x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് മേ​ൽ​ത്ത​ട്ടി​ൽ​നി​ന്ന് സി​മ​ന്‍റു​പാ​ളി അ​ട​ർ​ന്നു​വീ​ണു


Published: June 18, 2026 02:49 AM IST | Updated: June 18, 2026 02:49 AM IST

നെ​ന്മാ​റ: സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ത്ത​ട്ടി​ൽ​നി​ന്ന് സി​മ​ന്‍റു​പാ​ളി അ​ട​ർ​ന്നു​വീ​ണു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം.
ജീ​വ​ന​ക്കാ​ർ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഓ​ഫീ​സി​ന​ക​ത്ത് മേ​ൽ​ക്കൂ​ര​യി​ലെ സി​മ​ന്‍റു​പാ​ളി വ​ലി​യ ശ​ബ്ദ​ത്തോ​ടെ അ​ട​ർ​ന്നു​വീ​ണ​ത്.

സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​സ്. അ​ൻ​ഷാ​ദ് ഇ​രി​ക്കു​ന്ന ക​സേ​ര​യു​ടെ തൊ​ട്ടു​മു​ൻ​വ​ശ​ത്തേ​ക്കാ​ണ് സി​മ​ന്‍റു​പാ​ളി പ​തി​ച്ച​ത്. സം​ഭ​വ​സ​മ​യ​ത്ത് അ​ദ്ദേ​ഹം ക​സേ​ര​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മു​ൻ​വ​ശ​ത്തെ ക​സേ​ര​യി​ൽ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന​തും അ​പ​ക​ടം ഒ​ഴി​വാ​ക്കി.
2023ലാ​ണ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി മൂ​ന്നു​വ​ർ​ഷം പോ​ലും പി​ന്നി​ടും​മു​മ്പ് മേ​ൽ​ത്ത​ട്ടി​ൽ​നി​ന്ന് സി​മ​ന്‍റു​പാ​ളി​ക​ൾ അ​ട​ർ​ന്നു​വീ​ഴാ​ൻ തു​ട​ങ്ങി​യ​തു നി​ർ​മാ​ണ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യാ​ണ്.

​മ​ന്‍റ് അ​ട​ർ​ന്ന ഭാ​ഗ​ത്തി​നു​സ​മീ​പ​വും വി​ള്ള​ലു​ക​ളു​ണ്ടെ​ന്നു ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ ദി​വ​സേ​ന എ​ത്തു​ന്ന ഓ​ഫീ​സാ​യ​തി​നാ​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ല​ക്കാ​ട് നി​ർ​മി​തി​കേ​ന്ദ്ര​ത്തി​നാ​യി​രു​ന്നു കെ​ട്ടി​ട​നി​ർ​മാ​ണ ചു​മ​ത​ല.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ​ക്കു സ​മ​ർ​പ്പി​ക്കു​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ സു​ധീ​ഷ് അ​റി​യി​ച്ചു.

Tags : Nenmara Nattuvishesham District News

Recent News

Corehub Up