അറ്റ്ലാന്റാ: മലയാള ക്രൈസ്തവ ഗാനരംഗത്തെ ഇതിഹാസം സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർഥം "സ്വർഗീയ നാദം' സംഘടിപ്പിച്ച "സാധു കീർത്തനം' ലൈവ് മ്യൂസിക് കൺസേർട്ട് ഭക്തിസാന്ദ്രമായി നടന്നു.
ഇതോടൊപ്പം "സ്വർഗ്ഗീയ നാദം' ആൽബം പരമ്പരയിലെ 44-ാം വോള്യത്തിന്റെ പ്രകാശനവും നിർവഹിച്ചു. സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു.
സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിൻ മുഖ്യാതിഥിയായിരുന്നു. ഉപദേശിയുടെ കാലാതീതമായ കീർത്തനങ്ങളെക്കുറിച്ചുള്ള ഓർമകൾ അദ്ദേഹം പങ്കുവച്ചു.