തൃശൂർ: ദളിത് ജനത ആർക്കുമുന്നിലും തലകുനിക്കരുതെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. അയ്യൻകാളിയുടെ ജീവിതവും പോരാട്ടവും അതിനുവേണ്ടിയായിരുന്നു. അതിനുള്ള ആർജവമാണു കാണിക്കേണ്ടത്. സംവരണം ആരുടെയും ഔദാര്യമല്ല, ദളിതന്റെ അവകാശമാണെന്ന ബോധ്യത്തോടെ ജീവിക്കണമെന്നും ഡിസിസി ഓഫീസിൽ ദളിത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സന്തോഷ് ഐത്താടൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻ ഖാൻ, ബൈജു പുത്തൂർ, എം.കെ. രാജേഷ് കുമാർ, അപ്പു ആളൂർ, പി.എൻ. പുഷ്പാംഗദൻ, എ.എസ്. വാസു, രമണി വാസുദേവ് തുടങ്ങിയവർ പങ്കെടുത്തു.