കൊച്ചി: വിവാഹത്തിന് തടസം നിന്ന പിതൃസഹോദരനെ കാറിടിച്ച് കൊല്ലാൻശ്രമിച്ച യുവാവ് അറസ്റ്റിൽ. അയ്യപ്പൻകാവിലാണ് സംഭവം. അസിജിത്(32) ആണ് അറസ്റ്റിലായത്.
പിതാവിന്റെ ജ്യേഷ്ഠനെയാണ് അസിജിത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. തലച്ചോറിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ പിതൃസഹോദരൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിവാഹമോചിതയായ യുവതിയുമായി അസിജിത് പ്രണയത്തിലായിരുന്നു. യുവതി പ്രായത്തിൽ അസിജിത്തിനേക്കാൾ മുതിർന്നതുമാണ്. ഈ യുവതിയെ വിവാഹം കഴിക്കണമെന്ന് അസിജിത് വീട്ടിൽ അറിയിച്ചു.
എന്നാൽ വിവാഹത്തിന് അനുവദിക്കരുതെന്ന് അസിജിത്തിന്റെ മാതാപിതാക്കളോട് പിതൃസഹോദരൻ ആവശ്യപ്പെട്ടതാണ് പകയ്ക്ക് കാരണമായത്. കൊച്ചി നോർത്ത് പോലീസ് അറസ്റ്റ് ചെയ്ത അസിജിത്തിനെ റിമാൻഡ് ചെയ്തു.
Tags : arrest police case murderattempt