x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോണ്‍ ബോസ്കോ സെൻട്രൽ സ്കൂളിൽ പുതിയ ലൈബ്രറി ഉദ്ഘാടനം ചെയ്തു


Published: June 19, 2026 12:46 AM IST | Updated: June 19, 2026 12:46 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: വാ​യ​ന​യു​ടെ മ​ഹ​ത്വ​വും പു​സ്ത​ക​സം​സ്കാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും വി​ദ്യാ​ർ​ഥി​ക​ളിലേ​ക്കു പ​ക​ർ​ന്നു​ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഡോ​ണ്‍ ബോ​സ്കോ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ആ​രം ഭി​ച്ച പു​തി​യ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം പൂ​ർ​വ വി​ദ്യാ​ർ ഥി​യും ബി​സി​ന​സു​കാ​ര​നു​മാ​യ വി​പി​ൻ പാ​റ​മേ​ക്കാ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

മാ​താ​പി​താ ക്ക​ളാ​യ പി.​എം. ഗോ​പാ​ല​ന്‍റെ​യും ലീ​ലാ ബാ​ല ന്‍റെ​യും സ്മ​ര​ണാ​ർ​ഥം ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ളും അ​ദ്ദേ​ഹം സം​ഭാ​വ​ന ചെ​യ്തു. ഇ​തോ​ട​നു ബ​ന്ധി​ച്ച് വാ​യ​ന ദി​നാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ന്‍റെ റെ​ക്ട​റും മാ​നേ​ജ​രു​മാ​യ ഫാ. ​ഇ​മ്മാ​നു​വ​ൽ വ​ട്ട​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഹോ​ബി ജോ​ളി ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി​ക​ളാ​യ ഇ​മ്മാ​നു​വ​ൽ പോ​ൾ പു​സ്ത​ക​വാ​യ​ന​യും മെ​റി​സ ക​വി​താ​പാ​രാ​യ​ണ​വും ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​തി​ൻ മൈ​ക്കി​ൾ സ്വാ​ഗ ത​വും ലൈ​ബ്രേ​റി​യ​ൻ അ​നു​പ​മ വേ​ണു​ഗോ​പാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : library Nattuvishesham District News

Recent News

Corehub Up