കോഴിക്കോട്: കേന്ദ്ര എജൻസികൾ നടത്തുന്ന ഇടപെടലുകൾക്കെതിരേ ദേശീയ തലത്തിൽ സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തി വിപുലമായ പ്രസ്ഥാനം രൂപപ്പെടുത്തണമെന്നു വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഭിപ്രായം ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
വലതുപക്ഷ കക്ഷികളും വർഗീയ കക്ഷികളും നടത്തുന്ന പ്രചാരണങ്ങൾ മറികടന്ന് മതനിരപേക്ഷ ഉള്ളടക്കത്തോടെ ജനാധിപത്യ കേരളത്തെ രൂപപ്പെടുത്തുക എന്ന ആശയമാണ് ചർച്ചകളിൽ പൊതുവായി ഉയർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട്ട് സിപിഎം സംസ്ഥാന വിപുലീകൃതകമ്മിറ്റിയോഗത്തില് രണ്ടാം ദിനത്തിലെ ചർച്ചാ വിവരങ്ങൾ പങ്കുവച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.