Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National

Business

ദേ​​ശീ​​യ ഖ​​ജ​​നാ​​വി​​ലേ​​ക്ക് റി​​ല​​യ​​ൻ​​സി​​ന്‍റെ സം​​ഭാ​​വ​​ന 2.16 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു

മും​​ബൈ: റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ദേ​​ശീ​​യ ഖ​​ജ​​നാ​​വി​​ലേ​​ക്ക് ന​​ൽ​​കി​​യ സം​​ഭാ​​വ​​ന 2025-26 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ 2,16,472 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. 2024-25 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ലെ 2,10,269 കോ​​ടി രൂ​​പ​​യേ​​ക്കാ​​ൾ 2.95 ശ​​ത​​മാ​​നം കൂ​​ടു​​ത​​ലാ​​ണ്.

പൊ​​തു​​മു​​ത​​ലി​​ലേ​​ക്ക് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സം​​ഭാ​​വ​​ന ന​​ൽ​​കു​​ന്ന ഇ​​ന്ത്യ​​യി​​ലെ വ​​ൻ​​കി​​ട ക​​ന്പ​​നി​​ക​​ളി​​ലൊ​​ന്നാ​​ണെ​​ന്ന സ്ഥാ​​നം റി​​ല​​യ​​ൻ​​സ് ഇ​​തി​​ലൂ​​ടെ വീ​​ണ്ടും ഉ​​റ​​പ്പി​​ച്ച​​താ​​യി ക​​ന്പ​​നി​​യു​​ടെ 2025-26ലെ ​​വാ​​ർ​​ഷി​​ക റി​​പ്പോ​​ർ​​ട്ട് വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ഈ ​​സം​​ഭാ​​വ​​ന​​യി​​ൽ സ​​ർ​​ക്കാ​​രി​​ലേ​​ക്ക് അ​​ട​​ച്ച നി​​കു​​തി​​ക​​ൾ, ഡ്യൂ​​ട്ടി​​ക​​ൾ, ക​​ര​​ങ്ങ​​ൾ, മ​​റ്റ് പേ​​മെ​​ന്‍റു​​ക​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്നു. ക​​ഴി​​ഞ്ഞ ഒ​​രു ദ​​ശ​​ക​​ത്തി​​നി​​ടെ ദേ​​ശീ​​യ ഖ​​ജ​​നാ​​വി​​ലേ​​ക്ക് റി​​ല​​യ​​ൻ​​സ് ന​​ൽ​​കി​​യ ആ​​കെ സം​​ഭാ​​വ​​ന 15 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ല​​ധി​​ക​​മാ​​ണ്.

2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ റി​​ല​​യ​​ൻ​​സ് സൃ​​ഷ്ടി​​ച്ച 4,63,448 കോ​​ടി രൂ​​പ​​യു​​ടെ ആ​​കെ മൂ​​ല്യവ​​ർ​​ധ​​ന​​യി​​ൽ ഏ​​റ്റ​​വും വ​​ലി​​യ വി​​ഹി​​ത​​മാ​​യ 2,16,472 കോ​​ടി രൂ​​പ ല​​ഭി​​ച്ച​​ത് സ​​ർ​​ക്കാ​​രി​​നാ​​ണ്. ഗ്രൂ​​പ്പ് ഉ​​ത്പാ​​ദി​​പ്പി​​ച്ച ആ​​കെ മൂ​​ല്യ​​ത്തി​​ന്‍റെ 46.7 ശ​​ത​​മാ​​നം വ​​രും.
മ​​റ്റൊ​​രു വി​​ധ​​ത്തി​​ൽ പ​​റ​​ഞ്ഞാ​​ൽ റി​​ല​​യ​​ൻ​​സ് സൃ​​ഷ്ടി​​ച്ച ഓ​​രോ 100 രൂ​​പ മൂ​​ല്യ​​ത്തി​​ൽ 47 രൂ​​പ നി​​കു​​തി, ഡ്യൂ​​ട്ടി​​ക​​ൾ മ​​റ്റ് നി​​യ​​മ​​പ​​ര​​മാ​​യ പേ​​മെ​​ന്‍റു​​ക​​ൾ എ​​ന്നി​​വ​​യാ​​യി സ​​ർ​​ക്കാ​​രി​​ലേ​​ക്കാ​​ണ് പോ​​യ​​ത്.

സൃ​​ഷ്ടി​​ക്ക​​പ്പെ​​ട്ട മൂ​​ല്യ​​ത്തി​​ന്‍റെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ തു​​ക ബി​​സി​​ന​​സി​​ലേ​​ക്കുത​​ന്നെ വീ​​ണ്ടും നി​​ക്ഷേ​​പി​​ക്കു​​ക​​യാ​​ണ് ചെ​​യ്ത​​ത്. ഗ്രൂ​​പ്പി​​ലു​​ട​​നീ​​ള​​മു​​ള്ള പു​​ന​​ർ​​നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കാ​​യി റി​​ല​​യ​​ൻ​​സ് 1,63,815 കോ​​ടി രൂ​​പ ( ആ​​കെ അ​​ധി​​ക മൂ​​ല്യ​​ത്തി​​ന്‍റെ 35.3%) മാ​​റ്റി​​വ​​ച്ചു. ക​​ടം ന​​ൽ​​കി​​യ​​വ​​ർ​​ക്ക് 43,152 കോ​​ടി കോ​​ടി രൂ​​പ ല​​ഭി​​ച്ചു.

ജീ​​വ​​ന​​ക്കാ​​രു​​ടെ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ​​ക്കാ​​യി മാ​​റ്റി​​വ​​ച്ച​​ത് 30,318 കോ​​ടി രൂ​​പ​​യാ​​ണ്. ആ​​കെ മൂ​​ല്യ​​ത്തി​​ന്‍റെ 6.5 ശ​​ത​​മാ​​ന​​മാ​​ണി​​ത്. ഓ​​ഹ​​രി നി​​ക്ഷേ​​പ​​ക​​ർ​​ക്കു​​ള്ള വി​​ഹി​​തം 7443 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. സാ​​മൂ​​ഹി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്ത പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​ള്ള (സി​​എ​​സ്ആ​​ർ) സം​​ഭാ​​വ​​ന 2248 കോ​​ടി രൂ​​പ​​യാ​​ണ്.

National

ക​ർ​ണാ​ട​ക​യി​ൽ എ​ബോ​ള ഭീ​തി​യി​ല്ല; ഉ​ഗാ​ണ്ട​ൻ സ്വ​ദേ​ശി​നി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ എ​​​​ബോ​​​​ള ഭീ​​​​തി​​​​യി​​​​ല്ലെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. എ​​​​ബോ​​​​ള വൈ​​​​റ​​​​സ് ബാ​​​​ധ​​​​യെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന ആ​​​​ഫ്രി​​​​ക്ക​​​​ൻ യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​നാ ഫ​​​​ലം നെ​​​​ഗ​​​​റ്റീ​​​​വാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ക​​​​ർ​​​​ണാ​​​​ട​​​​ക ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി ദി​​​​നേ​​​ശ് ഗു​​​​ണ്ടു​​​​റാ​​​​വു പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​റ​​​​ക്കി​​​​യ​​​​ത്.

ഉ​​​​ഗാ​​​​ണ്ട​​​​യി​​​​ൽ നി​​​​ന്നെ​​​​ത്തി​​​​യ 28 വ​​​​യ​​​​സു​​​​കാ​​​​രി​​​​യു​​​​ടെ ര​​​​ക്ത​​​​സാ​​​​ന്പി​​​​ൾ പൂന നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് വൈ​​​​റോ​​​​ള​​​​ജി​​​​യി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും നെ​​​​ഗ​​​​റ്റീ​​​​വ് ആ​​​​ണെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​യും ചെ​​​​യ്ത​​​​താ​​​​യി മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ഒ​​​​രി​​​​ട​​​​ത്തും എ​​​​ബോ​​​​ള കേ​​​​സു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി.

എ​​​​ബോ​​​​ള​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നെ​​​​ത്തി​​​​യ യു​​​​വ​​​​തി​​​​ക്ക് നേ​​​​രി​​​​യ ശ​​​​രീ​​​​ര​​​​വേ​​​​ദ​​​​ന അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഐ​​​​സൊ​​​​ലേ​​​​ഷ​​​​നി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യ​​​​ത്.

നി​​​​ല​​​​വി​​​​ൽ ഇ​​​​വ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും രോ​​​​ഗ​​​​ബാ​​​​ധ​​​​യി​​​​ല്ലെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യും ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ രോ​​​​ഗ​​​​വ്യാ​​​​പ​​​​നം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് മേ​​​​യ് 17ന് ​​​​ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ, എ​​​​ബോ​​​​ള ബാ​​​​ധി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് എ​​​​ത്തു​​​​ന്ന​​​​വ​​​​ർ 21 ദി​​​​വ​​​​സം ക​​​​ർ​​​​ശ​​​​ന സ്വ​​​​യം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്നും ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ക​​​​ണ്ടാ​​​​ൽ ഉ​​​​ട​​​​ൻ ആ​​​​രോ​​​​ഗ്യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളെ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​ർ​​​​ണാ​​​​ട​​​​ക ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

NRI

അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ ദേ​ശീ​യ ബൈ​ബി​ൾ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച താ​ലാ​യി​ൽ

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭ പ്ര​ഥ​മ നാ​ഷ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച താ​ലാ​യി​ൽ ന​ട​ക്കും. ഡ​ബ്ലി​ൻ റീ​ജി​യ​ൺ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഈ ​മ​ഹ​ത്താ​യ വി​ശ്വാ​സ ക​ലാ​മാ​മാ​ങ്കം താ​ലായി​ലെ സെ​ന്‍റ് മാ​ർ​ക്ക് സ്കൂ​ളി​ൽ അ​ര​ങ്ങേ​റും. രാ​വി​ലെ ഒമ്പതിന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

അ​യ​ർ​ല​ൻഡി​ലെ നാ​ല് റീ​ജി​യ​ണു​ക​ളി​ൽ മാ​ർ​ച്ച് മാ​സ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച് ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ഈ ​ക​ലാ​മേ​ള​യി​ൽ ഏ​റ്റു​മു​ട്ടും. വി​വി​ധ പ്രാ​യ​ക്കാ​ർ​ക്കു​ള്ള ഏ​ഴ് വി​ഭാ​ഗ​ങ്ങ​ളി​ൽ 17 മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​ശ്വാ​സ​വും ബൈ​ബി​ൾ അ​റി​വും ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ച്, മു​തി​ർ​ന്ന​വ​ർ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ വേ​ദി​യൊ​രു​ക്കു​ക​യാ​ണ് ഈ ​ക​ലോ​ത്സ​വം.

ബൈ​ബി​ൾ അ​ധി​ഷ്ഠി​ത​മാ​യ മൂ​ല്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ കൂ​ടു​ത​ൽ ഉ​റ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം, സ​മൂ​ഹ​ത്തി​ൽ ആ​ത്മീ​യ ഐ​ക്യം വ​ള​ർ​ത്തു​ന്ന​തി​നും ഈ ​ക​ലോ​ത്സ​വം നി​ർ​ണാ​യ​ക​മാ​യ പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ, കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെന്‍റ്, ഡ​ബ്ലി​ൻ റീ​ജി​യ​ണ​ൽ കൗ​ൺ​സി​ൽ, താ​ല കു​ർ​ബാ​ന സെ​ന്‍റർ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഏ​വ​രേ​യും ക​ലോ​ത്സ​വ​ത്തി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സീ​റോമ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

National

ഇ​ന്ത്യ​യി​ലേ​ക്ക് നാ​ല് പു​തി​യ സ​ർ​വീ​സു​ക​ൾ കൂ​ടി ജ​സീ​റ എ​യ​ർ​വേ​യ്‌​സ് ആരംഭിക്കും

ഇ​ന്ത്യ​യി​ലേ​ക്ക് കു​വൈ​റ്റി​ൽ നി​ന്ന് പു​തി​യ നാ​ലു സ​ർ​വീ​സു​ക​ൾ കൂ​ടി ആ​രം​ഭി​ച്ച​താ​യി ജ​സീ​റ എ​യ​ർ​വേ​യ്സ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, തി​രു​ച്ചി​റ​പ്പ​ള്ളി, മം​ഗ​ലാ​പു​രം, ക​ണ്ണൂ​ർ എ​ന്നീ നാ​ല് പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ കൂ​ടി​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​സീ​റ എ​യ​ർ​വേ​യ്‌​സ് ഇ​ന്ത്യ​യി​ലെ 12 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​യി​ൽ 49 വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തുമെന്നും കമ്പനി അ​റി​യി​ച്ചു.

അ​ഹ​മ്മ​ദാ​ബാ​ദ്, ബെം​ഗ​ളൂ​രു, ചെ​ന്നൈ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, കൊ​ച്ചി, മും​ബൈ, തി​രു​വ​ന​ന്ത​പു​രം എ​ന്നീ എ​ട്ട് ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള നി​ല​വി​ലെ സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മെ​യാ​ണ് പു​തി​യ റൂ​ട്ടു​ക​ൾ വ​രു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ലു​ള്ള കിം​ഗ് ഫ​ഹ​ദ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് വ​ഴി​യാ​യി​രി​ക്കും കോ​ഴി​ക്കോ​ട്, തി​രു​ച്ചി​റ​പ്പ​ള്ളി, മം​ഗ​ലാ​പു​രം, ക​ണ്ണൂ​ർ സ​ർ​വീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

പു​തി​യ വി​പു​ലീ​ക​ര​ണം അ​വ​ശ്യ സേ​വ​ന മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് അ​വ​രു​ടെ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങാ​നും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള കാ​ർ​ഗോ, വി​ത​ര​ണ ശൃം​ഖ​ല ത​ട​സമി​ല്ലാ​തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും സ​ഹാ​യി​ക്കു​ന്ന​താ​കുമെന്ന് ക​മ്പനി അ​റി​യി​ച്ചു. പു​തി​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ക​ണ​ക്റ്റി​വി​റ്റി ശ​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കുമെന്നും ക​മ്പനി വ്യ​ക്ത​മാ​ക്കി. 

DCL (Deepika Children’s League)

തെ​ലു​ങ്കാ​ന ഡി​സി​എ​ൽ നാ​ഷ​ണ​ൽ ഐ​ക്യു ഒ​ളിമ്പ്യാഡ് ​അവാ​ർ​ഡ് ഡേ ​വ​ർ​ണാ​ഭ​മാ​യി

ഹൈ​ദ​രാ​ബാ​ദ്: അ​റി​വി​ന്‍റെ വ​ഴി​ക​ളി​ൽ ബാ​ല​ത​ല​മു​റ​യെ കൈ​പി​ടി​ച്ചു ന​യി​ച്ചു​കൊ​ണ്ട് ഏ​ഴ​ര​പ​തി​റ്റാ​ണ്ടു പി​ന്നി​ടു​ക​യാ​ണ് ദീ​പി​ക ബാ​ല​സ​ഖ്യം. ഡി​സി​എ​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തി​യ ഐ​ക്യു ഒ​ളി​ന്പ്യാ​ഡ് പ​രീ​ക്ഷ​യി​ൽ മി​ക​വു പു​ല​ർ​ത്തി​യ തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ത്തെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച അ​വാ​ർ​ഡ് വി​ത​ര​ണ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.

ഹൈ​ദ​രാ​ബാ​ദ് ര​വീ​ന്ദ്ര​ഭാ​ര​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് തെ​ലു​ങ്കാ​ന മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ​യും തെ​ലു​ങ്കാ​ന എ​ഡ്യു​ക്കേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സേ​റ്റി​യു​ടെ​യും പ്ര​സി​ഡ​ന്‍റാ​യ ലി​ബി ബെ​ഞ്ച​മി​നാ​ണ്.

കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ തെ​ലു​ങ്കാ​ന സ്റ്റേ​റ്റ് ക്രി​സ്ത്യ​ൻ മൈ​നോ​രി​റ്റി ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ദീ​പ​ക് ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ഡി​സി​ൽ തെ​ലു​ങ്കാ​ന സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ജോ​ർ​ജ് നെ​ടു​മ​നാ​ൽ, ഡി​സി​എ​ൽ ഓ​ർ​ഗ​നൈ​സ​ർ അ​ഡ്വ. ലൈ​ജു തോ​മ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി രാ​ഘ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ഐ​ക്യു ഒ​ളി​ന്പ്യാ​ഡി​ൽ സ്കൂ​ൾ​ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഗോ​ൾ​ഡ​ൻ സ്റ്റാ​ർ അ​വാ​ർ​ഡി​ന് മ​ദ​ർ​തെ​രേ​സ ഹൈ​സ്കൂ​ൾ ബോം​ഗി​ർ, മോ​ണ്ടി​സോ​റി ഹൈ​സ്കൂ​ൾ ഷാ​ഡ്ന​ഗ​ർ എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ൾ പാ​ല​മാ​കു​ള, സെ​ന്‍റ് സാ​വ്യോ ഹൈ​സ്കൂ​ൾ ഷം​ഷാ​ബാ​ദ്, ഫാ​ത്തി​മ കോ​ൺ​വ​ന്‍റ് ഹൈ​സ്കൂ​ൾ കാ​ഗ​സ്ന​ഗ​ർ, ട്രി​നി​റ്റി ഹൈ​സ്കൂ​ൾ മ​ഞ്ചേ​രി​യാ​ൽ, സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ബെ​ല്ലം​പ​ള്ളി, എ​ന്നി​വ​ർ സി​ൽ​വ​ർ സ്റ്റാ​ർ അ​വാ​ർ​ഡ് നേ​ടി.

National

രാജ്യതാത്പര്യം ബലികഴിച്ചു: രാഹുൽ

​ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും അ​മി​ത സ്വാ​ധീ​ന​ത്തി​നും സ​മ്മ​ർ​ദത്തി​നും ഇ​ന്ത്യ വ​ഴ​ങ്ങി​യെ​ന്നും രാ​ജ്യ​താ​ത്പ​ര്യം ബ​ലി​ക​ഴി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.

വ്യ​ക്ത​ത​യി​ല്ലാ​ത്ത​തും കാ​ല​ങ്ങ​ളാ​യു​ള്ള നി​ല​പാ​ടു​ക​ളി​ൽ നി​ന്നു വ്യ​തി​ച​ലി​ച്ചു​മു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ വി​ദേ​ശ​ന​യ​ത്തെ രാ​ഹു​ൽ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു.

സ​ർ​വ​ക​ക്ഷി യോ​ഗം ന​ട​ക്ക​ണം. കേ​ര​ള​ത്തി​ൽ എ​നി​ക്കൊ​രു പ​രി​പാ​ടി ഉ​ള്ള​തി​നാ​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. പ​ക്ഷേ ഒ​രു ഘ​ട​നാ​പ​ര​മാ​യ തെ​റ്റു സം​ഭ​വി​ച്ചു. ഇ​തു പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ല. പ്ര​ത്യേ​കി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ഴി​യി​ല്ല.

അ​മേ​രി​ക്ക പ​റ​യു​ന്ന​തെ​ന്തും അ​ദ്ദേ​ഹം ചെ​യ്യും. ക​ർ​ഷ​ക​രു​ടെ​യും രാ​ജ്യ​ത്തി​ന്‍റെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കി​ല്ല. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും പ​റ​യു​ന്ന​തെ​ന്തും അ​ദ്ദേ​ഹം ചെ​യ്യും.’’- രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

 

 

District News

ദേ​ശീ​യ വി​ര​വി​മു​ക്ത​ദി​നാ​ച​ര​ണം ന​ട​ത്തി

കോ​​ട്ട​​യം: ദേ​​ശീ​​യ വി​​ര​​വി​​മു​​ക്ത ദി​​നാ​​ച​​ര​​ണ​​ത്തോ​​ന​​ടു​​ബ​​ന്ധി​​ച്ചു​​ള്ള ജി​​ല്ലാ​​ത​​ല പ​​രി​​പാ​​ടി വ​​ട​​വാ​​തൂ​​ർ പി.​​എം. ശ്രീ ​​ജ​​വ​​ഹ​​ർ ന​​വോ​​ദ​​യ വി​​ദ്യാ​​ല​​യ​​ത്തി​​ൽ ന​​ട​​ന്നു. വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ന്‍റ് ഷൈ​​നി വ​​ർ​​ക്കി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു അ​​മ്പ​​ല​​ത്തി​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ജി​​ല്ലാ ക​​ള​​ക്ട​​ർ ചേ​​ത​​ൻ കു​​മാ​​ർ മീ​​ണ മു​​ഖ്യാ​​തി​​ഥി​​യാ​​യി. ജി​​ല്ല​​യി​​ൽ ഒ​​ന്നു മു​​ത​​ൽ 19 വ​​യ​​സു​​വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കാ​​ണ് വി​​ര​​ഗു​​ളി​​ക (ആ​​ൽ​​ബ​​ൻ​​ഡ​​സോ​​ൾ) ന​​ൽ​​കി​​യ​​ത്. ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ (ആ​​രോ​​ഗ്യം) ഡോ. ​​എ​​ൻ.​ പ്രി​​യ, ആ​​രോ​​ഗ്യ കേ​​ര​​ളം ജി​​ല്ലാ പ്രോ​​ഗ്രാം മാ​​നേ​​ജ​​ർ വ്യാ​​സ് സു​​കു​​മാ​​ര​​ൻ, പ്രി​​ൻ​​സി​​പ്പ​​ൽ ജോ​​ളി വി​​ൻ​​സ​​ന്‍റ്, പാ​​റാ​​മ്പു​​ഴ പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യകേ​​ന്ദ്രം മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ.​ ​ജി. ര​​ശ്മി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Kerala

മ​ണ്ണു​ത്തി ദേ​ശീ​യ പാ​ത​യ​രി​കി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച; ബസുടമയുടെ 75 ലക്ഷം തട്ടിയെടുത്തു

തൃ​ശൂ​ർ: ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് 75 ല​ക്ഷം രൂ​പ​യു​മാ​യി ബ​സി​ല്‍ വ​ന്നി​റ​ങ്ങി​യ അ​റ്റ്ല​സ് ബ​സ് ഉ​ട​മയുടെ പണം തട്ടിയെടുത്ത് കവർച്ചാ സംഘം. എ​ട​പ്പാ​ൾ സ്വ​ദേ​ശി മു​ബാ​റ​കി​ന്‍റെ പ​ക്ക​ൽ​നി​ന്നുമാണ് ഒ​രു സം​ഘം പ​ണം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.

ബ​സ് വി​റ്റ് കി​ട്ടി​യ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് മു​ബാ​റ​ക്ക് പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. തൃ​ശൂ​രി​ൽ എ​ത്തി​യ ഉ​ട​നെ അ​ടു​ത്തു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്‍റെ വ​രാ​ന്ത​യി​ൽ ബാ​ഗ് വ​ച്ച് ശു​ചി​മു​റി​യി​ലേ​ക്ക് മു​ബാ​റ​ക് നീ​ങ്ങി. തി​രി​ച്ചു​വ​ന്ന് ചാ​യ കു​ടി​ക്കാ​ൻ തു​ട​ങ്ങി​യ ഉ​ട​നെ​യാ​യി​രു​ന്നു ക​വ​ർ​ച്ച.

തൊ​പ്പി​വ​ച്ച യു​വാ​വ് ബാ​ഗ് എ​ടു​ത്ത് വാ​ഹ​ന​ത്തി​ന​ടു​ത്തേ​ക്ക് ന​ട​ന്നു. ബാ​ഗ് കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ട​യു​ട​നെ മു​ബാ​റ​ക് ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സം​ഘം ഇ​ന്നോ​വ കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ഇതോടെ മു​ബാ​റ​ക് തൊ​ട്ട​ടു​ത്ത മ​ണ്ണൂ​ത്തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

മോ​ഷ​ണ സം​ഘ​മെ​ത്തി​യ വാ​ഹ​ന​ത്തി​ന് മു​ന്നി​ലും പി​ന്നി​ലും ര​ണ്ടു ന​മ്പ​രു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഹൈ​വേ കേ​ന്ദ്രീ​ക​രി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന കു​ഴ​ല്‍​പ്പ​ണ സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. മു​ബാ​റ​ക്കി​ന്‍റെ സാ​മ്പ​ത്തി​ക ശ്രോ​ത​സു​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Kerala

അ​ടി​മാ​ലി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ര​ണ്ടു​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

ഇ​ടു​ക്കി: മ​ണ്ണി‌‌​ടി​ഞ്ഞ് വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ണ​തി​നെ തു​ട​ർ​ന്ന് ഇ​ടു​ക്കി അ​ടി​മാ​ലി​യി​ൽ ര​ണ്ടു​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. അ​ടി​മാ​ലി കൂ​മ്പ​ൻ​പാ​റ ല​ക്ഷം​വീ​ട് കോ​ള​നി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബി​ജു, ഭാ​ര്യ സ​ന്ധ്യ​യു​മാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. അ​പ​ക​ട ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ഉ​ന്ന​തി​ക്ക് സ​മീ​പ​ത്താ​യി 22 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചി​രു​ന്നു. അ​തി​ല്‍ ബി​ജു​വും ഭാ​ര്യ​യും ഉ​ണ്ടാ​യി​രു​ന്നു.

ചി​ല രേ​ഖ​ക​ൾ എ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി ഇ​രു​വ​രും വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ന്ധ്യ​യു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ന്നും വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് മാ​റ്റി ഇ​രു​വ​രേ​യും ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up