​ടെ, സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി. ആ​ദി​ത്യ​നാ​ഥി​ന്‍റെ സ​ർ​ക്കാ​രി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ് കോ​ൺ​ഗ്ര​സ് ശ്ര​മ​മെ​ന്ന് ബി​ജെ​പി വ​ക്താ​വ് അ​വ്‌​നി​ഷ് ത്യാ​ഗി പ​റ​ഞ്ഞു.

Latest News

Corehub Up