Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mukkam

Kozhikode

മു​ക്ക​ത്തെ ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ്; ലീ​ഗി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സി​പി​എം

മു​ക്കം: മു​ക്ക​ത്തെ ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് വി​വാ​ദ​ത്തി​ൽ മു​സ്‌​ലിം ലീ​ഗി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സി​പി​എം. ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​നെ​തി​രാ​യ സ​മ​രം ബാ​ർ മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കാ​നാ​ണ​ന്നും ഡി​സി​സി സെ​ക്ര​ട്ട​റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ മു​ക്ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റി​ൽ പ​ല ലീ​ഗ് നേ​താ​ക്ക​ൾ​ക്കും ഷെ​യ​ർ ഉ​ണ്ടെ​ന്നും സി​പി​എം നേ​താ​ക്ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ലീ​ഗ് നേ​താ​ക്ക​ളു​ടെ ഷെ​യ​ർ സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്ത് വി​ടു​മെ​ന്നും സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മു​ക്ക​ത്തെ ഔ​ട്ട്‌​ലെ​റ്റ് അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന് കോ​ൺ​ഗ്ര​സി​ന്‍റെ മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള വ​കു​പ്പി​ൽ ഉ​ള്ള​വ​ർ വി​ചാ​രി​ച്ചാ​ൽ ന​ട​ക്കു​മെ​ന്നി​രി​ക്കേ ന​ഗ​ര​സ​ഭ​യ്ക്ക് എ​തി​രാ​യി മു​സ്‌​ലിം ലീ​ഗ് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​നം ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. കോ​ൺ​ഗ്ര​സും ലീ​ഗും ചേ​ർ​ന്നു ഭ​രി​ക്കു​ന്ന തി​രു​വ​മ്പാ​ടി​യി​ലും രാ​മ​നാ​ട്ടു​ക​ര​യി​ലും ന​രി​ക്കു​നി​യി​ലും നി​ല​മ്പൂ​രി​ലും മ​ഞ്ചേ​രി​യി​ലും മ​റ്റും ഔ​ട്ട്‌​ലെ​റ്റു​ക​ൾ ഉ​ണ്ടെ​ന്നി​രി​ക്കെ മു​ക്ക​ത്ത് മാ​ത്രം മ​ദ്യ​നി​രോ​ധ​നം വേ​ണ​മെ​ന്ന് പ​റ​യു​ന്ന​ത് ദു​രു​ദ്ദേ​ശ​പ​ര​മാ​ണ​ന്നും സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മു​ക്ക​ത്ത് ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി. ​വി​ശ്വ​നാ​ഥ​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗ​വും തി​രു​വ​മ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ വി.​കെ. വി​നോ​ദ്, ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ടി. ബി​നു, സി.​എ. പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Kerala

ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​വ​ർ​ക്ക് നീ​ർ​നാ​യ ആ​ക്ര​മ​ണം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മു​ക്ക​ത്ത് ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​വ​ർ​ക്ക് നീ​ര്‍ നാ​യ​യു​ടെ ക​ടി​യേ​റ്റു. കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍​ക്കാ​ണ് നീ​ര്‍ നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. മൂ​ന്ന് പേ​ര്‍​ക്കും കാ​ലി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റു.

മു​ക്കം പെ​രു​മ്പ​ട​പ്പ് ക​രി​മ്പ് ഉ​ന്ന​തി​യി​ല്‍ താ​മ​സി​ക്കു​ന്ന ഖ​ദീ​ജ, ക​ഞ്ഞി​ര​മു​ഴി മു​ളം​തോ​ട്ട​ത്തി​ല്‍ അ​നീ​ഷി​ന്‍റെ മ​ക​ന്‍ ആ​ദി​ദേ​വ്(15), ക​രി​മ്പ് ഉ​ന്ന​തി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഏ​ട​ല​മ്പാ​ട്ട് സ്വ​ദേ​ശി ഫി​ദ​ല്‍ അ​ഹ​മ്മ​ദ്(9) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പു​ഴ​യി​ലെ തു​മ്പോ​ണ ക​ട​വി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​വ​ര്‍. ഇ​വ​രെ ആ​ദ്യം മു​ക്കം സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മേ​ഖ​ല​യി​ൽ നീ​ര്‍ നാ​യ​യു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​ച്ച​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

 

Kerala

മു​ക്ക​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. മു​ക്കം നീ​ലേ​ശ്വ​രം സ്വ​ദേ​ശി പു​ല്ല​മ്പാ​ടി പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഹ​നീ​ഫ(36)​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ സ​ഹാ​യി​യെ​ന്ന് ക​രു​തു​ന്ന ഒ​രു സ്ത്രീ​യെ​യും പോ​ലീ​സ് പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന് രാ​വി​ലെ മു​ക്കം മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ല്‍ വ​ച്ചാ​ണ് 500 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഇ​യാ​ളെ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി ഫ​റാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്.

കേ​ര​ള​ത്തി​ലെ മൊ​ത്ത വി​ത​ര​ണ​ക്കാ​രി​ല്‍ പ്ര​ധാ​നി​യാ​യ ഹ​നീ​ഫ​യെ ഡാ​ന്‍​സാ​ഫ് സം​ഘം നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ ഡ​ല്‍​ഹി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് വി​ല്‍​പ്പ​ന​ക്കാ​യി ല​ഹ​രി​വ​സ്തു​ക്ക​ള്‍ കൊ​ണ്ട് പോ​വു​ന്ന​തി​നി​ടെ ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ച് വ​ന്‍​തോ​തി​ല്‍ ല​ഹ​രി കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കു​ന്ന ആ​ളാ​ണ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

മു​ക്ക​ത്ത് വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്

കൊ​ഴി​ക്കോ​ട്: മു​ക്ക​ത്ത് അ​ഴി​ച്ചു​വി​ട്ട വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്. മ​ണാ​ശേ​രി മു​തു​കു​ട്ടി ഉ​ള്ളാ​ട്ടി​ൽ വി​നോ​ദ് മ​ണാ​ശേ​രി​യു​ടെ മ​ക​ൾ അ​ഭി​ഷ​യ്ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

അ​ഭി​ഷ​യ​യു​ടെ കാ​ലി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ഭി​ഷ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​യ​ൽ വീ​ട്ടി​ലെ നാ​യ​യാ​ണ് കു​ട്ടി​യെ ക​ടി​ച്ച​ത്.

മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി​യെ​യും നാ​യ ക​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഈ ​വി​ദ്യ​ർ​ഥി​നി അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

District News

മു​ക്ക​ത്ത് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം; വ​ൻ തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ച്ചു

മു​ക്കം: കാ​ട്ടു​പ​ന്നി വേ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​രും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും ത​മ്മി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തി​നി​ടെ മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി. മ​ണാ​ശേ​രി ക​യ്യേ​രി​ക്ക​ൽ, പ​ള്ളി​പ്പു​റം, എ​ടോ​നി​മ്മ​ൽ ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വാ​ഴ, തെ​ങ്ങ്,‌ ക​മു​ങ്ങ്, ക​പ്പ തു​ട​ങ്ങി​യ​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.

പ​ള്ളി​പ്പു​റം അ​നി​ൽ​കു​മാ​റി​ന്‍റെ 16 തെ​ങ്ങി​ൻ​തൈ​ക​ൾ 14 ക​മു​ങ്ങി​ൻ തൈ​ക​ൾ, 30 വാ​ഴ​ത്തൈ​ക​ൾ എ​ന്നി​വ​യും മ​ണാ​ശേ​രി നെ​റ്റി​ലാ​മ്പു​റ​ത് വി​നോ​ദി​ന്‍റെ ര​ണ്ട് ഇ​ട​ങ്ങ​ളാ​യി കൃ​ഷി ചെ​യ്ത 75 ഓ​ളം വാ​ഴ തൈ​ക​ൾ മ​ണാ​ശേ​രി സ്കൂ​ളി​ന് അ​ടു​ത്ത് താ​മ​സി​ക്കു​ന്ന സ​തീ​ശ​ന്‍റെ 100 ഓ​ളം ക​പ്പ​യും ഏ​ഴ് ക​മു​ങ്ങി​ൻ തൈ​ക​ളും, ആ​റ് തെ​ങ്ങി​ൻ തൈ​ക​ളും മ​റ്റ് ക​ർ​ഷ​ക​രു​ടെ കൂ​ർ​ക്ക, ചേ​ന, ചേ​മ്പ്, വാ​ഴ, ക​മു​ങ്ങ്, തെ​ങ്ങ് എ​ന്നി​വ​യു​മാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്.

മ​ണാ​ശേ​രി, ക​യ്യേ​രി​ക്ക​ൽ, പ​ള്ളി​പ്പു​റം, എ​ടോ​നി​മ്മ​ൽ ഭാ​ഗ​ങ്ങ​ളി​ൽ പ​ന്നി​വേ​ട്ട ന​ട​ത്തി കാ​ട്ടു​പ​ന്നി​ക​ളെ പി​ടി​കൂ​ടാ​തെ പ​ന്നി​ശ​ല്യം കു​റ​വു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ കാ​ട്ടു​പ​ന്നി വേ​ട്ട ന​ട​ത്തു​ന്ന​തി​ലും ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന് എ​തി​രേ മു​ക്കം ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ കൃ​ഷി ഉ​പേ​ക്ഷി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

District News

കാ​ട്ടു​പ​ന്നി​ വേ​ട്ട; മു​ക്ക​ത്ത് രാ​ഷ്്ട്രീ​യ വി​ഷ​യ​മാ​യി മാ​റു​ന്നു

മു​ക്കം: കാ​ട്ടു​പ​ന്നി​വേ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം മു​ക്ക​ത്ത് രാ​ഷ്ട്രീ​യ വി​ഷ​യ​മാ​യി മാ​റു​ന്നു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ വ​ർ​ധി​ച്ച് വ​രു​ന്ന കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ർ മു​ക്ക​ത്ത് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് മു​ക്കം ന​ഗ​രം ചു​റ്റി എ​സ്കെ പാ​ർ​ക്കി​ൽ സ​മാ​പി​ച്ചു. മു​ക്കം പാ​ർ​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം കി​ഫ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ന്യ മൃ​ഗ​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ സെ​ക്ഷ​ൻ 11 ര​ണ്ട് പ്ര​കാ​രം സ്വ​യം പ്ര​തി​രോ​ധ​ത്തി​നു​ള്ള അ​വ​കാ​ശം ക​ർ​ഷ​ക​ന് ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ കാ​ട്ടു​പ​ന്നി ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍ രാ​ഷ്ട്രീ​യ പ്രേ​രി​ത​വും ക​ര്‍​ഷ​ക​രെ വ​ഞ്ചി​ക്കു​ന്ന​തു​മാ​ണെ​ന്ന് മു​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പി.​ടി. ബാ​ബു പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി ശ​ല്യം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി മ​ണാ​ശേ​രി​യി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത ക​ര്‍​ഷ​ക​രു​ടെ യോ​ഗ​ത്തി​ലാ​ണ് പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ന്നി​വേ​ട്ട ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ക​ര്‍​ഷ​ക​രി​ല്‍ നി​ന്നു​യ​ര്‍​ന്ന​ത്. അ​ന്ന് ന​ഗ​ര​സ​ഭ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എം​പാ​ന​ല്‍ ഷൂ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം വ​ള​രെ പ​രി​മി​ത​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ കൂ​ടു​ത​ല്‍ ഷൂ​ട്ട​ര്‍​മാ​രെ ക​ണ്ടെ​ത്തു​ക​യും അ​വ​ര്‍​ക്ക് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ പ​ന്നി​യെ വേ​ട്ട​യാ​ടാ​നു​ള്ള ഉ​ത്ത​ര​വ് ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ ഉ​പ​യോ​ഗി​ച്ച് വെ​സ്റ്റ്മ​ണാ​ശേ​രി പ്ര​ദേ​ശ​ത്ത് ഞാ​യ​റാ​ഴ്ച പ​ന്നി​വേ​ട്ട ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ര​ണ്ടി​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​രു​ടെ യോ​ഗം വി​ളി​ച്ച് വേ​ട്ട​ക്കാ​രെ സ​ഹാ​യി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അം​ഗീ​കൃ​ത ഷൂ​ട്ട​ര്‍​മാ​രാ​ണ് വേ​ട്ട​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ അം​ഗീ​കൃ​ത ഷൂ​ട്ട​ര്‍​മാ​രെ ഉ​പ​യോ​ഗി​ച്ച് ഞാ​യ​റാ​ഴ്ച പ​ന്നി​വേ​ട്ട ന​ട​ത്തു​മെ​ന്നും ക​ര്‍​ഷ​ക പ്രേ​മം ന​ടി​ച്ച് വ​രു​ന്ന ക​പ​ട സം​ഘ​ങ്ങ​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up