മുഹമ്മ: കായലിലെ ജലനിരപ്പ് ഉയരുന്നത് തീരമേഖലയെ ഭീതിയിലാഴ്ത്തുന്നു. മുഹമ്മ പഞ്ചായത്ത് ഒൻപത്, പത്ത് വാർഡുകളിൽ വീടുകൾ പലതും വെള്ളത്തിലാണ്.
തോട്ടുമുഖപ്പിൽ തങ്കച്ചൻ ചാക്കോ, കല്ലു പുരയ്ക്കൽ പീതാംബരൻ, തോട്ടുമു ഖപ്പിൽ ഷാജി എസ് ആനന്ദ്, വേലം ചിറയിൽ സുരേന്ദ്രൻ ,കല്ലു പുരയ്ക്കൽ സോമനാഥൻ, പ്രിൻസ് ലാൽ കായിച്ചിറ, വേലംചിറയിൽ ജഗദംബ സതീശൻ വളഞ്ചിറക്കൽ, ഗിരീഷ് ആലപ്പുറത്ത് ചിറ, ഷാജി ചിറയിൽ എന്നിവരുടെ വീടുകളിൽ മുട്ടൊപ്പം വെള്ളമായി. 10-ാം വാർഡ് രജനീ ഭവനത്തിൽ മാധവന്റെ വീട് വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്.