ഗുരുവായൂർ: ഗുരുവായൂരപ്പനു വഴിപാടായി 25 പവന്റെ സ്വർണകിരീടം സമർപ്പിച്ച് നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്ത്. കല്ലുകൾ പതിച്ച സ്വർണകിരീടമാണു സമർപ്പിച്ചത്. ഇന്നലെ ഉച്ചപൂജയ്ക്കു മുൻപായിരുന്നു സമർപ്പണം.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട്, ക്ഷേത്രം ഡിഎ എം. രാധ, ഗോപു നന്തിലത്തിന്റെ പത്നി ഷൈനി ഗോപു എന്നിവർ സംബന്ധിച്ചു.
ക്ഷേത്രം സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണകിരീടം ഇന്നലെ ഉച്ചപൂജയ്ക്കു ഗുരുവായൂരപ്പനു ചാർത്തി. 201 ഗ്രാം 370 മില്ലിഗ്രാം തൂക്കംവരുന്ന കിരീടത്തിനു 30 ലക്ഷം രൂപയോളം വില വരും.
ഗോപു നന്തിലത്ത് നേരത്തേ ഗുരുവായൂരപ്പനു മൂന്ന് ആനകളെ നടയിരുത്തിയിട്ടുണ്ട്.