x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഹ​മ്മ കെ​ഇ കാ​ർ​മൽ സ്കൂ​ളി​ൽ ജ​ഴ്സി ഡേ ​ആ​ഘോ​ഷം

വെബ് ഡെസ്ക്
Published: July 14, 2026 10:36 PM IST | Updated: July 14, 2026 10:36 PM IST

ഫാ.​ സാ​നു വ​ലി​യ​വീ​ട് ആ​ദ്യ കി​ക്ക് ഓ​ഫ് ചെ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ഹ​മ്മ: കെ​ഇ കാ​ർ​മൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വേ​ൾ​ഡ് ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ജ​ഴ്സി ഡേ ​ആ​ഘോ​ഷം കാ​ണി​ക​ളു​ടെ ക​ണ്ണും മ​ന​വും ക​വ​ർ​ന്നു. 2000 ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ഷ്ട​പ്പെ​ട്ട ടീ​മി​ന്‍റെ ജ​ഴ്സി ധ​രി​ച്ചുവ​ന്ന​ത്. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ണി​നി​ര​ന്ന കു​ട്ടി​ക​ളെ നാ​ലു ബാ​ച്ചു​ക​ളാ​യി തി​രി​ച്ചാ​ണ് ഫു​ട്ബോ​ൾ മാ​ച്ച് ന​ട​ത്തി​യ​ത്. ഷൂ​ട്ടിം​ഗ് മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നു.

രാ​ഷ്ട്ര​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​ത്തി​ന്‍റെയും അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​തെ ആ​വേ​ശ​ത്തോ​ടെ ജ​നം നെ​ഞ്ചി​ലേ​റ്റു​ന്ന​താ​ണ് ഫു​ട്ബോ​ൾ മ​ത്സ​ര​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.ഡോ. സ്ക​റി​യാ എ​തി​രേ​റ്റ് പ​റ​ഞ്ഞു. സ്കൂ​ൾ ബ​ർ​സ​ർ ഫാ. ​സാ​നു വ​ലി​യ​വീ​ട് ആ​ദ്യ കി​ക്ക് ഓ​ഫ് ന​ട​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ക്രി​സ്റ്റ​ഫ​ർ ഡൊ​മി​നി​ക്, സു​നി​ൽ കു​മാ​ർ, അ​നു​പ​മ, ര​മ്യാ രാ​ജ്, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സാ​ഹി​ത്യ​സം​ഗ​മ​വും പു​സ്ത​ക വി​ത​ര​ണ​വും ചേ​ർ​ത്ത​ല: അ​ക്ഷ​ര​ജ്വാ​ല ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ 67-ാമ​ത് പ്ര​തി​മാ​സ സാ​ഹി​ത്യ​സം​ഗ​മ​വും പു​സ്ത​ക വി​ത​ര​ണ​വും ഇ​പ്റ്റ ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ൻ. ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ർ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡന്‍റ് ശ​ർ​മി​ള ശെ​ൽ​വ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ന്ത​രി​ച്ച ലോ​ക വാ​ന​മ്പാ​ടി എ​സ്. ജാ​ന​കി​യെ​യും എ​ഴു​ത്തു​കാ​രി ലീ​ല രാ​മ​ച​ന്ദ്ര​നെ​യും യോ​ഗം അ​നു​സ്മ​രി​ച്ചു. പി.​വി. ന​ട​രാ​ജ​ൻ, എ​സ്എ​ൽ പു​രം ശാ​ന്ത​കു​മാ​രി, പി.​എ​സ്. സു​ഗ​ന്ധ​പ്പ​ൻ, മീ​നാ​ക്ഷി​യ​മ്മ, പി.​ജി. മ​ധു​സൂ​ദ​ന​ൻ, കെ.​ഒ. ര​മാ​കാ​ന്ത​ൻ, രാ​ജേ​ന്ദ്ര​ൻ തു​റ​വൂ​ർ, അ​നി​താ ശേ​ഖ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Jersey Day Muhamma KE Carmel School

Recent News

Corehub Up