Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mukesh Khanna

രാ​മാ​യ​ണ​ത്തി​ലെ സാ​യ് പ​ല്ല​വി​യു​ടെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​കേ​ഷ് ഖ​ന്ന

നി​തേ​ഷ് തി​വാ​രി​യു​ടെ രാ​മാ​യ​ണ​ത്തി​ൽ സീ​ത​യാ​യി എ​ത്തി​യ സാ​യ് പ​ല്ല​വി​യു​ടെ ആ​ക്ഷ​ൻ രം​ഗ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന​ട​ൻ മു​കേ​ഷ് ഖ​ന്ന.

വാ​ത്മീ​കി രാ​മാ​യ​ണ​ത്തി​ൽ എ​വി​ടെ​യും സീ​ത പോ​രാ​ളി​യാ​ണ് എ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഇ​ത് ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ് എ​ന്നും മു​കേ​ഷ് ഖ​ന്ന പ​റ​ഞ്ഞു. താ​ൻ സി​നി​മ ക​ണ്ടി​ട്ടി​ല്ലെ​ന്നും നി​രൂ​പ​ണ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ നി​ന്നു​മാ​ണ് നി​രീ​ക്ഷ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്ലോ​ഗി​ൽ പ​റ​ഞ്ഞു.

മു​കേ​ഷ് ഖ​ന്ന​യു​ടെ വാ​ക്കു​ക​ൾ
 
‘രാ​മാ​യ​ണ​ത്തി​ൽ സീ​ത ഝാ​ൻ​സി റാ​ണി​യെ​പ്പോ​ലെ യു​ദ്ധം ചെ​യ്യു​ന്ന​ത് സ​ങ്ക​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​മോ? ഇ​ന്ന​ത്തെ നാ​യി​ക​മാ​ർ പു​രു​ഷ​ത്വ​ത്തോ​ടെ പോ​രാ​ടു​ന്ന​താ​യി കാ​ണി​ക്കു​ന്ന​തു​പോ​ലെ​യാ​ണോ സീ​ത ദേ​വി​യെ കാ​ണി​ക്കേ​ണ്ട​ത്? സീ​ത ര​ണ്ടും മൂ​ന്നും അ​സു​ര​ന്മാ​രു​മാ​യി യു​ദ്ധം ചെ​യ്യു​ന്നു, അ​വ​ൾ പോ​രാ​ടു​ന്നു, കൊ​ല്ലു​ന്നു, ച​വി​ട്ടു​ന്നു.

സീ​താ​ജി​യാ​ണ് ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത്. ഇ​ത് എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. ഇ​ത് എ​ഴു​തി​യ ആ​ളാ​ണ് എ​ന്നെ​ക്കാ​ൾ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത്. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ നോ​ക്കി, സീ​താ​ജി അ​ദ്ദേ​ഹ​വു​മാ​യി വ​ന്ന് യു​ദ്ധം ചെ​യ്യു​ന്ന​താ​യി കാ​ണി​ച്ചി​രി​ക്കു​ന്നു.

ഞാ​ൻ പ​രി​ശോ​ധി​ച്ചു. വാ​ൽ​മീ​കി രാ​മാ​യ​ണ​ത്തി​ൽ എ​വി​ടെ​യും അ​ങ്ങ​നെ​യൊ​രു കാ​ര്യ​മി​ല്ല. എ​നി​ക്ക​റി​യാ​വു​ന്നി​ട​ത്തോ​ളം, ഞാ​ൻ വാ​യി​ച്ചി​ട്ടു​ള്ളി​ട​ത്തോ​ളം, സീ​താ​ജി ആ​രു​മാ​യും യു​ദ്ധം ചെ​യ്തി​ട്ടി​ല്ല.

അ​വ​ർ മ​ര്യാ​ദ പു​രു​ഷോ​ത്ത​മ രാ​മ​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്നു, അ​വ​ർ ഭ​ക്തി പ്ര​ക​ടി​പ്പി​ച്ചു, 14 വ​ർ​ഷം വ​ന​വാ​സ​ത്തി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം ജീ​വി​ക്കാ​ൻ സ​മ്മ​തി​ച്ചു. പോ​രാ​ളി​യാ​യി​രു​ന്നു​വെ​ങ്കി​ൽ അ​വ​ർ രാ​വ​ണ​നോ​ട് നേ​രി​ട്ട് പോ​രാ​ടു​മാ​യി​രു​ന്നു. എ​ങ്ങ​നെ​യാ​ണ് രാ​വ​ണ​ന് സീ​ത​യെ എ​ളു​പ്പ​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞ​ത്?’, മു​കേ​ഷ് ഖ​ന്ന ചോ​ദി​ച്ചു.

രാ​മാ​യ​ണ​ത്തി​ന്‍റെ മ​റ്റ് വ​ക​ഭേ​ദ​ങ്ങ​ളി​ൽ​നി​ന്നാ​ണ് സീ​ത​യു​ടെ ആ​ക്ഷ​ൻ രം​ഗ​ത്തി​ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട​തെ​ന്ന നി​ർ​മാ​താ​വ് ന​മി​ത് മ​ൽ​ഹോ​ത്ര​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തെ​യും മു​കേ​ഷ് ഖ​ന്ന ത​ള്ളി. വാ​ൽ​മീ​കി മ​ഹ​ർ​ഷി എ​ഴു​തി​യ ഒ​രു രാ​മാ​യ​ണം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റു മ​ത​ഗ്ര​ന്ഥ​ങ്ങ​ളി​ൽ ന​ട​ത്താ​ത്ത ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ ഹി​ന്ദു പു​രാ​ണ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ എ​ങ്ങ​നെ ധൈ​ര്യം വ​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.4,000 കോ​ടി രൂ​പ ബ​ജ​റ്റി​ൽ നി​ർ​മി​ച്ച ചി​ത്ര​ത്തി​ന്‍റെ മു​ട​ക്കു​മു​ത​ൽ തി​രി​ച്ചു​പി​ടി​ക്കാ​ൻ പു​രാ​ണ​ങ്ങ​ളി​ൽ വെ​ള്ളം ചേ​ർ​ക്ക​രു​തെ​ന്ന് മു​കേ​ഷ് ഖ​ന്ന പ​റ​ഞ്ഞു.

താ​ൻ സി​നി​മ ക​ണ്ടി​ട്ടി​ല്ല. പ്രൊ​മോ​ഷ​ണ​ൽ മെ​റ്റീ​രി​യ​ലു​ക​ളും പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ത​ന്‍റെ വി​മ​ർ​ശ​ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

ര​ൺ​ബീ​ർ ക​പൂ​ർ ശ്രീ​രാ​മ​നാ​യും സാ​യ് പ​ല്ല​വി സീ​ത​യാ​യും യ​ഷ് രാ​വ​ണ​നാ​യും വേ​ഷ​മി​ട്ട ചി​ത്രം ന​വം​ബ​ർ അ​ഞ്ചി​ന് ദീ​പാ​വ​ലി റി​ലീ​സാ​യാ​ണ് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം 2028-ൽ ​പു​റ​ത്തി​റ​ങ്ങും.

Latest News

Corehub Up