x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ത്തൊ​രു​മി​ച്ച് എ​ണ്ണ​പ്പാ​റ ഇ​ട​വ​ക​ക്കാ​ര്‍; സ​നോ​ജി​ന്‍റെ വീ​ടി​ന് ത​റ​യൊ​രു​ങ്ങി


Published: June 19, 2026 01:42 AM IST | Updated: June 19, 2026 01:42 AM IST

എ​ണ്ണ​പ്പാ​റ: ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു വീ​ണ് അ​ര​യ്ക്കു​താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട എ​ണ്ണ​പ്പാ​റ പേ​രി​യ​യി​ലെ സ​നോ​ജി​ന്‍റെ വീ​ടി​ന് ത​റ​കെ​ട്ടി മ​ണ്ണു നി​റ​ച്ചു​കൊ​ടു​ത്ത് എ​ണ്ണ​പ്പാ​റ ഹോ​ളി സ്പി​രി​റ്റ് ഇ​ട​വ​ക കൂ​ട്ടാ​യ്മ.

സ​നോ​ജി​ന് വീ​ട് നി​ര്‍​മി​ക്കാ​നാ​യി അ​ഞ്ചു സെ​ന്‍റ് ഭൂ​മി സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചി​രു​ന്നു. 15 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വീ​ടു​നി​ര്‍​മാ​ണ​ത്തി​ന് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. എ​ന്നാ​ല്‍ പ്ര​തീ​ക്ഷി​ച്ച തു​ക സ​മാ​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. സ​ഹാ​യ​ത്തി​നാ​യി ക​മ്മി​റ്റി​ക്കാ​ര്‍ ഹോ​ളി സ്പി​രി​റ്റ് പ​ള്ളി വി​കാ​രി ഫാ. ​ജോ​യ്‌​സ് കാ​രി​ക്കാ​ത്ത​ട​ത്തെ സ​മീ​പി​ച്ചു.

എ​ന്നാ​ല്‍ പി​രി​വെ​ടു​ത്താ​ല്‍ പ​ര​മാ​വ​ധി 20,000 രൂ​പ വ​രെ മാ​ത്ര​മേ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ളു​വെ​ന്നും അ​തി​നാ​ല്‍ വീ​ടി​ന്‍റെ ത​റ​നി​ര്‍​മാ​ണം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു​ന​ല്‍​കാ​മെ​ന്നും ഫാ. ​ജോ​യ്‌​സ് പ​റ​ഞ്ഞു.

ഇ​ട​വ​കാം​ഗ​ങ്ങ​ളും നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യ വി​നോ​ജ് എ​ണ്ണ​പ്പാ​റ, കു​ഞ്ഞു​മോ​ന്‍ ഇ​ട​ത്തി​നാ​ല്‍, ജോ​ണി ക​ണ്ണം​പാ​ല​യ്ക്ക​ല്‍, ടോ​മി വ​ര​മ്പ​ക​ത്ത്, ഷാ​ജി വ​ള്ളോം​കു​ന്നേ​ല്‍, ഷാ​ജി കു​ട​കു​ത്തി​യേ​ല്‍, ടോ​മി മു​ക്കാ​ട്ട്, ജോ​ണി പാ​ല​നി​ല്‍​ക്കും​തൊ​ട്ടി​യി​ല്‍, ബെ​ജി കോ​യി​പ്പു​റം എ​ന്നി​വ​ര്‍ സൗ​ജ​ന്യ​മാ​യി ത​റ കെ​ട്ടി​ക്കൊ​ടു​ത്തു. പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ കു​ര്യ​ന്‍ ആ​വ​ശ്യ​മാ​യ സി​മ​ന്‍റ് സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്തു. പ​ര​പ്പ​യി​ലെ വെ​ള്ള​റ​ക്ക​ല്‍ ജോ​സ്‌​കു​ട്ടി ത​റ നി​ര​പ്പാ​ക്കാ​ന്‍ ജെ​സി​ബി​യും വി​ട്ടു​കൊ​ടു​ത്തു.
തു​ട​ര്‍​ന്ന് 10 ലോ​ഡ് മ​ണ്ണ് എ​ത്തി​ച്ച് ത​റ​യി​ല്‍ നി​റ​ച്ചു. ഫാ. ​ജോ​യ്‌​സ് ത​ന്നെ ക​ല്ലും മ​ണ്ണും ചു​മ​ക്കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങി​യ​തോ​ടെ ഇ​ട​വ​കാം​ഗ​ങ്ങ​ള്‍​ക്ക് ആ​വേ​ശ​മാ​യി. 44 ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​യി​ല്‍ സ​ജീ​വ​പ​ങ്കാ​ളി​ക​ളാ​യി. വീ​ടി​ന്‍റെ ഭി​ത്തി​നി​ര്‍​മാ​ണ​വും ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യം ഇ​ട​ക​വ​ക കൂ​ട്ടാ​യ്മ​യു​ടെ ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്ന് ഫാ. ​ജോ​യ്‌​സ് കാ​രി​ക്കാ​ത്ത​ടം അ​റി​യി​ച്ചു. പ​കു​തി കൂ​ലി മാ​ത്രം വാ​ങ്ങി ഈ ​പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

Tags : house Nattuvishesham District News

Recent News

Corehub Up