കാസര്‍ഗോഡ്: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മേയ് 31 മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ നടക്കുന്ന പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകളില്‍ നടക്കുന്ന പുകയില വിരുദ്ധ ബോധവത്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പുകയില വിരുദ്ധ പ്രതിജ്ഞയും നായന്മാര്മൂല ടിഐഎച്ച്എസ്എസില്‍ ജില്ലാ കളക്ടര്‍ അര്ജന് പാണ്ഡ്യന് നിര്‍വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട് അധ്യക്ഷത വഹിച്ചു.
സ്കൂളുകളിലെ മുഖ്യകവാടത്തില്‍ പുകയില രഹിത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കും. വിദ്യാലയ പരിസരത്ത് നൂറു വാര ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധനം നടപ്പിലാക്കുകയും യെല്ലോ ലൈന്‍ വരക്കുകയും ചെയ്യും. എന്‍എസ്എസ് യൂണിറ്റുകളുടെ സഹായത്തോടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കോളജുകളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശാന്തകുമാരി, വാര്‍ഡ് മെംബര്‍ ഷിഹാബുദ്ദീന്, ഡെപ്യൂട്ടി ഡിഎംഒ ഡോ. അജയ് രാജന്, ടെക്നിക്കല്‍ അസിസ്റ്റന്റ് എം. ചന്ദ്രന്, ചെങ്കള കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.വി. ഗോപിനാഥ്, മുഖ്യാധ്യാപകന്‍ എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. സന്തോഷ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി. ഹസീബ് എന്നിവർ പ്രസംഗിച്ചു.