നടുവിൽ പഞ്ചായത്തിലെ പുറഞ്ഞാൺ അങ്കണവാടിയിൽ 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ചെമ്പേരി: നടുവിൽ പഞ്ചായത്തിലെ പുറഞ്ഞാൺ അങ്കണവാടിയിൽ 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി ഉദ്ഘാടനം ചെയ്തു. നടുവിൽ പഞ്ചായത്തിലെ പുറഞ്ഞാണിൽ അങ്കണവാടി തുടങ്ങിയ കാലം മുതൽ 500 മീറ്റർ അകലെ നിന്ന് കൊണ്ടുവന്നാണ് കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കിയിരുന്നത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും ഇപ്പോൾ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോഷി കണ്ടത്തിലിന്റെ ഇടപെടലിനെ തുടർന്നാണ് 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കി കുടിവെള്ള പ്രശ്നത്തിന് പരിഹാരമാക്കിയത്.
നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി അധ്യക്ഷത വഹിച്ചു. കുടിവെള്ളം ലഭ്യമാക്കാനായി മുൻകൈയെടുത്ത് പ്രവർത്തിച്ച ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ജോഷി കണ്ടെത്തലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി ജോയ്, ഐസിഡിഎസ് സൂപ്പർവൈസർ കെ. സുനിത, അങ്കണവാടി വർക്കർമാർ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, അങ്കണവാടി വർക്കർ ലളിത എന്നിവർ പ്രസംഗിച്ചു.
Tags :