കുതിരാൻ: ഇരുമ്പുപാലത്ത് പഴയ ദേശീയപാതയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷമായി. വൈകുന്നേരങ്ങളിലും രാത്രിയിലും പ്രദേശത്ത് കാട്ടാന എത്തുന്നത് പതിവായിട്ടുണ്ട്.
കുതിരാൻ ക്ഷേത്രത്തിലേയ്ക്ക് പോകുന്ന ഭക്തജനങ്ങളും പ്രദേശത്ത് സന്ദർശനത്തിന് എത്തുന്നവരും ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ പറഞ്ഞു. വൈകീട്ട് ആറുമണിക്കുശേഷം ഈ ഭാഗത്തേക്ക് യാത്ര ചെയ്യുകയോ പ്രദേശത്ത് തങ്ങുകയോ ചെയ്യരുതെന്നും അവർ നിർദ്ദേശിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇതേ സ്ഥലത്തുവച്ചാണ് വനംവകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചതും വനംവകുപ്പിന്റെ ജീപ്പ് തകർത്തതും. തുടർന്ന് കാട്ടാനയെ പിടികൂടാൻ കുങ്കിയാനകളെ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ചില ദിവസങ്ങളായി ഇരുമ്പുപാലം മേഖലയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമായതായി നാട്ടുകാർ പറഞ്ഞു.
Tags : catfight Nattuvishesham District News