മുഹമ്മ: മുഹമ്മ സെന്റ് ജോർജ് ഫെറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഫാ. ആന്റണി കാട്ടൂപ്പാറ കൊടിയേറ്റി. കൈക്കാരന്മാരായ രാജുമോൻ ജോസഫ്, റ്റിജി പോൾ പട്ടാറ താന്നിക്കൽ, പ്രസുദേന്തി കെ.വി. തോമസ് കിഴക്കേ അംബിയായം എന്നിവർ സംബന്ധിച്ചു.
ഇന്നും നാളെയും രാവിലെ 6.30-ന് ജപമാല, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. മുന്നിന് രാവിലെ 6.30ന് ജപമാല, വിശുദ്ധ കുർബാന, സന്ദേശം, മധ്യസ്ഥ പ്രാർഥന, 9.30ന് വിശുദ്ധ കുർബാന, വൈകിട്ട് 5.30ന് വിശുദ്ധ കുർബാന. നാലു മുതൽ എട്ടു വരെ രാവിലെ 6.30ന് ജപമാല, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന.
ഒൻപതിന് കുട്ടികളുടെ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം, 6.30ന് സപ്രാ,ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം. തിരുനാൾ ദിനമായ 10ന് രാവിലെ 6.30ന് സപ്രാ, ഫാ. സാനു വലിയവീടിന്റ കാർമികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം, 9.30ന് ഫാ. ആന്റണി കാട്ടുപ്പാറയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കൂർബാന, തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, നേർച്ച വസ്തുക്കളുടെ ലേലം, സ്നേഹവിരുന്ന്.