പരപ്പ പുഴയോരത്തെ മരങ്ങൾ മുറിച്ച സ്ഥലം പഞ്ചായത്ത് പ്രസിന്ധന്റ് ടെസി ആലുംമൂട്ടിലിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ പരപ്പ ഭാഗത്ത് പുഴയോരത്തെ മരങ്ങൾ വൻതോതിൽ മുറിച്ചുമാറ്റിയതായി പരാതി. വലിയ ചേറുമരം ഉൾപ്പെടെ പത്തോളം മരങ്ങളാണ് പുഴയോരത്തുനിന്ന് വെട്ടിമാറ്റിയത്. മുറിച്ചുമാറ്റിയ മരങ്ങളുടെ ശിഖരങ്ങളും മറ്റും പുഴയിലേക്ക് തള്ളിയ നിലയിലാണ്. ഇത് പുഴയിൽ കുളിക്കാനെത്തുന്നവർക്ക് ശരീരത്തിൽ തടിപ്പും പൊള്ളലും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നതായും പരാതിയുണ്ട്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിലിന്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ച് പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് പൊലിസിൽ പരാതി നൽകി. മരത്തടികൾ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം പഞ്ചായത്ത് അധികൃതർ തടയുകയും ചെയ്തു.
Tags :