x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​നോ​ ശാ​സ്ത്രലോ​കം പ​രി​ച​യ​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: August 1, 2026 03:30 AM IST | Updated: August 1, 2026 03:30 AM IST

മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ ര​സ​ത​ന്ത്ര വി​ഭാ​ഗം സംഘടിപ്പിച്ച നാ​നോ ജാ​ഥ 2026

തി​രു​വ​ന​ന്ത​പു​രം: നാ​നോ​ശാ​സ്ത്ര​ത്തി​ന്‍റെ​യും നാ​നോ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും ന​വീ​ന സാ​ധ്യ​ത​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ ര​സ​ത​ന്ത്ര വി​ഭാ​ഗം ബെം​ഗ​ളൂ​രു സെ​ന്‍റ​ർ ഫോ​ർ നാ​നോ ആ​ൻ​ഡ് സോ​ഫ്റ്റ് മാ​റ്റ​ർ സ​യ​ൻ​സ​സു​മാ​യി സ​ഹ​ക​രി​ച്ച് ദ്വി​ദി​ന ശി​ൽ​പ​ശാ​ല "നാ​നോ ജാ​ഥ 2026' സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പ്രൊ​ഫ. അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​മീ​ര ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​തോ​മ​സ് കാ​യ്യാ​ല​യ്ക്ക​ൽ, ര​സ​ത​ന്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ജ മ​ത്താ​യി, ഡോ. ​ജി​നു എം. ​ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​സി.​കെ. സു​ബാ​ഷ്, ഡോ. ​ജെ​റി എ. ​ഫെ​റെ​യ്‌​റോ എ​ന്നി​വ​ർ നാ​നോ​ശാ​സ്ത്ര​ത്തി​ലെ പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ളും തൊ​ഴി​ൽ-​ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ളും സം​ബ​ന്ധി​ച്ച് പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ ര​സ​ത​ന്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ ഡോ. ​സു​ജു സി. ​ജോ​സ​ഫ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham Districtnews nanoscience

Recent News

Corehub Up