Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി.
മണിമല സ്വദേശിയുടെ മൃതദേഹമാണ് ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്. പ്രവർത്തിക്കാത്ത ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. ബന്ധുക്കൾ എത്തിയപ്പോൾ ദുർഗന്ധം വമിക്കുന്ന മൃതദേഹമാണ് കണ്ടത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം സംഭവത്തിൽ ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
District News
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലേക്ക് മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ. ഉണ്ണികൃഷ്ണൻ 64 വയസ് എന്ന് മാത്രമാണ് ആശുപത്രി രേഖകളിൽ ഉള്ളത്.
വഴിയിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കരമന സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04712343534 (കരമന സ്റ്റേഷൻ), 9497980938 (കരമന എസ്ഐ).