കോഴിക്കോട്: കുറഞ്ഞ വിലയില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനെ ചൊല്ലി മുക്കത്ത് തെരുവു കച്ചവടക്കാരും വ്യാപാരികളും ഏറ്റുമുട്ടി. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് തെരുവുകച്ചവടക്കാർ വലിയ രീതിയിൽ വില കുറച്ച് വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു.
എന്നാൽ ഇത് ടൗണിലെ വസ്ത്ര വ്യാപാരികൾ എതിർത്തിരുന്നു. തുടര്‍ന്ന് ടൗണിന് സമീപം ഇനി ഇത്തരത്തില്‍ കച്ചവടം നടത്തില്ലെന്ന് തെരുവുകച്ചവടക്കാര്‍ ഉറപ്പുനല്കിയതോടെ പ്രശ്നങ്ങള്‍ ഒത്തുതീർപ്പാക്കുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരം വീണ്ടം തർക്കമുണ്ടായി.
ഇത് വൻ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി. ഇതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.
Tags : reduction sale clash mukkam