കാക്കയങ്ങാട്-തില്ലങ്കേരി റോഡിൽ ഭീഷണിയായി നിൽക്കുന്ന പൈപ്പും കോൺക്രീറ്റും.
പേരാവൂർ: കാക്കയങ്ങാട്-തില്ലങ്കേരി റോഡിൽ കാവുംപടി ജുമാമസ്ജിദിന് സമീപത്തെ കലുങ്കിന്റെ കോൺക്രീറ്റും ജല്‍ജീവന്‍ മിഷന്റെ കുടിവെള്ള പൈപ്പും റോഡിലേക്ക് തള്ളി നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു.
റോഡ് നവീകരണ സമയത്ത് പഴയ കലുങ്ക് പൊളിച്ചുനീക്കാതെ റോഡ് പ്രവൃത്തി പൂർത്തീകരിച്ചതാണ് ഇതിന് കാരണം. റോഡ് വീതി കൂട്ടി നവീകരിച്ചിട്ടും യാത്രക്കാർക്ക് ഇവിടെയെത്തുമ്പോൾ ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അപകടങ്ങളും പതിവാണ്. വലിയ അപകടത്തിന് കാത്തുനിൽക്കാതെ ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags :