തിരുനെല്‍വേലി: തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. തിരുനെല്‍വേലി പെരുമ്പത്ത് ഗ്രാമത്തിലാണ് തിങ്കളാഴ്ച രാത്രി ആക്രമണം അരങ്ങേറിയത്.
പ്രദേശവാസിയായ ജോണ്‍ മാര്‍ക്ക് (47), ഒഡീഷ സ്വദേശിയായ ശ്രീനാഥ് ഗഡ്ഡ (57) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച് പേര് ഗുരുതര പരിക്കുകളോടെ തിരുനെല്‍വേലി ജില്ലാ ആശുപത്രിയിലാണ്.
തിങ്കളാഴ്ച രാത്രി ഗ്രാമത്തിലെ ചായക്കടയില്‍ ഇരിക്കുകയായിരുന്ന ഇവരെ മൂന്ന് ബൈക്കുകളിലായി മാരകായുധങ്ങളുമായി വന്ന ഒന്‍പത് പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജോണും ശ്രീനാഥും സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു.
Tags : Gunda attack Mob attack tea shop