തൃശൂർ: വിദ്യാർഥിയെ ബസിൽ കയറ്റാതെ മാറ്റിനിർത്തിയ സംഭവം സോഷ്യൽമീഡിയയിൽ വൈറലായതോടെ കണ്ടക്ടറുടെ ലൈസൻസ് മൂന്നുമാസത്തേക്കു സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹനവകുപ്പ്.
വടക്കാഞ്ചേരി-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന റോയക്സ് ഗ്രൂപ്പിന്റെ പ്രിയമോൾ ബസിലെ കണ്ടക്ടർ മംഗലം ചീരോത്തുവളപ്പിൽ രാമദാസിന്റെ ലൈസൻസാണ് ജോയിന്റ് ആർടിഒ സസ്പെൻഡ് ചെയ്തത്. ഇതോടൊപ്പം കണ്ടക്ടർ നിർബന്ധിത ബോധവത്കരണ ക്ലാസിനും ഹാജരാകണം. പെർമിറ്റ് ഉടമയ്ക്കു കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്റ്റാൻഡിൽ ബസിൽ കയറാൻ ക്യൂ നിന്ന വിദ്യാർഥികളിൽ നാലുപേരെമാത്രം ബസിൽ കയറ്റുകയും മറ്റു വിദ്യാർഥികൾ കണ്ടക്ടറോടു ബസിൽ കയറ്റാൻ പലതവണ ആവശ്യപ്പെട്ടിട്ടും വിസമ്മതിക്കുകയുമായിരുന്നു.
Tags : student Nattuvishesham District News