തൃശൂർ: വികസനവും നല്ല ഭരണവും ഉറപ്പാക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കു എത്തിക്കേണ്ടത് അനിവാര്യമാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. നരേന്ദ്രമോദി സർക്കാരിന്റെ 12 വർഷത്തെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസനപ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ്ഗോപി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണൻ, തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്തുപറന്പിൽ, പൂർണിമ സുരേഷ്, ട്രഷറർ വിജയൻ മേപ്പറത്ത്, കൗണ്‍സിലർമാരായ അഡ്വ. രേഷ്മ മേനോൻ, പദ്മിനി ഷാജി, എസ്സി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട്, സുശാന്ത് ഐനിക്കുന്നത്ത് എന്നിവർ പങ്കെടുത്തു.