കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടില്ല എന്നതിന് ബേപ്പൂർ തെളിവാകും. കോഴിക്കോട് എൽഡിഎഫിന് തിരിച്ചടിയുണ്ടാകില്ല.
2021ൽ താൻ ബേപ്പൂരിൽ തോൽക്കുമെന്നായിരുന്നു എക്സിറ്റ് പോൾ. എന്നാൽ ഫലം വന്നപ്പോൾ എന്തായി. 50 ശതമാനത്തിലധികം മുസ്ലിം വോട്ടർമാരുള്ള മണ്ഡലമാണ് ബേപ്പൂർ. അവിടെ ഒരു അട്ടിമറിയും നടക്കില്ല. ബേപ്പൂരിൽ സർവകാല റിക്കോർഡ് വോട്ട് നേടി എൽഡിഎഫ് വിജയിക്കും.
മതന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിലകൊണ്ടിട്ടുള്ളത് എൽഡിഎഫ് സർക്കാരാണ്. ബാക്കി നാലിന് വോട്ടെണ്ണുമ്പോൾ പറയാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Tags : muhammad riyas reject exit poll