പിലാത്തറ: കുടുംബപ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മസ്ജിദ് കമ്മിറ്റിക്കാരോടുള്ള വിരോധത്തില്‍ ഏഴിലോട്ട് ഫാറൂഖ് പള്ളിക്കു നേരെ ആക്രമണം. മൂന്നുപേര്‍ക്കു പരിക്കേറ്റു.
മസ്ജിദിലെ മുഅദ്ദിന് മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീര്‍ അന്ന (47), കെ.എം. സമീര്‍ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.
ഏഴിലോട് ബദര്‍ ക്വാർട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന കാസര്‍ഗോഡ് ബേഡഡുക്ക കൊളത്തൂര്‍ സ്വദേശി സിയാദ് അബ്ദുള്ളയാണ് (31) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തേമുക്കാലോടെ ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലായിരുന്നു സംഭവം. കത്തി, അരിവാൾ, കത്രിക എന്നിവയുമായി എത്തി മസ്ജിദിന്റെ ജനലുകളും കാബിനുകളും അടിച്ചു തകർക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നു പേരെയും ആക്രമിച്ചത്.
നേരത്തെ പ്രതി വാടക ക്വാർട്ടേഴ്സിൽ നിരന്തരം പ്രശ്നമുണ്ടാക്കുകയും സിസിടിവി തകർക്കുകയും അയൽവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഭാര്യ പള്ളിക്കമ്മിറ്റിക്കാരോട് പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് കമ്മിറ്റി ഭാരവാഹികൾ പ്രശ്ന പരിഹാരത്തിനായി ശ്രമിച്ച വിരോധമാണ് അക്രമത്തിനു കാരണമെന്ന് പറയുന്നു.
Tags : Attack Nattuvishesham District News