Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muhammad Riyas

വ​ന്ദേ​മാ​ത​രം പൂ​ർ​ണമാ​യും ആ​ല​പി​ച്ച​ത് ബോ​ധ​പൂ​ർ​വം: സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണമാ​യും ആ​ല​പി​ച്ച സം​ഭ​വ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​ത് സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യാ​യി​രു​ന്നെ​ങ്കി​ൽ വ​ന്ദേ​മാ​ത​രം ആ​റു വ​രി​ക​ളും ആ​ല​പി​ക്കി​ല്ലാ​യി​രു​ന്നെ​ന്നും റി​യാ​സ് പ്ര​തി​ക​രി​ച്ചു.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ വ​രി​ക​ൾ മാ​ത്രം പാ​ടി​യാ​ല്‍ കു​ഴ​പ്പ​മി​ല്ല. പി​ന്നീ​ടു​ള്ള നാ​ല് ഈ​ര​ടി​ക​ളി​ല്‍ ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ന് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണു​ള്ള​ത്.

ഇ​ന്ത‍്യ​യു​ടെ ദേ​ശീ​യ വി​കാ​ര​ങ്ങ​ളെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന ഭാ​ഗ​ത്തെ കോ​ൺ​ഗ്ര​സ് ഒ​ഴി​വാ​ക്ക​ണ​മാ​യി​രു​ന്നു. വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി പാ​ടി​യ​ത് മ​തേ​ത​ര​ത്വ​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. ഇ​ത് വ​രും​ദി​വ​സ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും റി​യാ​സ് പ​റ​ഞ്ഞു.

വ​ന്ദേ​മാ​ത​രം പൂ​ര്‍​ണ​മാ​യി പാ​ടി​പോ​ക​ണ​മെ​ന്നു​ള്ള​ത് സം​ഘ​പ​രി​വാ​റി​ന്‍റെ അ​ജ​ണ്ട​യാ​ണ്. ച​ട​ങ്ങി​ൽ ഇ​ത് പൂ​ർ​ണരൂ​പ​ത്തി​ൽ ആ​ല​പി​ച്ച​ത് ബോ​ധ​പൂ​ർ​വ​മാ​ണ്. രാ​ഷ്ട്രീ​യ അ​ജ​ണ്ട, സം​ഘ​പ​രി​വാ​ര്‍ അ​ജ​ണ്ട, മ​ത​വ​ര്‍​ഗീ​യ​ത കൊ​ണ്ടു​വ​രാ​നു​ള്ള അ​ജ​ണ്ട എ​ന്നി​വ ഇ​തി​ന് പി​ന്നി​ല്‍ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Movies

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​രു​മ​ക​ൻ എ​ന്ന പ​രാ​മ​ർ​ശം കേ​ര​ള​ത്തെ അ​പ​മാ​നി​ക്കു​ന്ന​തു​പോ​ലെ: മാ​ലാ പാ​ർ​വ​തി

ദേ​ശീ​യ​പാ​ത വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്നും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി മാ​ലാ പാ​ർ​വ​തി. റി​യാ​സി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​രു​മ​ക​ൻ എ​ന്ന നി​ല​യി​ൽ മാ​ത്രം പ​രാ​മ​ർ​ശി​ക്കു​ന്ന​ത് കേ​ര​ള​ത്തി​നെ അ​പ​മാ​നി​ക്കു​ന്ന​ത് പോ​ലെ​യാ​ണെ​ന്ന് മാ​ലാ പ​ർ​വ​തി പ​റ​ഞ്ഞു.

‘‘മു​ഹ​മ്മ​ദ് റി​യാ​സ് കേ​ര​ള​ത്തി​ന്‍റെ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​രു​മ​ക​ൻ എ​ന്ന നി​ല​യ്ക്ക് മാ​ത്രം പ​രാ​മ​ർ​ശി​ക്കു​ന്ന​ത്, കേ​ര​ള​ത്തി​നെ അ​പ​മാ​നി​ക്കു​ന്ന​ത് പോ​ലെ​യാ​ണ്.’’–​മാ​ലാ പാ​ർ​വ​തി പ​റ​ഞ്ഞ​തി​ങ്ങ​നെ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ക്കു​ന്ന ദേ​ശീ​യ​പാ​ത പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ റി​യാ​സി​ന് ക്ഷ​ണ​മി​ല്ലാ​യി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​രു​മ​ക​നെ ക്ഷ​ണി​ക്ക​ണ​മെ​ന്ന് എ​വി​ടെ​യും എ​ഴു​തി​യി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞ​ത്. ഈ ​പ്ര​സ്താ​വ​ന വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

Kerala

യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ത്സ​രി​ക്കും: ജോ​യ് മാ​ത്യു

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ന​ട​ൻ ജോ​യ് മാ​ത്യു. സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ട്. യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ പ്ര​ചാ​ര​ക​നാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​വും. മ​ത്സ​രി​ക്കാ​ൻ നി​ല​വി​ൽ ആ​രും ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ന് പി​ന്തു​ണ ന​ൽ​കും. യു​ഡി​എ​ഫി​ന്‍റെ പ​ദ്ധ​തി​ക​ളും നി​ല​പാ​ടു​ക​ളും ജ​നം സ്വീ​ക​രി​ച്ചു. അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.

110 സീ​റ്റ് നേ​ടു​മെ​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തീ​ക്ഷ മാ​ത്ര​മാ​ണ്. ബേ​പ്പൂ​രി​ൽ മു​ഹ​മ്മ​ദ് റി​യാ​സി​നാ​ണ് ജ​യ​സാ​ധ്യ​ത കൂ​ടു​ത​ലെ​ന്നും ജോ​യ് മാ​ത്യു പ​റ​ഞ്ഞു.

Kerala

മ​രു​മോ​നി​സ​ത്തി​ന് അ​ന്ത്യം കു​റി​ക്കും; ബേ​പ്പൂ​രി​ൽ ക​ളം​നി​റ​ഞ്ഞ് അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പെ ബേ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി പി.​വി.​അ​ൻ​വ​ർ. എ​ൽ​ഡി​എ​ഫി​ന് മു​ൻ തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നാ​ണ് അ​ൻ​വ​ർ ക്യാ​മ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

താ​ൻ മ​ത്സ​രി​ക്കു​ന്ന​ത് കു​ടും​ബാ​ധി​പ​ത്യ​ത്തി​ന് എ​തി​രെ​യാ​ണെ​ന്നും മ​രു​മോ​നി​സ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ത​ക​ർ​ത്ത​തെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. മ​രു​മോ​ൻ വ​ന്ന ശേ​ഷ​മാ​ണ് സ​ഖാ​വ് പി​ണ​റാ​യി സ​ഖാ​വ് പി​ണ​റാ​യി അ​ല്ലാ​താ​യി മാ​റി​യ​ത്.

മ​രു​മോ​നെ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ല നേ​താ​ക്ക​ളും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. അ​വ​രു​ടെ​യെ​ല്ലാം പി​ന്തു​ണ ത​നി​ക്ക് കി​ട്ടു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​ൻ​വ​റി​നാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

District News

ശ​ബ​രി​മ​ല റോ​ഡ് വി​ക​സ​ന​ത്തി​ന് 1,107 കോ​ടി: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ന്നി: ശ​ബ​രി​മ​ല റോ​ഡ് വി​ക​സ​ന​ത്തി​നു നാ​ലു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 1,107.24 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മ​ഞ്ഞ​ക്ക​ട​മ്പ് - മാ​വ​നാ​ല്‍ - ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ ജം​ഗ്ഷ​ന്‍ - ആ​ന​കു​ത്തി - കു​മ്മ​ണ്ണൂ​ര്‍ - ക​ല്ലേ​രി റോ​ഡ് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം കു​മ്മ​ണ്ണൂ​രി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

35,000 കോ​ടി രൂ​പ​യാ​ണ് റോ​ഡ് പ്ര​വൃ​ത്തി​ക്ക് മാ​ത്ര​മാ​യി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​ത്. 8,200 കി​ലോ മീ​റ്റ​റി​ലേ​റെ റോ​ഡു​ക​ള്‍ ന​വീ​ക​രി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ റോ​ഡു​ക​ളും മി​ക​ച്ച നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​രി​നാ​യി. നാ​ലു​വ​ര്‍​ഷ​ത്തി​നി​ടെ പ​കു​തി​യി​ല​ധി​കം റോ​ഡു​ക​ളും ബി​എം ആ​ന്‍​ഡ് ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് മാ​റി. നൂ​റു ശ​ത​മാ​നം പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളും ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലാ​യ പ​ഞ്ചാ​യ​ത്താ​ണ് അ​രു​വാ​പ്പു​ല​മെ​ന്നും മ​ന്ത്രി കൂ​ട്ടിച്ചേ​ര്‍​ത്തു.

കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജോ മോ​ഡി, വി. ​റ്റി. അ​ജോ മോ​ന്‍, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ വ​ര്‍​ഗീ​സ് ബേ​ബി, അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ മ​റി​യം റോ​യ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​യ​മ്മ രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​സി​ന്ധു, വി. ​ശ്രീ​കു​മാ​ര്‍, ഷീ​ബ സു​ധീ​ര്‍,

അം​ഗ​ങ്ങ​ളാ​യ വി. ​കെ. ര​ഘു, മി​നി രാ​ജീ​വ്, ജി. ​ശ്രീ​കു​മാ​ര്‍, ഇ​എം​എ​സ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ശ്യാം ​ലാ​ല്‍, ര​ഘു​നാ​ഥ് ഇ​ട​ത്തി​ട്ട, രാ​ഷ്‌ട്രീയ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ആ​ഷി​ഷ് ലാ​ല്‍, റ​ഷീ​ദ് മു​ള​ന്ത​റ, സാ​ദി​ഖ് കു​മ്മ​ണ്ണൂ​ര്‍, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ എം.​ജി. മു​രു​കേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ജി. ​ബാ​ബു​രാ​ജ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

District News

കേ​ര​ളം പ​ശ്ചാ​ത്ത​ല വി​ക​സ​ന മേ​ഖ​ല​യു​ടെ ഹ​ബ്: മ​ന്ത്രി റി​യാ​സ്

കോ​ന്നി: പ​ശ്ചാ​ത്ത​ല വി​ക​സ​ന മേ​ഖ​ല​യു​ടെ ഹ​ബ്ബാ​യി കേ​ര​ളം മാ​റി​യെ​ന്ന് മ​ന്ത്രി പി.എ. മു​ഹ​മ്മ​ദ് റി​യാ​സ്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ കോ​ന്നി മി​നി ബൈ​പാ​സി​ന്‍റെ​യും കോ​ന്നി - വെ​ട്ടൂ​ര്‍ - കൊ​ന്ന​പ്പാ​റ റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും കോ​ന്നി മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍​ഷ​ത്തി​നി​ടെ വ​ന്‍ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​യി. സം​സ്ഥാ​ന​ത്ത് അ​ഞ്ചു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 100 പാ​ല​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ന​ട​പ്പാ​ക്കി. 150 ല്‍ ​അ​ധി​കം പാ​ല​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. 1600 കോ​ടി രൂ​പ പാ​ലം നി​ര്‍​മാ​ണ​ത്തി​ന് ചെ​ല​വ​ഴി​ച്ചു.


നൂ​റി​ല​ധി​കം പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 17,750 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് ബി​എം ബി​സി നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ച്ചു. റോ​ഡ് പ​രി​പാ​ല​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. കാ​സ​ര്‍​ഗോ​ഡ് ന​ന്ദാ​ര​പ​ട​വ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല വ​രെ 473.42 കി​ലോ​മീ​റ്റ​ര്‍ മ​ല​യോ​ര ഹൈ​വേ പൂ​ര്‍​ത്തി​യാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ആ​ര്‍​കെ​ഐ പ​ദ്ധ​തി​യി​ലൂ​ടെ 2.57കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കോ​ന്നി മി​നി ബൈ​പാ​സ് നി​ര്‍​മി​ച്ച​ത്. ആ​റ് കോ​ടി രൂ​പ ചെ​ല​വി​ല്‍ ബി​എം ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​കാ​ര്‍​ക്കും പ്ര​യോ​ജ​നം ചെ​യ്യു​ന്ന കോ​ന്നി - വെ​ട്ടൂ​ര്‍ - കൊ​ന്ന​പ്പാ​റ റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്.

കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി സാ​ബു തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം തു​ള​സി മ​ണി​യ​മ്മ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​ര്‍ ജി ​ബാ​ബു​രാ​ജ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

District News

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കുരു​ക്ക് ഒ​ഴി​വാ​ക്കും: മ​ന്ത്രി

പ​ത്ത​നം​തി​ട്ട: ന​ഗ​ര​റോ​ഡു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ര്‍​ത്തി ചെ​റി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ര​ണ്ട് റോ​ഡു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും ര​ണ്ട് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും കു​മ്പ​ഴ ലി​ജോ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ന​ഗ​ര റോ​ഡു​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി ന​വീ​ക​രി​ക്കും. മി​ക​ച്ച സൗ​ക​ര്യ​ത്തോ​ടെ യൂ​ട്ടി​ലി​റ്റി ഡ​ക്ടു​ക​ളു​ള്ള​വ​യാ​യി റോ​ഡു​ക​ള്‍ മാ​റ​ണം. അ​തി​നു​ള്ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ല്‍ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ബൈ​പാ​സ്, ഫ്‌​ളൈ ഓ​വ​ർ, ജം​ഗ്ഷ​ന്‍ വി​ക​സ​നം തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ടു​ന്നു. ഗ്രേ​ഡ് സെ​പ്പ​റേ​റ്റ​ര്‍ നി​ര്‍​മി​ക്കും. ത​ട​സ​മി​ല്ലാ​ത്ത റോ​ഡ് ശൃം​ഖ​ല​യ്ക്കു​ള്ള പ​രി​ശ്ര​മം മു​ന്നോ​ട്ട് പോ​കു​ന്നു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ ശ​ബ​രി​മ​ല ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 12 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഏ​ഴു റോ​ഡ് ന​വീ​ക​രി​ച്ചു. 6.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ത്ത​നം​തി​ട്ട റിം​ഗ് റോ​ഡ് സൗ​ന്ദ​ര്യ​വ​ത്കര​ണ​വും 5.75 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് തി​രു​വ​ല്ല-​കു​മ്പ​ഴ റോ​ഡി​ലെ ബിസി ഓ​വ​ര്‍​ലേ പ്ര​വൃ​ത്തി​യും ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​ഭാ​ഗം റോ​ഡു​ക​ളും മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​യെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മന്ത്രി ​വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 585 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. അ​ബാ​ന്‍ മേ​ല്‍​പ്പാ​ലം പൂ​ര്‍​ത്തി​യാ​കു​ന്നു. കോ​ഴ​ഞ്ചേ​രി, ആ​ഞ്ഞി​ലിമൂ​ട്ടി​ല്‍ ക​ട​വ് പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ കു​മ്പ​ഴ - പ്ലാ​വേ​ലി, പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളാ​യ കൈ​പ്പ​ട്ടൂ​ര്‍ - പ​ത്ത​നം​തി​ട്ട, പ​ത്ത​നം​തി​ട്ട - മൈ​ല​പ്ര, തി​രു​വ​ല്ല-​കു​മ്പ​ഴ, പ​ത്ത​നം​തി​ട്ട - താ​ഴൂ​ര്‍​ക്ക​ട​വ്, ടി​ബി അ​പ്രോ​ച്ച്, അ​ഴൂ​ര്‍- കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡി​ല്‍ പ​രി​യാ​രം- സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​ന്‍, പ​ത്ത​നം​തി​ട്ട ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ച്ചു.


പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ. ​സു​രേ​ഷ് കു​മാ​ർ, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം.​വി. സ​ഞ്ജു, മ​നോ​ജ് മാ​ധ​വ​ശേ​രി​ൽ, ഡി. ഹ​രി​ദാ​സ്, എം. സ​ജി​കു​മാ​ര്‍, നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, മു​ഹ​മ്മ​ദ് സാ​ലി, നി​സാ​ര്‍ നൂ​ർ​മ​ഹ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ബാ​ബു​രാ​ജ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്ലാ​നി​ങ്ങും ചേ​ര്‍​ന്ന് ത​യാ​റാ​ക്കി​യ റി​സ്‌​ക് ഇ​ന്‍​ഫോം​ഡ് മാ​സ്റ്റ​ര്‍ പ്ലാ​നി​ലെ ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ളു​ടെ ബ്രോ​ഷ​ര്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​സ​ക്കീ​ര്‍​ഹു​സൈ​ന്‍ ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ ടൗ​ണ്‍​പ്ലാ​ന​ര്‍ ജി. അ​രു​ൺ, ഡെ​പ്യൂ​ട്ടി ടൗ​ണ്‍ പ്ലാ​ന​ര്‍ നി​മ്മി കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

രാ​ജ്യ​സ​ഭാ സീ​റ്റ് ബി​ജെ​പി​ക്ക് ദാ​നം ചെ​യ്ത വേ​ണു​ഗോ​പാ​ലി​ന്‍റെ ട്യൂ​ഷ​ന്‍ ആ​വ​ശ്യ​മി​ല്ല: മ​ന്ത്രി റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ ആ​ദ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സു​ന്ദ​ര​യ്യ​യു​ടെ രാ​ജി അ​ട​ക്കം പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. രാ​ജ​സ്ഥാ​നി​ല്‍ നി​ന്നു​ള്ള ത​ന്‍റെ രാ​ജ്യ​സ​ഭാ സീ​റ്റ് രാ​ജി​വ​ച്ച് ബി​ജെ​പി​ക്ക് ദാ​നം ന​ല്‍​കി​യ എ​ഐ​സി​സി സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ 'ട്യൂ​ഷ​ന്‍' മ​ത​നി​ര​പേ​ക്ഷ കേ​ര​ള​ത്തി​നാ​വ​ശ്യ​മി​ല്ലെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ബി​ജെ​പി​ക്ക് രാ​ജ്യ​സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തി​ക​യ്ക്കാ​ന്‍ "കൈ' ​സ​ഹാ​യം ന​ല്‍​കി​യ​വ​ര്‍ ബി​ജെ​പി​യു​ടെ ഏ​ജ​ന്‍റ് പ​ണി​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് സാ​ധാ​ര​ണ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലും മ​ന​സി​ലാ​ക്കി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​നി​ലെ രാ​ജ്യ​സ​ഭാ സീ​റ്റി​ല്‍ പി​ന്നീ​ട് വി​ജ​യി​ച്ച ബി​ജെ​പി​യു​ടെ ര​വ​നീ​ത് സിം​ഗ് ബി​ട്ടു നി​ല​വി​ല്‍ ബി​ജെ​പി​യു​ടെ കേ​ന്ദ്ര​മ​ന്ത്രി​യാ​ണ്. ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ ജ​യി​പ്പി​ക്കാ​നു​ള്ള ക്വ​ട്ടേ​ഷ​ന്‍ എ​ഐ​സി​സി സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കാ​യി​രു​ന്നു​വെ​ന്ന് അ​വി​ട​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ കാ​ര്യ​വു​മാ​ണ്. ഏ​താ​യാ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ന്ന​ല​ത്തെ പ​ത്ര​സ​മ്മേ​ള​നം കൊ​ള്ളേ​ണ്ട​യി​ട​ത്ത് ത​ന്നെ കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും റി​യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up