x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ​മ​ട​യി​ല്‍ കം​പ്ര​സ​ര്‍ ട്രാക്ടർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു


Published: June 19, 2026 12:09 AM IST | Updated: June 19, 2026 12:09 AM IST

പോ​ത്താ​നി​ക്കാ​ട്: വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ പി​ട​വൂ​ര്‍ മൈ​ലാ​ടും​പാ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​റ​മ​ട​യി​ലേ​ക്ക് കം​പ്ര​സ​ര്‍ ട്രാക്ടർ മ​റി​ഞ്ഞ് ഓപ്പറേറ്റർ ത​ത്ക്ഷ​ണം മ​രി​ച്ചു.

വ​ടാ​ട്ടു​പാ​റ മീ​രാ​ന്‍ സി​റ്റി ന​റു​ക്കി​യി​ല്‍ ബെ​ന്നി വ​ര്‍​ഗീ​സ് (53) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ലി​യ ആ​ഴ​മു​ള്ള പാ​റ​മ​ട​യാ​ണി​ത്. മു​ക​ളി​ൽ​നി​ന്ന് വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴേ​യ്ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. താ​ഴെ ക​രി​ങ്ക​ല്ല് കോ​രി​യി​രു​ന്ന മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ത്തി​ന് മു​ക​ളി​ലേ​ക്കാ​ണ് കം​പ്ര​സ​ര്‍ വാ​ഹ​നം പ​തി​ച്ച​ത്.

മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ പ​രിക്കേ​ല്‍​ക്കാ​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബെ​ന്നി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ര​ണ്ടി​ന് മു​ള്ള​രി​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ സം​സ്ക​രി​ക്കും. ഭാ​ര്യ: ലി​സി. മ​ക​ള്‍: അ​നീ​റ്റ.

Tags : Compressor tractor overturns in Paramada

Recent News

Corehub Up