x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തി​ൽ ഡി​സി​സി​ക്കു സ​ന്തോ​ഷ​മു​ണ്ടോ: കെ. ​മു​ര​ളീ​ധ​ര​ൻ


Published: June 19, 2026 02:31 AM IST | Updated: June 19, 2026 02:31 AM IST

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തി​ൽ, മ​റ്റു​ള്ള ജി​ല്ല​ക്കാ​ർ സ​ന്തോ​ഷി​ക്കു​ന്ന​തു​പോ​ലെ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു സ​ന്തോ​ഷി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടോ​യെ​ന്ന് ആ​ലോ​ചി​ക്ക​ണ​മെ​ന്നു ഡി​സി​സി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. വേ​ദി​യി​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഉ​ണ്ടെ​ന്ന​തി​ൽ അ​ഭി​മാ​നി​ക്കാ​ൻ വ​ക​യു​ണ്ട്. ബാ​ക്കി​യു​ള്ള​വ​രി​ൽ അ​ത്ര സ​ന്തോ​ഷി​ക്കാ​നി​ല്ലെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ, ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, ഒ. ​അ​ബ്ദു​റ​ഹ്‌​മാ​ൻ​കു​ട്ടി, എം.​പി. വി​ൻ​സെ​ന്‍റ് തു​ട​ങ്ങി​യ നേ​താ​ക്ക​ളെ വേ​ദി​യി​ലി​രു​ത്തി മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

13ൽ 12​ഉം ജ​യി​ച്ച കോ​ഴി​ക്കോ​ടി​നു മ​ന്ത്രി​സ്ഥാ​നം ന​ൽ​കാ​തി​രു​ന്ന​പ്പോ​ൾ 13ൽ ​നാ​ലു​മാ​ത്രം ജ​യി​ച്ച തൃ​ശൂ​രി​ൽ ഒ​രു മ​ന്ത്രി​യു​ണ്ടെ​ന്നു​പ​റ​ഞ്ഞ മു​ര​ളീ​ധ​ര​ൻ, കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും തൃ​ശൂ​രി​നോ​ടു സ്നേ​ഹം കാ​ണി​ക്കു​ന്നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി. അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും കു​റ്റം​പ​റ​ച്ചി​ലി​നു പ്ര​സ​ക്തി​യി​ല്ലെ​ന്നും മ​ല​ർ​ന്നു​കി​ട​ന്നു തു​പ്പ​രു​തെ​ന്നും ഉ​ൾ​പാ​ർ​ട്ടി വി​ഴു​പ്പ​ല​ക്ക​ലു​ക​ളെ വി​മ​ർ​ശി​ച്ചു. 1967ൽ ​യു​ഡി​എ​ഫ് ഒ​ന്പ​തു സീ​റ്റ് മാ​ത്രം നേ​ടി​യ​പ്പോ​ൾ​പോ​ലും തൃ​ശൂ​രി​ൽ​നി​ന്നു പാ​ർ​ട്ടി​ക്കു മൂ​ന്നു സീ​റ്റ് ല​ഭി​ച്ചി​രു​ന്നു. അ​തി​ൽ മ​ണ​ലൂ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ൻ അ​നു​സ്മ​രി​ച്ചു.
2029ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി ഒ​രു​മി​ച്ചു​മു​ന്നേ​റാ​നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ഇ​ന്ത്യാ​സ​ഖ്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​തു സീ​റ്റ് കൂ​ട്ടാ​തെ​ത​ന്നെ വ​നി​ത​ക​ൾ​ക്കു പ്ര​ത്യേ​കം സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ്. അ​തു​കേ​ട്ട് ആ​രും ഇ​ന്നു​ത​ന്നെ സ്ഥാ​നാ​ർ​ഥി​ക്കു​പ്പാ​യ​മൊ​ന്നും ധ​രി​ക്കേ​ണ്ടെ​ന്നും സം​വ​ര​ണം​കൂ​ടി വ​രു​ന്പോ​ൾ മ​ണ്ഡ​ലം ജ​ന​റ​ലാ​കു​മോ വ​നി​ത​യാ​കു​മോ​യെ​ന്ന് അ​ന്നു​മാ​ത്ര​മേ പ​റ​യാ​നാ​കൂ​വെ​ന്നും മു​ര​ളീ​ധ​ര​ൻ ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് ഷാ​ള​ണി​യി​ച്ചാ​ണു മ​ന്ത്രി​യെ സ്വീ​ക​രി​ച്ച​ത്. ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, എം.​പി. വി​ൻ​സെ​ന്‍റ്, ജോ​സ​ഫ് ചാ​ലി​ശേ​രി, എം.​കെ. അ​ബ്ദു​ൾ​സ​ലാം, കെ.​വി. ദാ​സ​ൻ, മേ​യ​ർ നി​ജി ജ​സ്റ്റി​ൻ, സു​നി​ൽ അ​ന്തി​ക്കാ​ട്, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ടി.​യു. ഉ​ദ​യ​ൻ, സി.​ഒ. ജേ​ക്ക​ബ്, ഐ.​പി. പോ​ൾ, കെ.​കെ. ബാ​ബു, പി.​കെ. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : K. Muralidharan Nattuvishesham District News

Recent News

Corehub Up