വാഴക്കുളം: സെൻട്രൽ കേരള സഹോദയയുടെ ആഭിമുഖ്യത്തിൽ കാർമൽ സ്കൂളിൽ പ്രിൻസിപ്പൽമാരുടെ സംഗമവും അധ്യാപക പരിശീലനവും നടത്തും.
നാളെ രാവിലെ പത്തിന് മാനേജർ ഫാ. ജോസ് തുറവയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. മധ്യകേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, സഹോദയ ജനറൽ സെക്രട്ടറി ജെയ്ന പോൾ, ജോയിന്റ് സെക്രട്ടറി ഷീന സൈമൺ, അക്കാദമിക് കോ-ഓർഡിനേറ്റർ അനിത ജോർജ്, ജോജു ജോസഫ് എന്നിവർ പ്രസംഗിക്കും. റിസോഴ്സ് പേഴ്സൺ സുചിത്ര ഷൈജിത്ത് അധ്യാപക പരിശീലന ക്ലാസ് നയിക്കും.
Tags : Principals' meeting teacher training