x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ക്തി​മാ​നാ​യി ര​ൺ​വീ​ർ വേ​ണ്ട, കോ​ടി​ക​ൾ ന​ഷ്ട​മാ​കും എ​നി​ക്ക് എ​ങ്കി​ലും വേ​ണ്ട: മു​കേ​ഷ് ഖ​ന്ന


Published: April 22, 2026 09:08 AM IST | Updated: April 22, 2026 09:08 AM IST

ശ​ക്തി​മാ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ര​ൺ​വീ​ർ സിം​ഗ് വേ​ണ്ടെ​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് മു​കേ​ഷ് ഖ​ന്ന. ര​ൺ​വീ​റി​നെ നാ​യ​ക​നാ​ക്കു​ന്ന​തി​നോ​ട് ത​നി​ക്ക് വി​യോ​ജി​പ്പു​ണ്ടെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ ത​നി​ക്ക് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

ദേ​ശീ​യ മാ​ധ്യ​മം സൂ​മി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പൃ​ഥ്വി​രാ​ജ് ചൗ​ഹാ​നാ​യി അ​ക്ഷ​യ് കു​മാ​ർ അ​ഭി​ന​യി​ച്ച​ത് ഉ​ദാ​ഹ​ര​ണ​മാ​യി കാ​ട്ടി​യാ​ണ് മു​കേ​ഷ് ഖ​ന്ന സം​സാ​രി​ച്ച​ത്.

‘‘പൃ​ഥ്വി​രാ​ജ് ചൗ​ഹാ​ൻ നി​ൽ​ക്കു​മ്പോ​ൾ ആ ​ഒ​രു വ്യ​ക്തി​ത്വം തോ​ന്ന​ണം. അ​ക്ഷ​യ് കു​മാ​റി​ന് ആ ​സി​നി​മ​യി​ൽ അ​ത് തോ​ന്നി​യി​രു​ന്നി​ല്ല. കേ​വ​ലം വി​ഗ് വെ​ച്ചാ​ൽ മാ​ത്രം പോ​രാ. ഞാ​ൻ ഒ​രു ച​രി​ത്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ വേ​ഷം മാ​റാ​ൻ മാ​ത്രം ഒ​ന്ന​ര മ​ണി​ക്കൂ​ർ എ​ടു​ക്കു​മാ​യി​രു​ന്നു.

ഇ​തു​വ​ഴി എ​നി​ക്ക് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. സി​നി​മ​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ സോ​ണി എ​നി​ക്ക് വ​ലി​യ തു​ക വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. പ​ക്ഷേ എ​നി​ക്ക് ഈ ​താ​ര​നി​ര​യോ​ട് താ​ല്പ​ര്യ​മി​ല്ല. അ​വ​ർ ഒ​രു വ​ലി​യ താ​ര​ത്തെ വേ​ണ​മെ​ന്ന് വാ​ശി പി​ടി​ക്കു​ന്നു, എ​നി​ക്ക് ഒ​രു സൂ​പ്പ​ർ​താ​ര​ത്തെ വേ​ണ്ട.’’ മു​കേ​ഷ് ഖ​ന്ന പ​റ​യു​ന്നു.

രാ​ജ്യ​വ്യാ​പ​ക​മാ​യി ഓ​ഡി​ഷ​ൻ ന​ട​ത്തി ല​ളി​ത​വും ദ​യാ​ലു​വു​മാ​യ മു​ഖ​മു​ള്ള ഒ​രു പു​തു​മു​ഖ​ത്തെ ശ​ക്തി​മാ​നാ​യി ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് മു​കേ​ഷ് ഖ​ന്ന​യു​ടെ ആ​ഗ്ര​ഹം.

നി​ല​വി​ൽ ഒ​രു ഇ​മേ​ജു​ള്ള ന​ട​ൻ ശ​ക്തി​മാ​നാ​യാ​ൽ അ​ത് ആ ​ക​ഥാ​പാ​ത്ര​ത്തെ ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ന്നു.

‘ധു​ര​ന്ധ​ർ’ റി​ലീ​സി​നു മു​മ്പും ര​ൺ​വീ​ര്‍ ശ​ക്തി​മാ​നാ​കു​ന്ന​തി​ൽ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച് മു​കേ​ഷ് ഖ​ന്ന രം​ഗ​ത്തു​വ​ന്നി​രു​ന്നു. ര​ൺ​വീ​ർ സിം​ഗ് ശ​ക്തി​മാ​നാ​യി അ​ഭി​ന​യി​ച്ചാ​ൽ ശ​ക്തി​മാ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്കു ത​ന്നെ മ​ങ്ങ​ലേ​ൽ​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​ന്നു പ​റ​ഞ്ഞ​ത്.

‘‘‘ന​ട​ൻ ര​ൺ​വീ​ർ സിം​ഗ് ശ​ക്തി​മാ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത കു​റ​ച്ചു നാ​ളു​ക​ളാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. അ​തേ​ക്കു​റി​ച്ച് പ​ല​രും അ​സ്വ​സ്ഥ​ത​യോ​ടെ പ്ര​തി​ക​രി​ച്ചെ​ങ്കി​ലും ഞാ​ൻ മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ര​ൺ​വീ​റു​മാ​യി ക​രാ​റാ​യ​താ​യി ചാ​ന​ൽ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ എ​നി​ക്ക് മി​ണ്ടാ​തി​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​രം ഒ​രു പ്ര​തി​ച്ഛാ​യ​യു​ള്ള ന​ട​ന് ശ​ക്തി​മാ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഞാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​റ​യാ​നു​ള്ള​ത് ഞാ​ൻ പ​റ​ഞ്ഞു ക​ഴി​ഞ്ഞു ഇ​നി എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് നോ​ക്കാം.

ശ​ക്തി​മാ​നാ​യി അ​ഭി​ന​യി​ക്കാ​ൻ എ​തു ന​ട​നാ​ണ് സാ​ധി​ക്കു​ന്ന​തെ​ന്ന് എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്നു​ണ്ട് അ​ങ്ങ​നെ ഒ​രാ​ളെ ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ൽ എ​പ്പോ​ഴെ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യേ​നെ. ന​മ്മു​ടെ മ​ത്സ​രം സ്പൈ​ഡ​ർ​മാ​ൻ, ബാ​റ്റ്മാ​ൻ തു​ട​ങ്ങി​യ സൂ​പ്പ​ർ ഹീ​റോ​സി​നോ​ട് അ​ല്ലെ​ന്ന് ഞാ​ൻ നി​ർ​മാ​താ​ക്ക​ളോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്.

ശ​ക്തി​മാ​ൻ വെ​റു​മൊ​രു സൂ​പ്പ​ർ ഹീ​റോ മാ​ത്ര​മ​ല്ല ഒ​രു സൂ​പ്പ​ർ ടീ​ച്ച​ർ കൂ​ടി​യാ​യി​രു​ന്നു. ഒ​രു ത​ല​മു​റ ത​ന്നെ എ​നി​ക്കൊ​പ്പം വ​ള​ർ​ന്നി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ആ ​വേ​ഷം ചെ​യ്യു​ന്ന ന​ട​ൻ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ ന​ല്ലൊ​രു പ്ര​തി​ച്ഛാ​യ ഉ​ണ്ടാ​യി​രി​ക്ക​ണം, അ​ദ്ദേ​ഹം സം​സാ​രി​ക്കു​മ്പോ​ൾ ആ​ളു​ക​ൾ കേ​ൾ​ക്കും എ​ന്ന് ഉ​റ​പ്പു​വേ​ണം.

സോ​ഷ്യ​ൽ മീ​ഡി​യ വ​ന്ന​തോ​ടെ ആ​ളു​ക​ളു​ടെ പ്ര​തി​ക​ര​ണ​വും ഉ​ട​ൻ അ​റി​യാം. അ​ഭി​നേ​താ​ക്ക​ളു​ടെ രാ​ഷ്ട്രീ​യം വ​രെ ഇ​വ​ർ തു​റ​ന്നു പ​റ​യും. സി​നി​മ ഓ​ട​ണ​മെ​ങ്കി​ൽ ക​ണ്ട​ന്‍റ് ന​ന്നാ​ക​ണം. സൂ​പ്പ​ർ​താ​ര​ങ്ങ​ൾ വ​ന്നാ​ൽ മാ​ത്രം സി​നി​മ ഓ​ടി​ല്ല.’’​മു​കേ​ഷ് ഖ​ന്ന അ​ന്നു പ​റ​ഞ്ഞി​ത​ങ്ങ​നെ.

സോ​ണി പി​ക്‌​ചേ​ഴ്‌​സും സാ​ജി​ദ് ന​ദി​യാ​ദ്‌​വാ​ല​യും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചി​ത്രം ബേ​സി​ൽ ജോ​സ​ഫ് ആ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നു.

എ​ന്നാ​ൽ ‘ശ​ക്തി​മാ​ൻ’ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക​ണ്ട​ന്‍റ് കോ​പ്പി​റൈ​റ്റ് മു​കേ​ഷ് ഖ​ന്ന​യു​ടെ കൈ​ക​ളി​ലാ​യ​തി​നാ​ലും അ​ദ്ദേ​ഹ​ത്തി​ന് ഈ ​പ്രോ​ജ​ക്ടി​ൽ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലും സി​നി​മ നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

Tags : shakthiman ranveer singh mukesh khanna

Recent News

Corehub Up