x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യപാ​ത 185ന്‍റെ ​പു​തു​ക്കി​യ അ​ലൈ​ന്‍​മെ​ന്‍റി​ന് അം​ഗീ​കാ​രം


Published: June 18, 2026 11:31 PM IST | Updated: June 18, 2026 11:31 PM IST

തൊ​ടു​പു​ഴ: അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യപാ​ത​യു​ടെ പു​തു​ക്കി​യ അ​ലൈ​ന്‍​മെ​ന്‍റി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ഫി​നാ​ന്‍​സ് ക​മ്മി​റ്റി​യു​ടെ അ​നു​മ​തി ഉ​ട​ന്‍ ല​ഭി​ക്കു​ന്ന​തോ​ടെ പ​ദ്ധ​തി​ക്കു​ള്ള അ​ന്തി​മ അ​നു​മ​തി​യാ​കും. നേ​ര​ത്തേ സ്ഥ​ല​മെ​ടു​പ്പി​നാ​യി 350 കോ​ടി അ​നു​വ​ദി​ക്കു​ക​യും സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നാ​യി 3-എ ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യും അ​തി​ര്‍​ത്തി അ​ട​യാ​ള ക​ല്ലു​ക​ള്‍ സ്ഥാ​പി​ച്ച് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് 30 മീ​റ്റ​ര്‍ വീ​തി​യി​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലും സി​വി​ല്‍​വ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്കാ​യി കൂ​ടു​ത​ല്‍ തു​ക ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യു​ണ്ടാ​യ​ത്. ഇ​തി​നാ​യി കേ​ന്ദ്രമ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ദീ​ര്‍​ഘ​കാ​ലം കാ​ത്തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ചെ​ല​വ് ചു​രു​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യം തീ​രു​മാ​ന​മെ​ടു​ത്തു. നി​ല​വി​ല്‍ 18 മീ​റ്റ​റാ​യി പാ​ത​യു​ടെ വീ​തി കു​റ​ച്ചി​ട്ടു​ണ്ട്. ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ വി​നാ​യ​ക് ര​ജാ​വ​ത്തു​മാ​യി ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ന​ട​ത്തി​യ ച​ര്‍​ച്ച​യെത്തു​ട​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

പ​ദ്ധ​തി​യു​ടെ സി​വി​ല്‍ വ​ര്‍​ക്കി​നാ​യി 810 കോ​ടി​യും ഭൂ​മി​ഏ​റ്റെ​ടു​ക്ക​ലി​നാ​യി 700 കോ​ടി​യും ചെ​ല​വ് വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ടി​മാ​ലി മു​ത​ല്‍ കു​മ​ളിവ​രെ 79 കി​ലോ​മീ​റ്റ​റാ​ണ് പു​തി​യ അ​ലൈ​ന്‍​മെ​ന്‍റ് പ്ര​കാ​രം റോ​ഡി​ന്‍റെ ദൈ​ര്‍​ഘ്യം. നേ​ര​ത്തേ അ​ലൈ​ന്‍​മെന്‍റി​ല്‍ അം​ഗീ​ക​രി​ച്ചി​രു​ന്ന അ​ടി​മാ​ലി ബൈ​പാ​സ് ഉ​ള്‍​പ്പെ​ടു​ത്തി​യാ​കും പു​തി​യ പാ​ത നി​ല​വി​ല്‍ വ​രി​ക​യെ​ന്നും എം​പി പ​റ​ഞ്ഞു.

Tags : Highway

Recent News

Corehub Up