തിരുവനന്തപുരം: നാനോശാസ്ത്രത്തിന്റെയും നാനോ സാങ്കേതികവിദ്യയുടെയും നവീന സാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാർ ഈവാനിയോസ് കോളജിലെ രസതന്ത്ര വിഭാഗം ബെംഗളൂരു സെന്റർ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസുമായി സഹകരിച്ച് ദ്വിദിന ശിൽപശാല "നാനോ ജാഥ 2026' സംഘടിപ്പിച്ചു.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത് ശങ്കർ എസ്. നായർ ശിൽപശാല ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. മീര ജോർജ് അധ്യക്ഷത വഹിച്ചു.
കോളജ് ബർസാർ ഫാ. തോമസ് കായ്യാലയ്ക്കൽ, രസതന്ത്ര വിഭാഗം മേധാവി ഡോ. സുജ മത്തായി, ഡോ. ജിനു എം. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. സി.കെ. സുബാഷ്, ഡോ. ജെറി എ. ഫെറെയ്റോ എന്നിവർ നാനോശാസ്ത്രത്തിലെ പുതിയ ഗവേഷണങ്ങളും തൊഴിൽ-ഉപരിപഠന സാധ്യതകളും സംബന്ധിച്ച് പ്രഭാഷണങ്ങൾ നടത്തി. മാർ ഈവാനിയോസ് കോളജിലെ രസതന്ത്ര വിഭാഗം അധ്യാപകനായ ഡോ. സുജു സി. ജോസഫ് പരിപാടിക്ക് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.