Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nenmara

'വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ ഇ​നി​യ​വി​ടെ ആ​രു​മി​ല്ല​ല്ലോ​'

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യ്ക്ക് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ മ​ക്ക​ൾ. സ​ന്തോ​ഷ​മു​ണ്ടെ​ന്നും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സം സം​ര​ക്ഷി​ക്ക​പ്പെ​ട്ടെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു. പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തു​വ​രെ ഉ​ള്ളി​ലെ ഭ​യം വി​ട്ടു​മാ​റി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

തൂ​ക്കു​ക​യ​ർ ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. എ​ന്നാ​ൽ അ​യാ​ൾ ജ​യി​ൽ ചാ​ടു​മോ എ​ന്ന പേ​ടി ഉ​ള്ളി​ലു​ണ്ട്. ചെ​ന്താ​മ​ര​യു​ടെ മ​ര​ണം വ​രെ ആ ​ഭ​യം തു​ട​രും. അ​ച്ഛ​നെ​യും മു​ത്ത​ശി​യേ​യും യും ​ഉ​ൾ​പ്പെ​ടെ ഞ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ​യെ​ല്ലാം ഇ​ല്ലാ​താ​ക്കി​യ ആ​ളാ​ണ് അ​യാ​ൾ," ക​ണ്ണീ​ര​ട​ക്കാ​നാ​കാ​തെ സു​ധാ​ക​ര​ന്റെ മ​ക്ക​ൾ പ​റ​ഞ്ഞു.

മ​ക്ക​ളി​ലൊ​രാ​ൾ​ക്ക് ജോ​ലി ന​ൽ​കാ​നു​ള്ള കോ​ട​തി ഉ​ത്ത​ര​വ് ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും, നെ​ന്മാ​റ​യി​ലെ ആ ​പ​ഴ​യ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ ഇ​നി​യ​വി​ടെ ആ​രു​മി​ല്ല​ല്ലോ​യെ​ന്നും അ​വ​ർ ഓ​ർ​ത്തെ​ടു​ത്തു.

Latest News

Corehub Up