Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MurderAttempt

ഭാ​ര്യ​യെ കൊ​ല്ലാ​ൻ​ശ്ര​മം, മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു: സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ. പു​നെ​യി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി അ​തു​ൽ സേ​വി​ന്‍റെ ഒ​എ​സ്ഡി(​ഓ​ഫീ​സ​ർ ഓ​ൺ സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി) ആ​യി ജോ​ലി ചെ​യ്യു​ന്ന വി​ജ​യ് ദു​ൽ​ച​ന്ദ് ക​ര​ണ്ടെ എ​ന്ന​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​യാ​ളു​ടെ 30കാ​രി​യാ​യ ഭാ​ര്യ​യാ​ണ് പ​രാ​തി​ക്കാ​രി. വി​ജ​യ്‌​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലെ ചാ​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​ത്.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് വി​ജ​യ്, ഭാ​ര്യ​യെ ബാ​റ്റ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യും ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ത​ട​യാ​ൻ ശ്ര​മി​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നെ​യും ഇ​യാ​ൾ ആ​ക്ര​മി​ച്ചു.

കു​ട്ടി​യു​മാ​യി വീ​ട്ടി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പെ​ട്ട ഇ​വ​ർ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യു​ടെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​രാ​തി​യി​ന്മേ​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ശി​വ​ങ്ക​ർ സ്ഥി​രീ​ക​രി​ച്ചു.

Kerala

വാ​ട​ക വീ​ട് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു; വീ​ട്ടു​ട​മ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി താ​മ​സ​ക്കാ​രി

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടു​ട​മ​യ്ക്കെ​തി​രെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി വാ​ട​ക താ​മ​സ​ക്കാ​രി. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര​യി​ലാ​ണ് സം​ഭ​വം. പൂ​ജ​പ്പു​ര സ്വ​ദേ​ശി സോ​മ​നാ​ഥ​ന് നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ തൃ​ക്ക​ണ്ണ​പു​രം സ്വ​ദേ​ശി പാ​ർ​വ​തി​യെ​യും മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സോ​മ​നാ​ഥ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലാ​ണ് പാ​ർ​വ​തി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്.

അ​ടു​ത്തി​ടെ വീ​ട് ഒ​ഴി​യ​ണ​മെ​ന്ന് പാ​ർ​വ​തി​യോ​ട് സോ​മ​നാ​ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് യു​വ​തി സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ സോ​മ​നാ​ഥ​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്.

District News

സാമ്പത്തിക തർക്കം; കാസർഗോട്ട് യുവാവിന്റെ കഴുത്തിൽ ക ത്തികുത്തിയിറക്കി

കാ​സ​ർ​ഗോ​ഡ്: സാ​മ്പ​ത്തി​ക പ്ര​ശ്ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ക്കി. കാ​സ​ർ​ഗോ​ഡ് ആ​ണ് സം​ഭ​വം.

അ​നി​ൽ​കു​മാ​ർ(36) എ​ന്ന​യാ​ൾ​ക്കാ​ണ് കു​ത്തേ​റ്റ​ത്. മീ​ൻ വ്യാ​പാ​രി​യാ​യ അ​നി​ൽ കു​മാ​റി​നോ​ട് ഒ​രാ​ൾ സീ​താം​ഗോ​ളി​യി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി സം​ഘം ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ കുത്തുകയായിരുന്നു.

ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ങ്ങി​യ നി​ല​യി​ൽ അ​നി​ൽ​കു​മാ​റി​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ അ​നി​ൽ കു​മാ​ർ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up