മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ ടെറസിൽ നിന്നും വീണ വിദ്യാർഥിയുടെ കഴുത്തിൽ കമ്പി തുളച്ചുകയറി. മുഹമ്മദ് മാസ്(16) നാണ് പരിക്കേറ്റത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാൽ വഴുതി വീണ കുട്ടിയുടെ കഴുത്തിൽ കുമ്പി തുളച്ചു കയറുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുറിച്ചു മാറ്റിയ ഗേറ്റിന്റെ ഒരു ഭാഗവുമായി ആശുപത്രിയിലെത്തിച്ചു. എന്നാൽ കുട്ടിയെ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
എന്നാൽ കഴുത്തിൽ തറച്ചിരിക്കുന്ന ഭാഗങ്ങൾ ഉൾപ്പടെ കമ്പി മുറിച്ചു മാറ്റേണ്ട സാഹചര്യമുണ്ടായതിനാൽ വെള്ളിമാടികുന്നുള്ള ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഇവരെത്തി കട്ടർ ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റി. കുട്ടിയുടെ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.