Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nabard

Idukki

ന​ബാ​ർ​ഡ് കേ​ര​ള റീ​ജണ​ൽ ടീം ​ഉ​ന്ന​തി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി

മ​റ​യൂ​ർ: ഇ​ടു​ക്കി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി ന​ബാ​ർ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ട്രൈ​ബ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ഫ​ണ്ട് പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും പു​തി​യ പ​ദ്ധ​തി​ക​ളു​ടെ സാ​ധ്യ​ത​ക​ൾ പ​ഠി​ക്കു​ന്ന​തി​നു​മാ​യി ന​ബാ​ർ​ഡ് കേ​ര​ള റീ​ജി​യ​ണ​ൽ സം​ഘം മ​റ​യൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​ട്ടി​ക്കു​ടി, തീ​ർ​ത്ത​മ​ല​ക്കു​ടി, പാ​ള​പ്പെ​ട്ടി​ക്കു​ടി, നാ​ക്കു​പെ​ട്ടി​ക്കു​ടി, കു​ള​ച്ചു​വ​യ​ൽ​കു​ടി, ചെ​മ്പ​ക്കാ​ട്കു​ടി, മാ​ങ്ങാ​പ്പാ​റ​ക്കു​ടി, ക​ർ​പ്പൂ​ര​ക്കു​ടി എ​ന്നീ ഉ​ന്ന​തി​ക​ളി​ൽ പു​തി​യ ടി​ഡി​എ​ഫ് പ​ദ്ധ​തി​യു​ടെ സാ​ധ്യ​താ പ​രി​ശോ​ധ​ന ന​ട​ന്നു.

സ​ന്ദ​ർ​ശ​ന​ത്തി​ന് ന​ബാ​ർ​ഡ് ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ർ (DDM) എം.​എ​സ്. അ​രു​ൺ, റീ​ജി​യ​ണ​ൽ ഓ​ഫീ​സ​ർ പി​യൂ​ഷ്, ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​ഫാ. ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​ബി തോ​മ​സ്, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സെ​ബി​ൻ ജോ​സ​ഫ്, എ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശി​വ​ൻ​രാ​ജ് മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പു​തി​യ ട്രൈ​ബ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ഫ​ണ്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന വി​ക​സ​നം, കാ​ർ​ഷി​ക ഉ​ത്പാ​ദ​ന വ​ർ​ധ​ന, വ​രു​മാ​ന സൃ​ഷ്ടി, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

നി​ർ​ദി​ഷ്ട പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ടി​ഡി​എ​ഫ് പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി, ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ച്ച നേ​ട്ട​ങ്ങ​ൾ, കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ സം​ഘം നേ​രി​ട്ട് വി​ല​യി​രു​ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വി​ല്ലേ​ജ് പ്ലാ​നിം​ഗ് ക​മ്മി​റ്റി യോ​ഗ​വും ചേ​ർ​ന്നു. ന​ബാ​ർ​ഡും ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ട്രൈ​ബ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ഫ​ണ്ട് പ​ദ്ധ​തി​ക​ൾ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്ന് സ​ന്ദ​ർ​ശ​ന സം​ഘം വി​ല​യി​രു​ത്തി.

District News

ന​ബാ​ർ​ഡ് പു​ലി​ക്കാ​ട് നീ​രു​റ​വ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം

മാ​ന​ന്ത​വാ​ടി: ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ട​പ്പാ​ക്കു​ന്ന പു​ലി​ക്കാ​ട് നീ​രു​റ​വ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

പു​ലി​ക്കാ​ട് നീ​ർ​ത്ത​ട പ്ര​ദേ​ശ​ത്ത് ന​ട​ന്ന ഉ​ദ്ഘാ​ട​നം ന​ബാ​ർ​ഡ് തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ വി. ​കി​ര​ണ്‍ നി​ർ​വ​ഹി​ച്ചു. എ​ട​വ​ക ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് കു​ട്ടി ബ്രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ബാ​ർ​ഡ് ജി​ല്ലാ മാ​നേ​ജ​ർ ആ​ർ. ആ​ന​ന്ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഷി​ൽ​സ​ണ്‍ മാ​ത്യു, എം.​പി. വ​ത്സ​ൻ, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, ഗ്രാ​മ നീ​ർ​ത്ത​ട സ​മി​തി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കി​ഴ​ക്കേ​പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി സി​നോ​ജ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ജി​യോ സ്പെ​ഷ​ൽ അ​ധി​ഷ്ഠി​ത പ​ദ്ധ​തി​യാ​ണി​ത്. പു​ലി​ക്കാ​ട് നീ​ർ​ത്ത​ട പ്ര​ദേ​ശ​ത്തി​ലെ 268 ഹെ​ക്ട​റി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

92.22 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മൂ​ന്നു​വ​ർ​ഷ​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ക. ഇ​തി​ൽ 75 ല​ക്ഷം രൂ​പ ന​ബാ​ർ​ഡ് ഗ്രാ​ന്‍റ് ആ​യും 17.22 ല​ക്ഷം രൂ​പ ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വും ആ​ണ്. നീ​രു​റ​വ​ക​ളി​ലെ ജ​ല ല​ഭ്യ​ത കൂ​ട്ടു​ക​യും ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യു​മാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

ഇ​തി​നാ​യി ശാ​സ്ത്രീ​യ മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പാ​ക്കും. ജ​ല​സം​ര​ക്ഷ​ണ​ത്തി​നു​ള്ള വി​വി​ധ സാ​ങ്കേ​തി​ക ജൈ​വി​ക മു​റ​ക​ൾ, വ​നി​താ വി​ക​സ​നം, മ​നു​ഷ്യ വി​ഭ​വ​ശേ​ഷി വി​ക​സ​നം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗ്രാ​മ നീ​ർ​ത്ത​ട സ​മി​തി മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

Latest News

Corehub Up