x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ; ക​ര​ട് വോ​ട്ട​ർപ​ട്ടി​ക ന​വം​ബ​ർ 12ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും

വെബ് ഡെസ്ക്
Published: October 23, 2026 12:58 AM IST | Updated: October 23, 2026 12:58 AM IST

സം​ക്ഷി​പ്ത വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കളക്ടർ പി. വിഷ്ണുരാജിന്‍റെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത രാഷ്‌ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽനിന്ന്.

ക​ണ്ണൂ​ർ: സം​ക്ഷി​പ്ത വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ളു​മാ​യി മു​ഴു​വ​ൻ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക ന​വം​ബ​ർ 12ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ന്നു​മു​ത​ൽ ഡി​സം​ബ​ർ 11 വ​രെ വോ​ട്ട​ർ​പ​ട്ടി​ക സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാം. ഡി​സം​ബ​ർ 28 ന് ​പ​രാ​തി​ക​ളി​ൽ പ​രി​ഹാ​ര​മു​ണ്ടാ​കും. ജ​നു​വ​രി നാ​ലി​ന് അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 1200 ലേ​റെ വോ​ട്ട​ർ​മാ​രു​ള്ള 202 ബൂ​ത്തു​ക​ളാ​ണ് ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്തി ബൂ​ത്തു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.

വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് പു​റ​മെ ഇ​ല​ക്‌​ഷ​ൻ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, ഇ​ആ​ർ​ഒ​മാ​ർ, ഇ​ല​ക്‌​ഷ​ൻ ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​ർ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up