കോട്ടയം: കേള്‍വിക്കുറവ് അനുഭവിക്കുന്നവര്‍ക്കായുള്ള ശബ്ദ ഹിയറിംഗിന്റെ നവീകരിച്ച കഞ്ഞിക്കുഴി ക്ലിനിക്കിന്റെ ഉദ്ഘാടനം കെ. ഫ്രാന്‍സീസ് ജോര്‍ജ് എംപി നിര്‍വഹിച്ചു. തുരുത്തി ഫൊറോന പള്ളി വികാരി ഫാ. ജേക്കബ് ചീരംവേലില്‍ വെഞ്ചരിപ്പു നിര്‍വഹിച്ചു.
കേള്‍വിക്കുറവ് സംബന്ധിച്ച് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരമായിട്ട് സൗജന്യ കേള്‍വി പരിശോധനയും ശ്രവണസഹായി വച്ചുള്ള ട്രയലും 25 വരെ ശബ്ദ ഹിയറിംഗ് എയ്ഡിന്റെ കേരളത്തിലെ 23 ബ്രാഞ്ചുകളില്‍ നടത്തുന്നു. കൂടാതെ പുറത്തുകാണാത്ത വിദേശ നിര്‍മ്മിത ഗുണമേന്മയുളളതും മൊബൈല്‍ കണക്ടിവിറ്റിയുമുളള പുതിയ ശ്രവണസഹായികളാണ് ട്രയലിനായി ഒരുക്കിയിട്ടുള്ളത്.
പഴയ ശ്രവണസഹായികള്‍ മാറ്റി പുതിയത് വാങ്ങുവാന്‍ എക്സ്ചേഞ്ച് സൗകര്യമുണ്ട്. ചടങ്ങില്‍ മാത്തച്ചന് കുരുവിനാല്കുന്നേൽ, കോട്ടയം നഗരസഭാംഗം സാലി മാത്യൂസ്, ജിബി ജോണ്‍, കെവിവിഇഎസ് കഞ്ഞിക്കുഴി യൂണിറ്റ് പ്രസിഡന്റ് ജോജി തോമസ്, കോട്ടയം ഇഎന്റ്റി സര്ജന് ഡോ. മാത്യു ചുരയ്ക്കൻ, പ്ലാന്റര്‍ കെ.എന്‍. നിക്കോളാസ് ആനത്താനം, കോട്ടയം സിറ്റിസണ്‍ ക്ലബ് സെക്രട്ടറി രാരിച്ചന്‍ പാലയ്ക്കൽ, റോട്ടറി ക്ലബ് കോട്ടയം സെന്‍ട്രല്‍ പ്രസിഡന്റ് റോയി ആന്റണി, അഭയ ആംബുലന്‍സ് സർവീസ് എം.ഡി. ബിനുബ് നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.